Connect with us

News

കെട്ടിടാവശിഷ്ടങ്ങളില്‍ ജനങ്ങള്‍ കൈകള്‍കൊണ്ടാണ് തിരച്ചില്‍ നടത്തുന്നത്; അഫ്ഗാന്‍ ഭൂകമ്പത്തില്‍ മരണം ഇനിയും കൂടിയേക്കും

കിഴക്കന്‍ അഫ്ഗാനിസ്താനില്‍ ഭൂകമ്പമുണ്ടായ വിദൂര സ്ഥലങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം നേരിട്ടതു കാരണം മരണസംഖ്യ കൂടിയേക്കുമെന്ന് റിപ്പോര്‍ട്ട്.

Published

on

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്താനില്‍ ഭൂകമ്പമുണ്ടായ വിദൂര സ്ഥലങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം നേരിട്ടതു കാരണം മരണസംഖ്യ കൂടിയേക്കുമെന്ന് റിപ്പോര്‍ട്ട്. ആയിരത്തോളം പേര്‍ കൊല്ലപ്പെട്ട ഭൂകമ്പത്തില്‍ റോഡുകള്‍ തകര്‍ന്നിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ ഏറെ വൈകിയാണ് ദുരന്തബാധിത പ്രദേശങ്ങളില്‍ എത്തിയത്. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ട് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്ന് പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ് പല ഗ്രാമങ്ങളുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു.

കെട്ടിടാവശിഷ്ടങ്ങളില്‍ ജനങ്ങള്‍ കൈകള്‍കൊണ്ടാണ് തിരച്ചില്‍ നടത്തുന്നത്. റിക്ടര്‍ സ്‌കെയിലില്‍ 5.9 രേഖപ്പെടുത്തി ഭൂകമ്പത്തില്‍ പക്തിക, ഖോസ്റ്റ് പ്രവിശ്യകളില്‍ ആയിരക്കണക്കിന് വീടുകള്‍ തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ഭൂകമ്പത്തില്‍ 1500ഓളം പേര്‍ക്ക് പരിക്കേറ്റു. ആയിരത്തോളം പേരെ രക്ഷപ്പെടുത്തി. കനത്ത മഴയിലുണ്ടായ മണ്ണിടിച്ചില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. ഗയാന്‍ ജില്ലയില്‍ മുപ്പതിലേറെ ഗ്രാമങ്ങള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

ദുരന്തബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് പക്തികയിലെ താലിബാന്‍ സൈനിക കമാന്‍ഡറുടെ വക്താവ് മുഹമ്മദ് ഇസ്മാഈല്‍ മുആവിയ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിക്കാനും മെഡിക്കല്‍, ഭക്ഷ്യ സാമഗ്രികള്‍ നല്‍കാനും ഹെലികോപ്ടറുകള്‍ ഉപയോഗിക്കുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

യൂറോപ്യന്‍ യൂണിയന്‍ കെ.എം.സി.സി ഫാമിലി മീറ്റ് സംഘടിപ്പിച്ചു

സംഗമം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു.

Published

on

വാര്‍സോ: കെ.എം.സി.സി യൂറോപ്യന്‍ യൂണിയന്‍ ഈ വര്‍ഷത്തെ ഫാമിലി മീറ്റ് പോളണ്ടിന്റെ തലസ്ഥാന നഗരിയായ വാര്‍സോയില്‍ സംഘടിപ്പിച്ചു. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നും നിരവധി പേര്‍ സംഗമത്തില്‍ പങ്കെടുത്തു. വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഫുട്‌ബോള്‍ ടൂര്‍ണമെന്റും പരിപാടിയുടെ ഭാഗമായി നടത്തി.

സംഗമം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ ഡോ. മുഹമ്മദ് അലി കൂനാരി ജര്‍മനി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി പ്രസിഡന്റ് അബ്ദുല്‍ അസീസ് പുല്ലോര്‍ശ്ശങ്ങാടന്‍ ഓസ്ട്രിയ ആമുഖ ഭാഷണവും ജനറല്‍ സെക്രട്ടറി മുഹമ്മദ് ജവാദ് മണക്കടവന്‍ ജര്‍മനി വാര്‍ഷിക റിപ്പോര്‍ട്ട് അവതരണവും നടത്തി.

പ്രസ്തുത പരിപാടിയില്‍ ഐ.പി.സി.സി.ഐ ബിസിനസ് റിലേഷന്‍സ് ഡയറക്ടര്‍ ചന്ദ്രമോഹന്‍ നല്ലൂര്‍ പങ്കെടുത്തു. നൗഫല്‍ താപ്പി ജര്‍മനി, മുഹമ്മദ് കുരുവാക്കോട്ടില്‍ ജര്‍മനി, ആഷിഖ് ചോലക്കല്‍ പോളണ്ട്, അബ്ദുല്ലത്തീഫ് പോളണ്ട്, അബ്ദുല്‍ ബാസിത് ഓസ്ട്രിയ, നിഷിന്‍ പുല്‍പ്പാടന്‍ പോളണ്ട് എന്നിവര്‍ സംസാരിച്ചു.

Continue Reading

Football

വിരമിക്കല്‍ പ്രഖ്യാപിച്ച് ടോണി ക്രൂസ്‌

അടുത്ത മാസം ജര്‍മനി ആതിഥേയത്വം വഹിക്കുന്ന യൂറോ കപ്പായിരിക്കും ദേശീയ കുപ്പായത്തിലെ അവസാന മത്സരം.

Published

on

ദേശീയ,ക്ലബ് ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജര്‍മന്‍ സ്‌നൈപര്‍ താരം ടോണി ക്രൂസ്. ഇന്‍സ്റ്റഗ്രാം വഴിയാണ് 34 കാരന്‍ കളിമതിയാക്കുന്നതായി അറിയിച്ചത്. അടുത്ത മാസം ജര്‍മനി ആതിഥേയത്വം വഹിക്കുന്ന യൂറോ കപ്പായിരിക്കും ദേശീയ കുപ്പായത്തിലെ അവസാന മത്സരം. ചാമ്പ്യന്‍സ് ലീഗ് ഫൈനലായിരിക്കും റയല്‍ മാഡ്രിഡിനൊപ്പമുള്ള അവസാന മാച്ച്. നേരത്തെ ജര്‍മന്‍ ടീമില്‍ നിന്ന് വിരമിച്ച താരത്തെ പരിശീലകന്‍ ജൂലിയന്‍ നെഗ്ളസ്മാന്റെ താല്‍പര്യപ്രകാരം യൂറോ സംഘത്തിലേക്ക് മടക്കികൊണ്ടുവരികയായിരുന്നു.

അതേസമയം, റയല്‍ മാഡ്രിഡിനൊപ്പം വര്‍ഷങ്ങളായി തുടരുന്ന ക്രൂസ് ചാമ്പ്യന്‍സ് ലീഗടക്കം പ്രധാന കിരീടങ്ങളെല്ലാം ക്ലബിനൊപ്പം സ്വന്തമാക്കി. മധ്യനിരയില്‍ മോഡ്രിച്-ക്രൂസ് കൂട്ടുകെട്ട് സ്പാനിഷ് ക്ലബിന്റെ കരുത്തായിരുന്നു. ലോക ഫുട്ബോളിലെതന്നെ ഏറ്റവും മികച്ച മധ്യനിരതാരമായാണ് ജര്‍മന്‍ താരത്തെ വിശേഷിപ്പിക്കുന്നത്.

വിരമിക്കല്‍ കുറിപ്പില്‍ വികാരഭരിതമായാണ് താരം പ്രതികരിച്ചത്. തുറന്ന ഹൃദയത്തോടെ സ്വാഗതം ചെയ്യുകയും വിശ്വാസമര്‍പ്പിക്കുകയും ചെയ്ത റയലിനോടുള്ള നന്ദിയും കടപ്പാടും കുറിപ്പില്‍ വ്യക്തമാക്കി. റയല്‍ മാഡ്രിഡാണ് എന്റെ അവസാന ക്ലബ്ബ്. കരിയറിലെ മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ കളി നിര്‍ത്തണമെന്നതാണ് ആഗ്രഹം. ഇതാണ് ശരിയായ സമയമെന്ന് കരുതുന്നു-ക്രൂസ് ഇന്‍സ്റ്റയില്‍ കുറിച്ചു. 2014ലാണ് താരം ബയേണ്‍ മ്യൂണികില്‍ നിന്ന് റയലിലേക്ക് ചുവട് മാറുന്നത്. റയലിനായി 305 മാച്ചില്‍ 22 ഗോളുകള്‍ സ്‌കോര്‍ ചെയ്തു.2010 മുതല്‍ ജര്‍മന്‍ സീനിയര്‍ ടീം അംഗമായ ക്രൂസ് 108 മത്സരത്തിലാണ് കളത്തിലിറങ്ങിയത്. 17 ഗോളുകളും നേടി.

Continue Reading

kerala

സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സ്‌നേഹ സദസ്സ് 27ന്

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പങ്കെടുക്കും

Published

on

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സംസ്ഥാനത്തെ 14 ജില്ലകളിലും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും നടത്തിയ സുഹൃദ് സംഗമങ്ങളുടെ വാർഷികത്തോടനുബന്ധിച്ച് സ്നേഹ സദസ്സ് സംഘടിപ്പിക്കുന്നു. മെയ് 27 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് കോഴിക്കോട് റാവിസ് കടവ് റിസോർട്ടിൽ നടക്കുന്ന പരിപാടിയിൽ തെലങ്കാന മുഖ്യമന്ത്രിയും പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ രേവന്ത് റെഡ്ഡി മുഖ്യാതിഥിയായി പങ്കെടുക്കും.

ക്ഷണിക്കപ്പെട്ട സദസ്സിൽ സുഹൃദ് സംഗമങ്ങളിൽ പങ്കെടുത്ത മത, സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. സുഹൃദ് സംഗമങ്ങളുടെ സമ്പൂർണ്ണ വിവരങ്ങൾ സചിത്ര ലേഖനങ്ങളോടെ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടക്കും. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഇതുസംബന്ധിച്ച ആലോചനാ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

Continue Reading

Trending