പാലക്കാട്: നഗരസഭയിലെ ഗാന്ധിപ്രതിമയില്‍ ബി.ജെ.പി കൊടി പുതപ്പിച്ച സംഭവത്തില്‍ പ്രതി പൊലീസ് പിടിയില്‍. പാലക്കാട് തിരുനെല്ലായി സ്വദേശി ബിനീഷിനെയാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ക്ക് മാനസികപ്രശ്‌നങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച രാവിലെ 8മണിയോടെയാണ് നഗരസഭയുടെ മതില്‍ചാടികടന്ന് ബിനീഷ് അകത്തുകയറിയത്. കോണി വഴി മുകളില്‍കയറി രാഷ്ട്രപിതാവിന്റെ അര്‍ധകായ പ്രതിമയില്‍ ബി.ജെ.പി കൊടി കെട്ടുന്നത് സമീപത്തെ സിസിടിവില്‍ വ്യക്തമായിരുന്നു.

ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെകുറിച്ച് വിവരം ലഭിച്ചത്. പൊലീസ് എത്തിയാണ് കൊടി അഴിപ്പിച്ചത്.