Connect with us

Video Stories

പെട്രോള്‍ കമ്പനികളുടെ പകല്‍ കൊള്ള പമ്പുകളില്‍ വില കൂടിയ ബ്രാന്റഡ് പെട്രോള്‍ മാത്രം

Published

on

പെട്രോള്‍ പമ്പുകളില്‍ പകല്‍ കൊള്ള. ലിറ്ററിന് നാല് രൂപ അധികം വാങ്ങുന്നതിനായി പ്രീമിയം ബ്രാന്‍ഡ് പെട്രോള്‍ മാത്രമാണ് പമ്പുകളില്‍ നല്‍കുന്നത്. പമ്പുടമകളല്ല ഇത് ചെയ്യുന്നത്. പെട്രോളിയം ഉല്‍പന്നങ്ങള്‍ നല്‍കുന്ന മൂന്ന് ഓയില്‍ കമ്പനികളും ചേര്‍ന്നാണ് ഈ കൂട്ടുകച്ചവടം നടത്തുന്നത്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില ഓരോ ദിവസവും നിശ്ചയിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ സാധാരണക്കാരായ ഉപഭോക്താക്കളെ പല രീതിയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില അധികമായി ഈടാക്കുകയാണ്.

ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ഇക്കാര്യത്തില്‍ നിസഹായത പ്രകടിപ്പിക്കുകയാണ്. ഡീലര്‍മാരെ കൊണ്ട് നിര്‍ബന്ധിച്ചാണ് ബ്രാന്റഡ് ഉല്‍പന്നങ്ങള്‍ മാത്രം വിറ്റഴിക്കാന്‍ വേണ്ടി നല്‍കുന്നതെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് കെ.പി ശിവനന്ദനും, സെക്രട്ടറി എം. രാധാകൃഷ്ണനും പറഞ്ഞു. ബ്രാന്‍ഡ് പെട്രോള്‍, പെട്രോളിയം ഡീലേഴ്‌സ് എടുക്കാതെ പെട്രോളിയം ഉല്‍പന്നങ്ങള്‍, ഡീലര്‍മാര്‍ക്ക് നല്‍കുന്നില്ല. പെട്രോളിന്റെ വില കൂടിയിരിക്കുന്ന ഈ സമയത്തില്‍ നിര്‍ബന്ധിച്ച് പെട്രോളിയം ഉല്‍പന്നങ്ങള്‍, ഡീലേഴ്‌സിനെ കൊണ്ട് എടുപ്പിക്കുന്നത് എണ്ണ കമ്പനികളുടെ ഒരു വിപണന തന്ത്രം കൂടിയാണ്. ദൈനംദിന കച്ചവടത്തില്‍ ഒരു ശതമാനം പോലും വിറ്റഴിക്കാന്‍ പറ്റാത്ത പ്രീമിയം ഉല്‍പന്നങ്ങള്‍ ഡീലര്‍മാരുടെ തലയില്‍ കെട്ടിവച്ച് വിറ്റഴിക്കുന്നതിന് പമ്പ് ഉടമകളെ നിര്‍ബന്ധിതരാക്കുകയാണ്. പൊതു ജനങ്ങളോട് കാണിക്കുന്ന എണ്ണ കമ്പനികളുടെ ഈ വഞ്ചന പൊതുജനം തിരിച്ചറിയണം. ഒരു നിശ്ചിത അളവില്‍ ദിവസവും പ്രീമിയം ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ വില്‍ക്കുക എന്നത് വളരെയധികം വിഷമതകള്‍ ഡീലര്‍ സമൂഹത്തിന് നേരിടേണ്ടി വരുന്നു. ഈ സാഹചര്യത്തിലാണ് കമ്പനികള്‍ നിലവിലുള്ള തന്ത്രങ്ങള്‍ ഡീലര്‍മാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്.
വര്‍ഷങ്ങളായി എണ്ണ കമ്പനികള്‍ നല്‍കുന്ന പെട്രോളും ഡീസലും വിറ്റഴിക്കുന്നതു മൂലം ഭീമമായ ബാഷ്പീകരണ നഷ്ടവും വ്യതിയാന നഷ്ടവും നേരിടുന്നതുമൂലം വാങ്ങുന്ന ഉല്‍പന്നത്തിന്റെ ഒരു ശതമാനത്തോളം വില്‍ക്കുവാന്‍ പറ്റാതെ ഡീലര്‍ സമൂഹം വിഷമതകള്‍ നേരിടുന്നു. കൃത്യമായ അളവില്‍ ഉല്‍പന്നങ്ങള്‍ പമ്പുകളില്‍ എത്തിച്ചുതരേണ്ട മൂന്നു ഓയില്‍ കമ്പനികളും തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും പൂര്‍ണ്ണമായി ഒഴിഞ്ഞു മാറുകയാണ് ചെയ്യുന്നത്. കിട്ടുന്ന ഉല്‍പ്പന്നം കുറവാണ് എന്നു പരാതി പറഞ്ഞാല്‍ ആ പമ്പിലേക്ക് ലോഡ് നല്‍കാതിരിക്കുക, പമ്പുകളെ മറ്റു ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കുകയാണ്. പത്ത് മുതല്‍ ഇരുപത് വരെ ലിറ്റര്‍ മാത്രം പ്രീമിയം ബ്രാന്‍ഡ് ഉല്‍പന്നം കച്ചവടം നടക്കുമ്പോള്‍ നാലായിരം ലിറ്റര്‍ ഉല്‍പന്നം എടുക്കണമെന്നത് നിര്‍ബന്ധമാണ്. ഇത് എടുത്തെങ്കില്‍ മാത്രമേ ഓര്‍ഡിനറി പെട്രോള്‍ ലഭ്യമാവൂ.

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending