കോഴിക്കോട്: സിപിഎം മുഖപത്രമായ ദേശാഭിമാനിയിലെ തലക്കെട്ടിനെതിരെ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. മുസ്‌ലിംകളുടെ മേല്‍ തീവ്രവാദ മുദ്ര പതിപ്പിക്കുക വഴി സി.പി.എം എന്താണ് ലക്ഷ്യമിടുന്നതെന്ന് പികെ ഫിറോസ് ചോദിച്ചു. പികെ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നുവെന്ന വാര്‍ത്തയാണ് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ മുസ്‌ലിം തീവ്രവാദ ഗ്രൂപ്പുകളുടെ ഏകോപനമാണ് ലക്ഷ്യമെന്നാണ് അതിന് ദേശാഭിമാനി കണ്ടെത്തിയിരിക്കുന്ന വാദം. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഒരു രാഷ്ട്രീയ പാര്‍ട്ടി അടുത്ത തെരഞ്ഞെടുപ്പുകളില്‍ പ്രവര്‍ത്തനങ്ങളുടെ ചുമതല ആ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിന് കൈമാറിയതിനെ കുറിച്ച് ഇന്ന് ദേശാഭിമാനിയുടെ ഒന്നാം പേജില്‍ വന്ന വാര്‍ത്തയാണിത്. ഈ വാര്‍ത്ത കൊണ്ട് സി.പി.എം മുഖപത്രം എന്താണുദ്ധേശിക്കുന്നത്? മുസ്‌ലിംകളുടെ മേല്‍ തീവ്രവാദ മുദ്ര പതിപ്പിക്കുക വഴി സി.പി.എം എന്താണ് ലക്ഷ്യമിടുന്നത്? ദേശാഭിമാനിക്കും ജന്‍മഭൂമിക്കും ഇപ്പോള്‍ ഒരേ എഡിറ്ററാണോ? അതോ ആര്‍.എസ്.എസ് കാര്യാലയത്തില്‍ നിന്നും എഴുതിക്കൊടുക്കുന്നതാണോ ദേശാഭിമാനിയില്‍ അച്ചടിക്കുന്നത്?

ഒരു രാഷ്ട്രീയ പാർട്ടി അടുത്ത തെരഞ്ഞെടുപ്പുകളിൽ പ്രവർത്തനങ്ങളുടെ ചുമതല ആ പാർട്ടിയിലെ മുതിർന്ന നേതാവിന് കൈമാറിയതിനെ…

Posted by PK Firos on Monday, September 7, 2020