Connect with us

kerala

ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളോട് പിണറായി വിജയന്‍ മാപ്പ് പറയണം;വി.ഡി സതീശന്‍

രാഷ്ട്രീയ നേതാക്കളെ മനഃപൂര്‍വം അപമാനിക്കാനുള്ള ശ്രമം ഇനിയും ആവര്‍ത്തിക്കപ്പെടരുത്.

Published

on

ഒരു തെളിവും ഇല്ലെന്ന് പൊലീസ് മൂന്ന് തവണ കണ്ടെത്തിയിട്ടും വൈര്യനിര്യാതന ബുദ്ധിയോടെ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന അഞ്ച് കോണ്‍ഗ്രസ് നേതാക്കളെ മനപൂര്‍വം അപമാനിക്കുന്നതിന് വേണ്ടിയാണ് സോളാര്‍ കേസ് പിണറായി വിജയന്‍ സി.ബി.ഐക്ക് വിട്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒരു തെളിവും ഇല്ലാത്ത കേസാണെന്നാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളോടും അവരുടെ കുടുംബത്തോടും പിണറായി വിജയന്‍ മാപ്പ് പറയണം. നേതാക്കളും അവരുടെ കുടുംബവും അനുഭവിച്ച വേദനയ്ക്കും അപമാനത്തിനും ആര് കണക്ക് പറയും? അദ്ദേഹം ചോദിച്ചു.

രാഷ്ട്രീയ നേതാക്കളെ മനഃപൂര്‍വം അപമാനിക്കാനുള്ള ശ്രമം ഇനിയും ആവര്‍ത്തിക്കപ്പെടരുത്. പരാതിക്കാരി ആവശ്യപ്പെട്ടതു കൊണ്ടാണ് സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ഇപ്പോള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആരോപണം ഉന്നയിച്ച മറ്റൊരു പരാതിക്കാരിയുണ്ടല്ലോ. കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കേണ്ട ആരോപണങ്ങളാണ് അവര്‍ ഉന്നയിച്ചിരിക്കുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് അവരുടെ പരാതി മുഖ്യമന്ത്രി സി.ബി.ഐ അന്വേഷണത്തിന് വിടാത്തത്? ഇപ്പോള്‍ പിണറായി വിജയനോടും സി.പി.എമ്മിനോടും കാലം കണക്ക് ചോദിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇ.പി ജയരാജനുമായി ബന്ധപ്പെട്ട ആരോപണത്തില്‍ മുഖ്യമന്ത്രിയോ സി.പി.എം നേതാക്കളോ പ്രതികരിക്കാത്തത് അദ്ഭുതകരമാണ്. എല്‍.ഡി.എഫ് കണ്‍വീനര്‍ ഉള്‍പ്പെടെയുള്ള സി.പി.എം സംസ്ഥാന നേതാക്കള്‍ക്കെതിരെയാണ് അനധികൃത സ്വത്ത് സമ്പാദനവും കള്ളപ്പണം വെളുപ്പിക്കലും സ്വര്‍ണക്കടത്തും കൊട്ടേഷന്‍- മയക്ക് മരുന്ന് സംഘങ്ങളുമായുള്ള ബന്ധവും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. സംസ്ഥാനത്ത് നടക്കുന്ന എല്ലാ സാമൂഹ്യവിരുദ്ധ ഏര്‍പ്പാടുകളുമായും സി.പി.എം നേതാക്കള്‍ക്ക് ബന്ധമുണ്ട്. ഇതൊന്നും പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമല്ല. സി.പി.എം പി.ബിയല്ല അഴിമതി ആരോപണത്തില്‍ അന്വേഷണം നടത്തണമോയെന്ന് തീരുമാനിക്കേണ്ടത്. ആരോപണങ്ങളില്‍ അന്വേഷണം നടത്തണം. മുന്‍ മന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരായ ആരോപണത്തില്‍ മറുപടി പറയാനുള്ള ബാധ്യത മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയനുണ്ട്. യു.ഡി.എഫിലും കോണ്‍ഗ്രസിലും ലീഗിലും കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ച എം.വി ഗോവിന്ദന്‍ ഇപ്പോള്‍ ഭേഷായി കിട്ടിയ അവസ്ഥയിലാണ് അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മഴസാധ്യത കണക്കിലെടുത്ത് കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Published

on

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും ഇടിമിന്നലോട് കൂടിയ നേരിയ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. അടുത്ത രണ്ട് മണിക്കൂറില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

മഴസാധ്യത കണക്കിലെടുത്ത് കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Continue Reading

kerala

ശബരിമലയില്‍ വന്‍തിരക്ക്; ദര്‍ശനം കിട്ടാതെ ആയിരങ്ങള്‍

പൊലീസും നിയന്ത്രണ സംവിധാനങ്ങളും കാഴ്ചക്കാരായി മാറിയെന്നാണ് ആരോപണം.

Published

on

ശബരിമല: മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനം ആരംഭിച്ച് മൂന്നുദിവസം കഴിയുമ്പോള്‍ സന്നിധാനത്ത് അമിത തിരക്കാണ് അനുഭവപ്പെടുന്നത്. പതിനെട്ടാംപടി കയറ്റം താളം തെറ്റി തീര്‍ത്ഥാടകര്‍ ബാരിക്കേഡുകള്‍ മറികടന്ന് സന്നിധാനത്തേക്ക് ഒഴുകിയതോടെ ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ചു. പൊലീസും നിയന്ത്രണ സംവിധാനങ്ങളും കാഴ്ചക്കാരായി മാറിയെന്നാണ് ആരോപണം. അനിയന്ത്രിത തിരക്കിനെ തുടര്‍ന്നു ദര്‍ശനം നടത്താനാകാതെ ആയിരങ്ങളാണ് മലയിറങ്ങിയത്. കനത്ത വെയിലില്‍ കുട്ടികള്‍ ഉള്‍പ്പെടെ തീര്‍ത്ഥാടകര്‍ വലയുകയും കുടിവെള്ളവും ഭക്ഷണവും ലഭിക്കാത്തതിനാല്‍ ദുരിതമനുഭവിക്കുകയുമാണ്. സ്ഥിതി രൂക്ഷമായതിനെ തുടര്‍ന്ന് തിരക്ക് നിയന്ത്രിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ എഡിജിപി എസ്. ശ്രീജിത്തിന് കത്ത് നല്‍കി. സന്നിധാനം പൊലീസ് സ്‌പെഷ്യല്‍ ഓഫീസറെ വിളിച്ചുവരുത്തി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അദ്ദേഹം നിര്‍ദേശിച്ചു. ദര്‍ശനത്തിനായി ഇപ്പോള്‍ 10 മണിക്കൂറിലധികം കാത്തിരിപ്പ് നേരിടേണ്ട അവസ്ഥയാണ്. ഇന്നലെ ശരാശരി ആറു മണിക്കൂര്‍ കാത്തിരിപ്പിന് ശേഷമാണ് ഭൂരിഭാഗം തീര്‍ഥാടകരും ദര്‍ശനം നടത്താന്‍ കഴിഞ്ഞത്. സന്നിധാനത്തില്‍ തിരക്ക് നിയന്ത്രണം പമ്പയിലും നിലയ്ക്കലിലും നിന്ന് തുടങ്ങണമെന്നാണ് പുതിയ നീക്കം. തിരക്കിന്റെ തോത് വിലയിരുത്തി പമ്പ നിലയ്ക്കല്‍ മേഖലകളില്‍ നിന്നുള്ള തീര്‍ഥാടക പ്രവേശനം ക്രമീകരിക്കാന്‍ ഉദ്ദേശിക്കുന്നു. തിരക്ക് കാരണം ദര്‍ശനം സാധിക്കാതിരുന്ന തമിഴ്‌നാട്, കര്‍ണാടക സ്വദേശികളായ തീര്‍ഥാടകര്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങുംവിധം മാറ്റം വന്നതും ശ്രദ്ധേയമാണ്. നൂറിലധികം പേര്‍ ഇപ്രകാരം വഴിമാറി. മണ്ഡല മകരവിളക്ക് തുറന്ന നവംബര്‍ 16 വൈകിട്ട് അഞ്ച് മുതല്‍ ഇന്ന് ഉച്ചയ്ക്ക് 12 വരെ 1,96,594 പേര്‍ ദര്‍ശനത്തിനായി എത്തിയതായി കണക്ക്. ഇതില്‍ വിര്‍ച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിംഗ് എല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്.

Continue Reading

kerala

ശബരിമല തീര്‍ത്ഥാടകരുടെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

ഇന്ന് ഉച്ചയോടെയാണ് പത്തനംതിട്ട-എരുമേലി റോഡിലെ കണമലയില്‍ അപകടം നടന്നത്.

Published

on

പത്തനംതിട്ട: ശബരിമലയിലേക്ക് പോയിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തില്‍പ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് പത്തനംതിട്ട-എരുമേലി റോഡിലെ കണമലയില്‍ അപകടം നടന്നത്. കര്‍ണാടകയില്‍ നിന്ന് ശബരിമലയിലേക്ക് പോകുകയായിരുന്ന 33 അയ്യപ്പഭക്തരാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ബസിലുണ്ടായിരുന്നവര്‍ക്കൊക്കെ പരിക്കേറ്റിട്ടുണ്ടെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഇന്ന് തിരുവനന്തപുരത്തും ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിന് അപകടമുണ്ടായി. കഴക്കൂട്ടം പള്ളിപ്പുറം പ്രദേശത്ത് ദേശീയപാതയിലെ നിര്‍മാണഭാഗത്ത് വാഹനം തെന്നിമാറി തലകീഴായി മറിഞ്ഞതാണ്. വാഹനത്തിലെ എല്ലാവരെയും രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തീര്‍ത്ഥാടനം സീസണ്‍ ആരംഭിച്ചിട്ടുള്ള സാഹചര്യത്തില്‍ രണ്ട് സ്ഥലങ്ങളിലുണ്ടായ ഈ അപകടങ്ങള്‍ തീര്‍ത്ഥാടകരുടെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് വീണ്ടും ആശങ്ക ഉയര്‍ത്തുകയാണ്.

Continue Reading

Trending