പാകിസ്താനിലെ ലാഹോറില്‍ അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച്് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് തീയിട്ടു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹഫീസ് ഹുനൈന്‍ ബിലാലാണ് അധ്യാപകന്റെ മര്‍ദനത്തില്‍ കൊല്ലപ്പെട്ടത്. ലാഹോറിലെ അമേരിക്കന്‍ ലൈസ്ടഫ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ബിലാല്‍. പാഠഭാഗങ്ങള്‍ കാണാതെ പഠിക്കാത്തതിനാണ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത്.
അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ വയറിന് തൊഴിക്കുകയും തല ചുമരില്‍ ഇടിക്കുകയും ചെയ്‌തെന്ന് സഹപാഠികളും വീട്ടുകാരും ആരോപിച്ചു. അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അധ്യാപകനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടു.
Be the first to write a comment.