തലശ്ശേരി: എരഞ്ഞോളിപ്പാലത്ത് വീട്ടമ്മയുടെ ദേഹത്ത് പെയിന്റ് ഒഴിച്ച സംഭവത്തില്‍ എട്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. ഞായറാഴ്ച രാത്രിയാണ് ബി.ജെ.പി പ്രവര്‍ത്തകനായ ശരതിന്റെ അമ്മ രജിതക്ക് നേരെ സി.പി.എം പ്രവര്‍ത്തകരുടെ അക്രമം ഉണ്ടായത്.

എരഞ്ഞോളിപ്പാലത്ത് സി.പി.എമ്മിന്റെ കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് അക്രമം എന്നാണ് സൂചന. രാത്രി വീട്ടിലെത്തിയ ഒരു സംഘം ആളുകള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അക്രമിക്കുകയായിരുന്നുവെന്ന് രജിത പറഞ്ഞു.

രാഷ്ട്രീയ പ്രശ്‌നങ്ങളുടെ പേരില്‍ തനിക്കും കുടുംബത്തിനും എതിരെ സ്ഥിരമായി സിപിഎമ്മിന്റെ ഭീഷണി ഉണ്ടാകാറുണ്ടെന്ന് രജിത പറഞ്ഞു. എന്നാല്‍ അക്രമത്തില്‍ പങ്കില്ലെന്നും കേസ് ബി.ജെ.പി കെട്ടിച്ചമച്ചതാണെന്നുമാണ് സി.പി.എം പ്രാദേശിക നേതാക്കാളുടെ വാദം.