തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ മുഖ്യമന്ത്രി ഇന്ന് കൈമാറും. വൈകുന്നേരം മൂന്നുമണിക്ക് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലാണ് ചടങ്ങ്. സുപ്രീം കോടതി വിധി പ്രകാരം നമ്പിനാരായണന് നഷ്ടപരിഹാരത്തുക നല്‍കുന്നത്.

ചാരക്കേസില്‍ നമ്പി നാരായണനെ പീഡിപ്പിച്ച മൂന്ന് ഉദ്യോഗസ്ഥര്‍ അന്വേഷണം നേരിടണം എന്നും സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്നുമായിരുന്നു സുപ്രീം കോടതി വിധി. നമ്പി നാരായണന് അരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞ 14ന് ആണ് സുപ്രീം കോടതി ഉത്തരവിട്ടത്.