ലാഹോര്‍: പാനമ അഴിമതി ആരോപണത്തില്‍ വിചാരണ നേരിടുന്ന പാക് മുന്‍ പ്രധാനമന്ത്രി ലണ്ടനില്‍ നിന്നും പാകിസ്താനിലെത്തി. പാനമ പേപ്പര്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് നവാസിനെതിരെ മൂന്ന് കേസുകള്‍ നിലവിലുണ്ട്.
പലതവണ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് പാകിസ്താന്‍ അഴിമതി വിരുദ്ധ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഭാര്യ കുല്‍സുവിന്റെ ചികിത്സയ്ക്കായി ലണ്ടനില്‍ തുടരുകയായിരുന്നു. കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിന് ഇളവ് അനുവദിക്കണമെന്നുള്ള ഷെരീഫിന്റെ അഭ്യര്‍ത്ഥന കോടതി തള്ളിയിരുന്നു.
കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് നവാസ് ഷെരീഫിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ലണ്ടനില്‍ നിന്നും ഷെരീഫ് വിചാരണ നേരിടുന്നതിനായി ലാഹോറിലെത്തിയത്. കഴിഞ്ഞ മാസമാണ് നവാസ് ഷെരീഫ് ലണ്ടനിലെത്തിയത്. ഭാര്യ കുല്‍സും ഷെരീഫ് ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ്. വിചാരണയ്ക്കായി നവാസ് ഇന്ന് കോടതിയില്‍ ഹാജരാവും. കേസില്‍ മകള്‍ മറിയം, മരുമകന്‍ മുഹമ്മദ് സാഫ്ദര്‍ എന്നിവര്‍ കോടതിയില്‍ കീഴടങ്ങിയിരുന്നു. പാനമ ആസ്ഥാനമായുള്ള മൊസാക് ഫൊന്‍സക എന്ന നിയമസ്ഥാപനം വഴി ഷെരീഫും മൂന്നു മക്കളും ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയെന്നാണ് ആരോപണം.