Connect with us

kerala

‘പിണറായി വിജയന്‍ സൈക്കോപാത്ത്’; ഉമ്മാക്കി കാണിച്ചാല്‍ പേടിക്കില്ലെന്ന് കെ സുധാകരന്‍

എനിക്ക് ചില ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ട് തന്നെയാണ് ഗ്രാനേഡും മറ്റ് വാതകങ്ങളും ഉപയോഗിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു.’ സുധാകരന്‍ ആരോപിച്ചു.

Published

on

ഡിജിപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മുഖ്യമന്ത്രി സൈക്കോപാത്ത് ആണ്. ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാന്‍ ശ്രമിക്കരുത്. മുഖ്യമന്ത്രി ക്രൂരതയുടെ പര്യായമാണെന്നും സുധാകരന്‍ ആരോപിച്ചു.

‘പിണറായി വിജയന്‍ ഒരു കൊലയാളിയാണെന്നും കൊലയാളിയുടെ മനസ്സാണ് അയാള്‍ക്കുള്ളതെന്നും എത്രയോ കാലമായി ഞാന്‍ പറയുന്നു. എനിക്ക് ചില ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ട് തന്നെയാണ് ഗ്രാനേഡും മറ്റ് വാതകങ്ങളും ഉപയോഗിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു.’ സുധാകരന്‍ ആരോപിച്ചു.

പിണറായി വിജയനെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഐഎമ്മില്‍ ആളില്ല. കരിങ്കൊടി കാണിക്കാന്‍ പോലും കേരളത്തില്‍ പറ്റുന്നില്ല. ഇവിടെ നിയമവാഴ്ച്ചയുണ്ടോ? 2024 പിണറായിക്ക് ഉറക്കമില്ലാത്ത നാളുകളാകുമെന്നും കോണ്‍ഗ്രസ് പ്രതിഷേധ സമരം ബ്ലോക്ക് തലത്തിലേക്ക് വ്യാപിപ്പിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.

കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമായ രാമകൃഷ്ണന്റെ കൊലപാതകത്തില്‍ പിണറായി വിജയന് നേരിട്ട് പങ്കുണ്ട്. ആ കേസ് സാക്ഷിപറയാന്‍ ആളില്ലാത്തതിനാല്‍ തള്ളിപ്പോയതാണ്.

സ്വന്തം കൊലക്കത്തിയെടുത്ത് രാഷ്ട്രീയ എതിരാളികളെ കൊല്ലാന്‍ പോയ പാരമ്പര്യത്തിന് ഉടമസ്ഥനാണ് ഇന്ന് കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയെന്ന് നിങ്ങള്‍ ഓര്‍ക്കണം. ഇത് ടി പി ചന്ദ്രശേഖരനില്‍ വരെ എത്തിയെന്നും കെ സുധാകരന്‍ പറഞ്ഞു. നവകേരള സദസ്സിലെ പൊലീസ് നടപടിയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശസ്ത്രക്രിയാ ഉപകരണങ്ങള്‍ കാണാതായ സംഭവം; അന്തിമ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

ഈ വിഷയത്തില്‍ ഡോ. ഹാരിസ് ഹസനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Published

on

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ കാണാതായ സംഭവത്തില്‍ അന്തിമ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. ഈ വിഷയത്തില്‍ ഡോ. ഹാരിസ് ഹസനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ ഡോ. ഹാരിസ് ഹസനെതിരെ ഒരു പരാമര്‍ശവും ഇല്ല. കാണാതായ ഉപകരണം കണ്ടെത്തിയ സാഹചര്യത്തില്‍ അന്വേഷണം തുടരേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലും ഹാരിസ് ഹസനെതിരെ യാതൊരു നടപടിയും സ്വീകരിക്കാനുള്ള തീരുമാനം ഉണ്ടായിരുന്നില്ല. പകരം ആശുപത്രി വികസന സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നതായിരുന്നു ്ര്രപധാന ശിപാര്‍ശ. നേരത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈ വിഷയം ഉന്നയിച്ചതില്‍ തനിക്ക് അച്ചടക്കലംഘനം സംഭവിച്ചതായി ഡോ. ഹാരിസ് ഹസന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി മെഡിക്കല്‍ അധ്യാപക സംഘടന പ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കി.

Continue Reading

kerala

സഹോദരിമാരെ കൊലപ്പെടുത്തിയ സംഭവം; സഹോദരനെതിരെ ലുക്കൗട്ട് നോട്ടീസ്

സഹോദരന്‍ പ്രമോദി (62)നുവേണ്ടി ചേവായൂര്‍ പൊലീസ് ആണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

Published

on

വയോധികരായ സഹോദരിമാരെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരനെതിരെ ലുക്കൗട്ട് നോട്ടീസ്. സഹോദരന്‍ പ്രമോദി (62)നുവേണ്ടി ചേവായൂര്‍ പൊലീസ് ആണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ശനിയാഴ്ച മുതല്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇയാളെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

ശനിയാഴ്ച രാവിലെയാണ് വേങ്ങേരി തടമ്പാട്ടുതാഴം ഫ്‌ലോറിക്കല്‍ റോഡിലെ വാടക വീട്ടില്‍ താമസിക്കുന്ന നടക്കാവ് മൂലന്‍കണ്ടി വീട്ടില്‍ ശ്രീജയ (72), പുഷ്പ (68) എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇളയ സഹോദരന്‍ പ്രമോദ് സുഹൃത്തിനെയും ബന്ധുവിനെയും ഫോണില്‍ വിളിച്ച് സഹോദരിമാര്‍ മരിച്ചെന്ന് അറിയിക്കുകയായിരുന്നു.

ബന്ധുക്കളെത്തി വീട് തുറന്ന് നോക്കിയപ്പോള്‍ ഇരു സഹോദരിമാരെയും മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരുടെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തുഞെരിച്ചാണ് മരണമെന്ന് കണ്ടെത്തിയിരുന്നു. പരസഹായം ആവശ്യമായ ഇരുവരെയും ഏറെക്കാലമായി പരിചരിക്കുന്ന പ്രമോദിന് ഇത് വലിയ പ്രയാസം സൃഷ്ടിക്കുന്നതിനാല്‍ കടുംകൈ ചെയ്തതാകാമെന്നാണ് പൊലീസ് കരുതുന്നത്.

Continue Reading

kerala

തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്; കൂടുതല്‍ തെളിവുകള്‍ പുറത്ത്

പൂങ്കുന്നത്തെ ക്യാപിറ്റല്‍ വില്ലേജ് അപ്പാര്‍ട്ട്‌മെന്റ്‌സിലെ നാല് സി എന്ന ഫ്‌ലാറ്റില്‍ കൂട്ടിചേര്‍ത്തത് ഒമ്പത് വോട്ടുകളാണ്.

Published

on

തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേടില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. പൂങ്കുന്നത്തെ ക്യാപിറ്റല്‍ വില്ലേജ് അപ്പാര്‍ട്ട്‌മെന്റ്‌സിലെ നാല് സി എന്ന ഫ്‌ലാറ്റില്‍ കൂട്ടിചേര്‍ത്തത് ഒമ്പത് വോട്ടുകളാണ്. എന്നാല്‍ ഈ വോട്ടുകള്‍ ആരുടേതാണെന്ന് അറിയില്ലെന്ന് നാല് സിയിലെ താമസക്കാര്‍ പറഞ്ഞു. വീട്ടില്‍ തനിക്കു മാത്രമാണ് വോട്ട് ഉണ്ടായിരുന്നത്. ബാക്കിയുള്ളവ ആര് എങ്ങനെ ചേര്‍ത്തു എന്ന് അറിയില്ലെന്നും പ്രസന്ന വ്യക്തമാക്കി.

സംഭവത്തില്‍, വീട്ടമ്മയായ പ്രസന്ന അശോകനെ പിന്തുണച്ച് അയല്‍വാസികളും രംഗത്തെത്തി. കഴിഞ്ഞതവണയും കള്ളവോട്ടുകളെക്കുറിച്ച് പരാതി നല്‍കിയിരുന്നെന്നും പ്രസന്ന പറഞ്ഞു. വോട്ടര്‍ പട്ടികയിലെ ആളുകളെ കണ്ടിട്ടേ ഇല്ലെന്ന് വര്‍ഷങ്ങളായി ക്യാപ്പിറ്റല്‍ വില്ലേജില്‍ താമസിക്കുന്നയാള്‍ പറഞ്ഞു.

Continue Reading

Trending