കണ്ണൂര്‍: പാലത്തായി പീഡനക്കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതി പത്മരാജന്‍ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം ശരിയായ ദിശയിലല്ലെന്നും കേസ് സിബിഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.

ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെയും സിബിഐയുടെയും നിലപാട് തേടി.
നിലവിലെ അന്വേഷണത്തില്‍ അപാകതകളുണ്ട്. കുറ്റം ചെയ്തതിന് തനിക്കെതിരെ ശാസ്ത്രീയ തെളിവുകളില്ലായെന്ന് ആദ്യഘട്ട അന്വേഷണത്തില്‍ കണ്ടെത്തിയതാണെങ്കിലും പിന്നീടുള്ള അന്വേഷണത്തില്‍ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. രാഷ്ട്രീയ പകപോക്കലും കേസിനു പിന്നിലുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

ഹര്‍ജി മൂന്നാഴ്ചയ്ക്ക് ശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കും.