തിരുവനന്തപുരം: തനിക്കെതിരെയുള്ള കേസിനെ നിയമപരമായി നേരിടുമെന്ന് പി.കെ ബഷീര്‍ എം.എല്‍.എ. കേസ് പിന്‍വലിച്ചത് റദ്ദാക്കിയ കോടതി വിധി അംഗീകരിക്കുന്നുവെന്ന് എം.എല്‍.എ പറഞ്ഞു. കേസ് പിന്‍വലിക്കാനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. ഇതിനോട് പ്രതികരിക്കുകയായിരുന്നു പി.കെ ബഷീര്‍.

അന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ നടന്ന പ്രസംഗമായിരുന്നു അത്. വാമൊഴി മാത്രമാണെന്നും പി.കെ ബഷീര്‍ എം.എല്‍.എ പറഞ്ഞു. സുപ്രീം കോടതി കേസ് വീണ്ടും മജിസ്‌ട്രേറ്റ് കോടതിക്ക് വിടുകയും കേസില്‍ നടപടികള്‍ തുടരാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.