ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി ഡീസല്‍വില ലിറ്ററിന് 100 രൂപ കടന്നു. രാജസ്ഥാനിലെ ഇന്ത്യപാക് അതിര്‍ത്തിക്കടുത്ത ശ്രീ ഗംഗാനഗര്‍ ജില്ലയിലാണ് ഡീസല്‍വില ലിറ്ററിന് 100 രൂപ അഞ്ചുപൈസയായത്. ഫെബ്രുവരിയില്‍ രാജ്യത്ത് ആദ്യമായി പെട്രോള്‍ വില 100 കടന്നതും ഇവിടെയാണ്. നിലവില്‍ പെട്രോള്‍ ലിറ്ററിന് 107 രൂപ 22 പൈസയാണ് ജില്ലയില്‍ വില. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.