തലശ്ശേരി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ സമ്മേളനത്തില്‍ പങ്കെടുക്കാത്ത സിനിമാതാരങ്ങള്‍ക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷവിമര്‍ശനം. അവാര്‍ഡ് കിട്ടുന്നവര്‍ മാത്രം ചടങ്ങിന് എത്തുന്നതു ശരിയായ രീതിയല്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. സിനിമയെ പ്രോല്‍സാഹിപ്പിക്കാനാണ് അവാര്‍ഡുകള്‍. ഇത്തരം ചടങ്ങുകളെ സിനിമാലോകം ശരിയായ രീതിയില്‍ കാണുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങില്‍ മുഖ്യധാര സിനിമാ പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നില്ല. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

വിശിഷ്ടാതിഥികളായി ക്ഷണിക്കപ്പെട്ട മധു, ഷീല, മഞ്ജു വാരിയര്‍ എന്നിവരും ചലച്ചിത്ര പുരസ്‌കാര വിതരണ സമ്മേളനത്തിന് എത്തിയിരുന്നില്ല
വരിക എന്നത് ഒരു വികാരമാണെന്ന് ഓര്‍ക്കേണ്ടതായിരുന്നു. താന്‍ പറയുന്നത് ക്രിയാത്മകമായി കാണണമെന്നും സിനിമാമേഖലയില്‍ നിന്നും കൂടുതല്‍ പേര്‍ എത്തുന്ന സ്ഥിതിയുണ്ടാകണമെന്നും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. താന്‍ പറഞ്ഞ കാര്യങ്ങളെ താരങ്ങള്‍ പോസിറ്റീവായിട്ട് വേണം കാണേണ്ടതെന്നും പറഞ്ഞ മുഖ്യമന്ത്രി ജെ.സി ഡാനിയേല്‍ പുരസ്‌കാര തുക ഒരു ലക്ഷത്തില്‍ നിന്നും അഞ്ചുലക്ഷമായി ഉയര്‍ത്തിയ കാര്യവും ചടങ്ങില്‍ അറിയിച്ചു.

നേരത്തെ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന വേദിക്ക് സമീപം വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങള്‍ ഒപ്പുശേഖരണം സംഘടിപ്പിച്ചിരുന്നു.