kerala
മണിയെക്കൊണ്ട് മാപ്പു പറയിക്കാന്‍ പ്രതിപക്ഷം; നിലപാട് കടുപ്പിച്ച് യു.ഡി.എഫ്
കെ.കെ രമയെ അധിക്ഷേപിച്ച് നിയമസഭയില്‍ എം.എം മണി നടത്തിയ പ്രസംഗത്തെ തുടര്‍ന്നുണ്ടായ വിവാദം നാലുദിവസം പിന്നിടുമ്പോഴും പ്രസ്താവന തിരുത്താന്‍ തയാറാകാത്ത സാഹചര്യത്തില്‍ നിലപാട് കടുപ്പിച്ച് യു.ഡി.എഫ്. മണി മാപ്പ് പറയുന്നതുവരെ വിട്ടുവീഴ്ചക്കില്ലെന്നാണ് പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. മണി പ്രസ്താവന തിരുത്തിയില്ലെന്ന് മാത്രമല്ല, ഇനിയും രമയെ ഇതുപോലെ വിമര്‍ശിക്കുമെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ കെ.കെ രമയെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള സി.പി.എം നീക്കത്തെ നേര്‍ക്കുനേര്‍ നിന്ന് ചെറുക്കുമെന്ന സന്ദേശമാകും ഇന്ന് പ്രതിപക്ഷം നിയമസഭയില്‍ സ്വീകരിക്കുന്ന നിലപാട്.
രമയെ അധിക്ഷേപിച്ചതിന് പിന്നാലെ സി.പി.ഐ നേതാവ് ആനി രാജയെയും മണി സമാനമായ നിലയില്‍ ആക്ഷേപിച്ച് സംസാരിച്ചിരുന്നു. നിയമസഭാംഗവും ദേശീയനേതാവുമായ സ്ത്രീകള്‍ക്കുപോലും രക്ഷയില്ലെന്ന നിലയെങ്കില്‍ സാധാരണ വനിതകളുടെ സ്ഥിതി എന്താകുമെന്ന ചോദ്യമുയര്‍ത്തിയാണ് യു.ഡി.എഫ് പ്രതിഷേധം കടുപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ന് നിയമസഭയിലടക്കം മണി മാപ്പ് പറയണമെന്ന ആവശ്യം ആവര്‍ത്തിക്കാന്‍ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. നാലുചുറ്റിലും കാവല്‍ നിന്ന് കാപാലികരില്‍ നിന്നും കെ.കെ രമയെ യു.ഡി.എഫ് സംരക്ഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം പ്രധാന ഘടകകക്ഷിയായ സി.പി.ഐയുടെ മുതിര്‍ന്ന നേതാവ് ആനി രാജക്കെതിരെ മോശം ഭാഷ ഉപയോഗിച്ചിട്ടും സി.പി.എം നേതാക്കളാരും മണിയെ നിയന്ത്രിക്കാന്‍ തയാറാകുന്നില്ല. കെ.കെ രമയെ ആസൂത്രിതമായി ആക്രമിക്കുക തന്നെയാണ് സി.പി.എമ്മിന്റെ ലക്ഷ്യമെന്ന പ്രതിപക്ഷ ആരോപണത്തെ ഇത് ശരിവെക്കുന്നു. ഇതിനിടെ മണിയുമായുള്ള വിവാദത്തില്‍ ആനി രാജയെ സി.പി.ഐ സംസ്ഥാന നേതൃത്വം കൈവിട്ടത് ഇടത് നേതാക്കളെ പോലും ആശ്ചര്യപ്പെടുത്തി. നേതാക്കളുമായി ആലോചിക്കാതെയാണ് ആനി രാജയുടെ പ്രതികരണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. സി.പി.ഐ നേതാവും പാര്‍ട്ടിയുടെ ഏക വനിതാ മന്ത്രിയുമായ ജെ. ചിഞ്ചുറാണിയാകട്ടെ എങ്ങും തൊടാതെ ഒഴിഞ്ഞുമാറി. പ്രതികരിക്കേണ്ട വേദിയില്‍ പ്രതികരിക്കുമെന്നാണ് ചിഞ്ചുറാണി പറഞ്ഞത്. അതേസമയം തനിക്ക് നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നും കാനമടക്കമുള്ള എല്ലാ നേതാക്കളും പ്രതികരിക്കണമെന്നില്ലെന്നും ആനി രാജ പറഞ്ഞു.
kerala
കടുവ ഭീതിയെ തുടര്‍ന്ന് വയനാട്ടിലെ രണ്ട് പഞ്ചായത്തുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
വാര്‍ഡുകളിലെ സ്കൂള്‍, അങ്കണവാടി, മദ്രസ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ 17 ജില്ലാ കളക്ടര്‍ ഡി. ആര് മേഘശ്രീ അവധി പ്രഖ്യാപിച്ചു.
വയനാട് പനമരത്ത് ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയ സാഹചര്യത്തില്‍ പഞ്ചായത്തിലെ 6, 7, 8, 9, 14, 15 വാര്‍ഡുകളായ നീര്‍വാരം,അമ്മാനി, നടവയല്‍, പരിയാരം, ചുണ്ടക്കുന്ന്, അരിഞ്ചേര്‍മല ഭാഗങ്ങളിലും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5,6,7,19,20 വാര്‍ഡുകളിലെ സ്കൂള്‍, അങ്കണവാടി, മദ്രസ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ 17 ജില്ലാ കളക്ടര്‍ ഡി. ആര് മേഘശ്രീ അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ക്കും അവധി ബാധകമായിരിക്കും.
kerala
വയനാട് പച്ചിലക്കാട്ടിലെ കടുവയെ മയക്കുവെടി വെക്കാന്‍ ഉത്തരവിട്ട് വനം വകുപ്പ്
മയക്കുവെടിവെച്ച് പിടികൂടിയതിന് ശേഷം പരിക്ക് പറ്റിയ കടുവയാണെങ്കില്‍ ചികിത്സ നല്കി ഉള്‍വനത്തിലേക്ക് കടത്തിവിടും
വയനാട് പച്ചിലക്കാട് കടുവയെ മയക്കുവെടി വെക്കാന്‍ ഉത്തരവിട്ട് വനം വകുപ്പ്. നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഓഫീസര്‍, കണ്ണൂര്‍ നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എന്നിവരുടെ മേല്‍നോട്ടത്തിലായിരിക്കും മയക്കുവെടി വെക്കുക. മയക്കുവെടിവെച്ച് പിടികൂടിയതിന് ശേഷം പരിക്ക് പറ്റിയ കടുവയാണെങ്കില്‍ ചികിത്സ നല്കി ഉള്‍വനത്തിലേക്ക് കടത്തിവിടും. കൂട് സ്ഥാപിച്ച് പിടികൂടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മയക്കുവെടി വെക്കാന്‍ തീരുമാനിച്ചത്.
kerala
എഡിഎം നവീന്‍ ബാബുവിന്റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്കി കുടുംബം
പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്നും ഭാര്യ മഞ്ജുഷ നല്കിയ ഹരജിയില്‍ പറയുന്നു.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ കുടുംബം ഹരജി നല്കി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസിപി രത്നകുമാറിന്റെ രാഷ്ട്രീയബന്ധം ചൂണ്ടിക്കാട്ടിയാണ് തലശ്ശേരി സെഷന്‍സ് കോടതിയില്‍ കുടുംബം ഹരജി നല്‍കിയത്. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്നും ഭാര്യ മഞ്ജുഷ നല്കിയ ഹരജിയില്‍ പറയുന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായിരുന്നു എസിപി രത്നകുമാര്‍.
പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന രത്നകുമാറിന്റെ രാഷ്ട്രീയ ബന്ധം സിപിഎം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ദിവ്യക്കെതിരെയുള്ള അന്വേഷണം അട്ടിമറിക്കപെട്ടിരിക്കാം എന്നാണ് ഹരജിയില്‍ പ്രധാനമായും പറയുന്നത്. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കുറ്റപത്രം പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ തുടരന്വേഷണം ആവശ്യപ്പെട്ട് സെഷന്‍സ് കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ അന്വേഷണം സുപ്രിം കോടതി തള്ളിയിരുന്നു
-
kerala1 day agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india1 day agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala19 hours ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
india1 day agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala1 day agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
kerala1 day agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
india1 day agoതൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് ഗാന്ധിജിയോടുള്ള വെറുപ്പ് കാരണം: എംകെ സ്റ്റാലിന്
-
india2 days ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
