Connect with us

News

യാത്രക്കിടെ അസഹ്യമായ ചൂട്; നിര്‍ത്തിയിട്ട വിമാനത്തിന്റെ ചിറകിലൂടെ നടന്ന് യുവതി

Published

on

യാത്രയ്ക്കിടയില്‍ വിമാനത്തിനുള്ളില്‍ ചൂട് കൂടിയതിനെ തുടര്‍ന്ന് യാത്രക്കാരിയായ യുവതി ചെയ്ത പ്രവര്‍ത്തിയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. ചൂട് അസഹ്യമായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട വിമാനത്തിനുള്ളില്‍ നിന്ന് പുറത്തു കടന്ന് ചിറകിലൂടെ നടക്കുന്ന യുവതിയുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ വൈറലാകുന്നത്.

തുര്‍ക്കിയിലെ അന്റാലിയയില്‍ നിന്ന് ഹോളിഡേ ട്രിപ് കഴിഞ്ഞ് ബോയിംഗ് 737-86N വിമാനത്തില്‍ വരികയായിരുന്നു യുവതി, ചൂട് അസഹനീയമായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട വിമാനത്തിനുള്ളില്‍ നിന്ന് എമര്‍ജന്‍സി എക്സിറ്റ് വഴി പുറത്തേക്കു കടന്ന് ചിറകിലൂടെ നടക്കുകയും തിരികെ അകത്ത് പ്രവേശിക്കുന്നതുമാണ് വിഡിയോയിലൂടെ പ്രചരിക്കുന്നത്. യുവതി വിമാനത്തിന്റെ ചിറകിലൂടെ നടക്കുന്ന സമയം മക്കള്‍ ഇത് തങ്ങളുടെ അമ്മയാണെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നുവെന്നും കാഴ്ചക്കാരിലൊരാള്‍ പറയുന്നു.

അതേസമയം, വ്യോമയാന സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് യുവതിയെ ഉക്രെയിന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് കരിമ്പട്ടികയില്‍ പെടുത്തിയതായാണ് വിവരം.

യുവതിയുടെ അശ്രദ്ധമായ ഈ നടപടിയെ തുടര്‍ന്ന് പൊലീസിനെയും സുരക്ഷാ ജീവനക്കാരെയും വിവരം അറിയിക്കുകയും പരിശോധന്ക്ക് വിധേയയാക്കുകയും ചെയ്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending