ഈരാറ്റുപേട്ട: വോട്ട് ചോദിക്കാനെത്തിയപ്പോള്‍ കൂക്കി വിളിച്ച നാട്ടുകാരെല്ലാം തീവ്രവാദ മനഃസ്ഥിതിയുള്ളവരാണെന്ന് ജനപക്ഷം സ്ഥാനാര്‍ഥി പിസി ജോര്‍ജ്. അവരോട് യോജിക്കാന്‍ തന്റെ പട്ടി പോലും വരില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

‘ഭീകരവാദം അവസാനിപ്പിക്കാത്തിടത്തോളം കാലം നിങ്ങളുമായി ഒരു സന്ധിക്കില്ല. നിങ്ങളോട് യോജിക്കാന്‍ എന്റെ പട്ടി പോലും വരില്ല. തീവ്രവാദ മനഃസ്ഥിതിയുള്ള ആളുകളാണ് കൂവിയത്. അത്തരക്കാരുടെ വോട്ട് വേണ്ടെന്ന് പരസ്യമായി പറയുന്നു. ഈരാറ്റുപേട്ടയിലെ നല്ലവരായ മുസ്‌ലിംകള്‍ തനിക്കൊപ്പമാണ്-പിസി പറഞ്ഞു.

തീക്കോയി പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ് വോട്ട് ചോദിക്കാനെത്തിയ പിസി ജോര്‍ജിനെ നാട്ടുകാര്‍ കൂക്കിവിളിച്ചത്. നാട്ടുകാരുടെ പെരുമാറ്റത്തില്‍ അരിശം കയറിയ പിസി ജോര്‍ജ് തിരിച്ച് അസഭ്യം പറഞ്ഞാണ് മടങ്ങിയത്.