kerala
പയ്യന്നൂര്‍ സി.പി.എമ്മിലെ സാമ്പത്തിക തട്ടിപ്പ് എം.എല്‍.എയെ തരംതാഴ്ത്തി നടപടിയിലും അസ്വാരസ്യമൊഴിയുന്നില്ല
പാര്‍ട്ടിയിലെ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതിപ്പെട്ടവര്ക്കെതിരെയും നടപടി. രക്തസാക്ഷി ഫണ്ടുള്‍പ്പെടെ വകമാറ്റിയ സാമ്പത്തിക തട്ടിപ്പ് വിവാദത്തില്‍ നിന്ന് തലയൂരാന്‍ പയ്യന്നൂരില്‍ പാര്‍ട്ടി സ്വീകരിച്ച സമീപനത്തിലും അസ്വാരസ്യമൊഴിയുന്നില്ല.
കണ്ണൂര്‍: പാര്‍ട്ടിയിലെ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതിപ്പെട്ടവര്ക്കെതിരെയും നടപടി. രക്തസാക്ഷി ഫണ്ടുള്‍പ്പെടെ വകമാറ്റിയ സാമ്പത്തിക തട്ടിപ്പ് വിവാദത്തില്‍ നിന്ന് തലയൂരാന്‍ പയ്യന്നൂരില്‍ പാര്‍ട്ടി സ്വീകരിച്ച സമീപനത്തിലും അസ്വാരസ്യമൊഴിയുന്നില്ല. എംഎല്‍എയെ തരംതാഴ്ത്തി മുഖം രക്ഷിക്കല്‍ തന്ത്രം. അപാകതകള്‍ ചൂണ്ടിക്കാട്ടിയവര്‍ക്കെതിരെയും നടപടികൈകൊണ്ട നേതൃത്വത്തിന്റെ നിലപാടില്‍ മുറുമുറുപ്പുയരുന്നു.
കഴിഞ്ഞ ദിവസം രാത്രി വൈകി അവസാനിച്ച ഏരിയ കമ്മിറ്റി യോഗത്തിലാണ് ടിഐ മധുസൂദനന് എംഎല്‍എയെ തരംതാഴ്ത്തിയും ഫണ്ട് തട്ടിപ്പുമായി പരാതിയുന്നയിച്ച ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയും പാര്‍ട്ടി തലത്തില്‍ നടപടി കൈകൊണ്ടത്. രണ്ട് ഏരിയാ കമ്മിറ്റി അംഗങ്ങളെയും തരംതാഴ്ത്തിയിട്ടുണ്ട്. മൂന്ന് അംഗങ്ങള്‍ക്ക് പരസ്യശാസനയെന്നാണ് വിവരം.
പയ്യന്നൂര്‍ എംഎല്‍എയായ ടിഐ മധുസൂദനനെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. സ്ഥാനാര്‍ഥി എന്ന നിലയിലും പാര്‍ട്ടിയുടെ മുതിര്‍ന്ന അംഗം എന്ന നിലയിലും ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രത പുലര്‍ത്തിയില്ല എന്ന കാരണത്താലാണ് എംഎല്‍എക്കെതിരെ നടപടിയെടുത്തത്. പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണത്തിന് സിപിഎം നടത്തിയ ചിട്ടിയില്‍ 80ലക്ഷത്തോളം രൂപയുടെ തിരിമറി നടന്നുവെന്നും ഒരു നറുക്കിന് പിരിച്ച തുക പൂര്‍ണമായും ചിട്ടി കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നുമാണ് ആരോപണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി പിരിച്ച രണ്ട് രശീതി ബുക്കുകളുടെ കൗണ്ടര്‍ഫോയില്‍ തിരിച്ചെത്താതെ വന്നതോടെയാണ് തിരഞ്ഞെടുപ്പ് ഫണ്ടിലെ തിരിമറിയും പുറത്തായത്.
തിരഞ്ഞെടുപ്പ് ഫണ്ട്, പാര്‍ട്ടി ഓഫീസ് ഫണ്ട് സമാഹരണ ചിട്ടിയിലുമായി നടന്ന തട്ടിപ്പ് കൂടാതെ രക്തസാക്ഷി ഫണ്ട് തട്ടിയെടുക്കാനും ശ്രമം നടന്ന ആരോപണങ്ങളും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പിരിച്ച ഒരു കോടിയോളം രൂപയെ ചൊല്ലിയാണ് ആരോപണമുയര്‍ന്നത്. വീട് നിര്‍മാണത്തിനും കുടുംബാംഗങ്ങള്‍ക്ക് നല്കിയ ഫണ്ടിന്റെയും ബാക്കി രണ്ട് നേതാക്കളുടെ പേരില്‍ സ്ഥിര നിക്ഷേപമായി മാറ്റിയെന്നുമായിരുന്നു പരാതി. നാല് വര്‍ഷം മുമ്പ് നിക്ഷേപത്തിന്റെ പലിശയില്‍ വലിയ ഭാഗം രണ്ട് നേതാക്കളില്‍ ഒരാളുടെ സ്വന്തം അക്കൗണ്ടിലേക്കു മാറ്റി. രക്തസാക്ഷി ധനരാജിന്റെ കുടുംബത്തിന് മുതലും പലിശയും കൂട്ടുപലിശയും ചേര്‍ന്ന് 14 ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ടായിരുന്നു. അത് അടക്കാതെ പിരിച്ച തുകയില്‍ ഭൂരിഭാഗവും പിന്‍വലിച്ചതുമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.
പാര്‍ട്ടി തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരണത്തിന് വ്യാജ രശീതി ബുക്ക് അടിച്ച് നല്കിയതും പിടിക്കപ്പെട്ടതും പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കിയിരുന്നു. ഏരിയാ സെക്രട്ടറി ആയിരുന്ന വി കുഞ്ഞികൃഷ്ണനും നേരത്തേ നടപടിക്ക് വിധേയനായ മുന്‍ ഏരിയാ സെക്രട്ടറി കെപി മധുവും തമ്മില്‍ നിലനില്‍ക്കുന്ന ശീതസമരമാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടതെന്നാണ് പാര്‍ട്ടിക്കുള്ളിലെ സംസാരം. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ ഏരിയാ സെക്രട്ടറിക്ക് പിന്തുണയുമായി കമ്മിറ്റി അംഗങ്ങള്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. അതേസമയം നാല് പേര് മാത്രമാണ് സെക്രട്ടറിയെ മാറ്റണമെന്ന് ആവശ്യമുന്നയിച്ചത്. കുഞ്ഞികൃഷ്ണന് പകരം മാടായി ഏരിയയില്‍ നിന്നുള്ള ടിവി രാജേഷിനെയാണ് ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
ടിഐ മധുസൂദനന് എംഎല്‍എ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ നടപടിയെടുക്കാനായിരുന്നു ജില്ലാ കമ്മിറ്റി നിര്‍ദേശം. ഏരിയാ കമ്മിറ്റിയംഗങ്ങളായ കെകെ ഗംഗാധാരന്, ടി വിശ്വനാഥന് എന്നിവരെ ലോക്കല്‍ കമ്മിറ്റിയിലേക്കും തരംതാഴ്ത്തിയിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ക്ക് താക്കീത് നല്‍കിയതായും പറയുന്നു. ടിഐ മധുസൂദനന് എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി സജീഷ് കുമാറിനും താക്കീത് നല്‍കിയിട്ടുണ്ട്. പരാതിക്കാര്‍ക്കെതിരെ കൈകൊണ്ട നടപടി പാര്‍ട്ടി വിടുന്നതിലേക്കുമെത്തിച്ചിട്ടുണ്ടെന്നാണ് വിവരം.
kerala
ലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
മുഖ്യമന്ത്രിയും അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ലേബര്‍ കോഡ് ഡീലും നടന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: പിഎം ശ്രീ പോലെ ലേബര്‍ കോഡും എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മുഖ്യമന്ത്രിയും അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ലേബര്‍ കോഡ് ഡീലും നടന്നതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭ മാറ്റിവച്ച പിഎം ശ്രീയിലാണ് ഒപ്പിട്ടത്. മുഖ്യമന്ത്രി ബിജെപിയെ പേടിച്ചാണ് ഭരിക്കുന്നത്. ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവും. മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കില്ല. അതുതന്നെയാണ് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള മരുന്ന് എന്നും സതീശന് പറഞ്ഞു.
സംസ്ഥാനത്ത് സിപിഎം-ബിജെപി ഡീല്‍ ഉണ്ട്, അതിനെ കാര്‍ക്കശ്യം നിറഞ്ഞ മതേതര നിലപാട് കൊണ്ട് മറികടക്കും. യുഡിഎഫ് എങ്ങനെയെങ്കിലും ജയിക്കണമെന്നാണ് നിഷ്പക്ഷരായ ജനങ്ങള്‍ പോലും ആഗ്രഹിക്കുന്നത്.- വി.ഡി സതീശന് പറഞ്ഞു.
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; പോളിങ്, ഫലപ്രഖ്യാപന ദിനങ്ങളില്‍ സംസ്ഥാനത്ത് മദ്യവില്പന നിരോധിച്ചു
മദ്യനിരോധനമില്ലാത്ത സ്ഥലങ്ങളില്‍ നിന്ന് നിരോധനമുള്ള ഇടങ്ങളിലേക്ക് മദ്യം എത്തിക്കുന്നതും കുറ്റകരമാണ്. മദ്യം ശേഖരിച്ചുവയ്ക്കുന്നതും നിരോധിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ പോളിങ് ദിനത്തിലും ഫലപ്രഖ്യാപന ദിനത്തിലും മദ്യം ലഭിക്കില്ല. 9ന് ഒന്നാം ഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ 7ന് വൈകിട്ട് 6 മണി മുതല്‍ 9ന് പോളിങ് അവസാനിക്കും വരെ മദ്യവില്പന നിരോധിച്ചു.
11ന് രണ്ടാംഘട്ടം നടക്കുന്ന തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 9ന് വൈകിട്ട് 6 മുതല്‍ 11ന് പോളിങ് കഴിയുന്നതുവരെയും മദ്യ വില്പനയ്ക്ക് നിരോധനമുണ്ട്. വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 13ന് സംസ്ഥാനവ്യാപകമായി ഡ്രൈഡേ ആയിരിക്കും.
പോളിങ് പ്രദേശത്ത് ഒരു തരത്തിലുള്ള മദ്യവിതരണവും പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. മദ്യശാലകള്‍, ബാറുകള്‍ എന്നിവ ഈ ദിവസങ്ങളില്‍ തുറക്കാന്‍ പാടില്ല. മദ്യനിരോധനമില്ലാത്ത സ്ഥലങ്ങളില്‍ നിന്ന് നിരോധനമുള്ള ഇടങ്ങളിലേക്ക് മദ്യം എത്തിക്കുന്നതും കുറ്റകരമാണ്. മദ്യം ശേഖരിച്ചുവയ്ക്കുന്നതും നിരോധിച്ചിട്ടുണ്ട്.
kerala
അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്
അറസ്റ്റിലായ യുവതിയെ ഉമേഷ് പീഡിപ്പിച്ചെന്ന് സിഐ ബിനുവിന്റെ 32 പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്. വടകര ഡിവൈഎസ്പി ഉമേഷിനെതിരെയാണ് ആത്മഹത്യാക്കുറിപ്പില്‍ ഗുരുതര ആരോപണമുന്നയിച്ചത്. കേസില്‍ അറസ്റ്റിലായ യുവതിയെ ഉമേഷ് പീഡിപ്പിച്ചെന്ന് സിഐ ബിനുവിന്റെ 32 പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
ചെര്‍പ്പുളശ്ശേരിയില്‍ രണ്ടാഴ്ച മുമ്പ് ആണ് സിഐ ബിനു തോമസ് ജീവനൊടുക്കിയത്. പൊലീസ് ക്വാര്‍ട്ടേഴ്സിലാണ് ബിനു തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി കഴിഞ്ഞ് മുറിയില്‍ പോയതിന് ശേഷം കാണാതായതോടെ സഹപ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലില്‍ ബിനുവിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. 2014ല്‍ സിഐ ആയിരിക്കെ അനാശാസ്യ കേസില്‍ പാലക്കാട് ജില്ലയില്‍ അറസ്റ്റിലായ യുവതിയുടെ വീട്ടില്‍ അന്നുതന്നെയെത്തി ഉമേഷ് പീഡിപ്പിച്ചു. അമ്മയും രണ്ട് മക്കളുമുള്ള വീട്ടില്‍ സന്ധ്യാ സമയത്ത് എത്തിയാണ് യുവതിയെ പീഡിപ്പിച്ചതെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.
കേസ് ഒതുക്കാനും മാധ്യമങ്ങളില്‍ വാര്‍ത്ത വരാതിരിക്കാനും തന്റെ ഇംഗിതത്തിന് വഴങ്ങണമെന്ന് ഉമേഷ് ആവശ്യപ്പെട്ടുവെന്നും തന്നോടും യുവതിയെ പീഡിപ്പിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും ബിനുവിന്റെ കുറിപ്പിലുണ്ട്. പല തവണ ഇത് ആവര്‍ത്തിച്ചിരുന്നതായും ആരോപണമുണ്ട്. മരിച്ച സിഐ ബിനു തോമസ് പാലക്കാട് വടക്കഞ്ചേരി എസ്ഐയും എന്‍.ഉമേഷ് സിഐയുമായിരുന്ന സമയത്താണ് സംഭവം നടന്നത്.
-
News3 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
News23 hours agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala3 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala3 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala24 hours agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala3 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
india3 days agoനീലഗിരിയില്‍ കടുവ ആക്രമണം; വയോധികയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായി റിപ്പോര്‍ട്ട്

