ന്യൂഡൽഹി: വയനാടിനെതിരെ അധിക്ഷേപ പരാമർശങ്ങളുമായി ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി. വയനാട് ലഹരിയുടെ കേന്ദ്രമായി മാറിയെന്നും 500ലധികം സ്ത്രീകൾ ബലാത്സംഗത്തിനിരയായെന്നും അദ്ദേഹം ‘എക്സി’ൽ കുറിച്ചു. മുന്‍ എംപി രാഹുല്‍ ഗാന്ധി ഇരകള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും വയനാടിനെ ലഹരിയുടെ കേന്ദ്രമാക്കി മാറ്റിയെന്നും തെറ്റായ ആരോപണവുമായി വന്നത്.
.‘എംപിയെന്ന നിലയിൽ രാഹുൽ ഗാന്ധി വയനാടിന്റെ ജനവിധിയെ വഞ്ചിച്ചു. വയനാടിനെ ലഹരിയുടെ വിഹാരകേന്ദ്രമാക്കി മാറ്റി. 500ലധികം ബലാത്സംഗങ്ങളുണ്ടായി, ഇരകളെ ആശ്വസിപ്പിക്കാൻ ഒരു സന്ദർശനം പോലുമില്ല.
https://twitter.com/pradip103/status/1850087462753718462
ഉരുൾപൊട്ടൽ മുന്നറിയിപ്പുകൾ അവഗണിച്ചു. ഇത് 2019ൽ 17ഉം 2021ൽ 53ഉം 2022ൽ 28ഉം 2024ൽ നൂറുകണക്കിന് പേരുടെയും മരണത്തിലേക്ക് നയിച്ചു. കോൺഗ്രസ് ജനങ്ങളെ നിസ്സാരമായി കാണുകയാണ്. വോട്ട് ബാങ്ക് ഉറപ്പിക്കാനായി വർഗീയ രാഷ്ട്രീയം കളിക്കുന്നു. പ്രിയങ്ക ഗാന്ധിയുടെ അരങ്ങേറ്റം പൂർണമായും നിരകാരിക്കപ്പെടും. ഇത്തവണ ജനം ഉത്തരം നൽകും’ -പ്രദീപ് ഭണ്ഡാരി എക്സിൽ കുറിച്ചു.