ഹൈദരാബാദ്: പ്രകോപനപരമായ പ്രസംഗം നടത്തിയ സ്വാമി പരിപൂര്‍ണാനന്ദക്കെതിരെ പൊലീസ് കേസെടുത്തു. ഹെദരാബാദ് ഹൈക്കോടതി അനുകൂല വിധി പുറപ്പെടുവിച്ച് രണ്ടാം ദിവസമാണ് പരിപൂര്‍ണാനന്ദയ്‌ക്കെതിരേ പൊലീസ് കേസെടുത്തത്.

കാക്കിനഡയിലെ ശ്രീപീതം സംഘടനയുടെ തലവനായ സ്വാമി പാരിപൂര്‍ണാനന്ദ മറ്റ് സമുദായങ്ങളെയും അവരുടെ നേതാക്കളെയും കുറിച്ച് പ്രകോപനപരമായ പ്രഭാഷണങ്ങള്‍ നടത്തിയ കുറ്റത്തിന് ആറു മാസത്തേക്കു നഗരത്തില്‍ നിന്നു പുറത്താക്കിയിരുന്നു. എന്നാല്‍,ആഗസ്റ്റ് പതിനാലിന് ഹൈദരാബാദ് ഹൈക്കോടതി പുറത്താക്കിയ നടപടി സ്റ്റേ ചെയ്തു. ഇതേതുടര്‍ന്നാണ് സ്വാമി തിരിച്ചെത്തിയത്.

തിരിച്ചെത്തലിനോട് അനുബന്ധിച്ച് സ്വാമിക്ക് വിവിധ വലതുപക്ഷ സംഘടനകളുടെ അംഗങ്ങള്‍ ബൈക്ക് റാലികള്‍ ഉള്‍പ്പെട്ട സ്വാഗതം ഒരുക്കിയിരുന്നു. ഈ യോഗത്തില്‍ നടത്തയ പ്രസംഗത്തിന്റെ പേരിലാണ് പരിപൂര്‍ണാനന്ദയ്‌ക്കെതിരേ കേസെടുത്തത്. പരിപാടിയുടെ സംഘാടകര്‍ക്കെതിരേയും കേ?സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.