കാസര്‍ക്കോട്: പെരിയ ഇരട്ട കൊലപാതക കേസില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കെതിരെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍. കേസിന്റെ രേഖകള്‍ കൈമാറാന്‍ ഉത്തരവുണ്ടായിട്ടും സിബിഐക്ക് കൈമാറാത്തതിനെതിരെയാണ് പരാതി നല്‍കിയത്.

കഴിഞ്ഞ മാസം 25നാണ് കേസ് സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്. അതിനു ശേഷം നാലു തവണ കേസ് ഡയറിയും രേഖകളും തേടി സിബിഐ കേരള പൊലീസിന് കത്തു നല്‍കി. എന്നിട്ടും മറുപടി നല്‍കുകയോ രേഖകള്‍ കൈമാറുകയോ ചെയ്തില്ല.

ഡിജിപിക്കും ക്രൈംബ്രാഞ്ച് മേധാവിക്കുമായിട്ടാണ് നാലു തവണ സിബിഐ കേസ് രേഖകള്‍ തേടി കത്ത് നല്‍കിയത്.