kerala

പി.സി. ജോർജും മകനും ബി.ജെ.പിയിൽ; കേരള ജനപക്ഷം സെക്കുലർ പാർട്ടി ബി.ജെ.പിയിൽ ലയിച്ചു

By webdesk14

January 31, 2024

പി.സി.ജോർജ് നേതൃത്വം നൽകുന്ന കേരള ജനപക്ഷം (സെക്കുലർ) ബിജെപിയിൽ ലയിച്ചു. പാർട്ടി ചെയർമാൻ പി.സി.ജോർജ്, മകൻ ഷോൺ ജോർജ്, ജോർജ് ജോസഫ് കാക്കനാട് എന്നിവർ ബിജെപി അംഗത്വം സ്വീകരിച്ചു. ഡൽഹിയിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, കേരളത്തിന്റെ ചുമതലയുള്ള പാർട്ടി നേതാവ് പ്രകാശ് ജാവഡേക്കർ, അനിൽ ആന്റണി എന്നിവർ സന്നിഹിതരായ ചടങ്ങിലായിരുന്നു അംഗത്വസ്വീകരണം.

ബി.ജെ.പി നേതൃത്വം വിളിപ്പിച്ചതനുസരിച്ച് ഇന്നലെ ഡൽഹിയിലെത്തിയ പി.സി. ജോർജ് വിവിധ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് ഘടക കക്ഷിയായി ജോർജിന്റെ പാർട്ടിയെ ബി.ജെ.പിയിൽ എടുക്കുന്നതിൽ വലിയ എതിർപ്പുണ്ടായിരുന്നു. തുടർന്നാണ് അംഗത്വം എടുത്താൽ മാത്രമേ സഹകരിക്കാൻ സാധിക്കുകയുള്ളൂ എന്ന നിർദേശം ബി.ജെ.പി മുന്നോട്ടുവെച്ചത്. ഇത് പി.സി. ജോർജ് സ്വീകരിക്കുകയായിരുന്നു.