ന്യൂഡല്‍ഹി : നിരവധി കോവിഡ് ബാധിതര്‍ ഡല്‍ഹിയില്‍ ഓക്‌സിജന്‍ കിട്ടാതെ മരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് താക്കീതുമായി സുപ്രീം കോടതി. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ ഡല്‍ഹിയില്‍ ആവശ്യത്തിന് ഓക്‌സിജന്‍ എത്തിക്കണം.സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് ഓക്‌സിജന്‍ സ്റ്റോക്ക് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കണം എന്നും കോടതി നിര്‍ദേശിച്ചു.
സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറത്തിറക്കിയത്.

ഡല്‍ഹിയിലെ നിരവധി ആശുപത്രികളില്‍ രൂക്ഷമായ ഓക്‌സിജന്‍ ക്ഷാമം തുടരുകയാണ്. ഇതുസംബന്ധിച്ച് നിരവധി കേസുകള്‍ ഡല്‍ഹി ഹൈക്കോടതിയിലും സുപ്രീംകോടതിയില്‍ ഉണ്ട്. കഴിഞ്ഞ ആഴ്ച ഇതേ വിഷയത്തില്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
പ്രതിദിനം 970 മെട്രിക് ടണ്‍ ഓക്‌സിജന്‍ നല്‍കണം എന്നാണ് കെജരിവാള്‍ സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടത് എന്നാല്‍ ഇതിന്റെ പകുതി ഓക്‌സിജന്‍ മാത്രമാണ് നിലവില്‍ ഡല്‍ഹിക്ക് ലഭിക്കുന്നത്.ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. 400 ല്‍ അധികം കോവിഡ് മരണങ്ങള്‍ ആണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്.