കൊല്ലം: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ ആചരിക്കുമെന്ന് പി.ഡി.പി.    പി.ഡി.പി സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.

ആഗസ്റ്റ് ഒന്‍പതിനാണ് മകന്‍ ഉമര്‍ മുക്താറിന്റെ വിവാഹം. തലശ്ശേരിയില്‍ വെച്ചു നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാനാണ് ജാമ്യഹര്‍ജി നല്‍കിയത്. എന്നാല്‍ ഇന്ന് രാവിലെ ബാംഗളൂരു കോടതി ഹര്‍ജി തള്ളുകയായിരുന്നു.