സംസ്ഥാനത്തെ ഈ വര്‍ഷത്തെ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്ല്‌സ് ടുവിന് 83.87 % ശതമാനം വിജയമാണ് നേടിയത്. 3,61,091 പേരെഴുതിയ പരീക്ഷയില്‍ 3,02,865 പേരാണ് വിജയിച്ചത്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനം കുറവാണ് ഇത്തവണ. കഴിഞ്ഞ വര്‍ഷം നേടിയത് 87.94% ആയിരുന്നു.

സര്‍ക്കാര്‍ സ്‌കൂളില്‍ 81.72 % വും എയ്ഡഡ് സ്‌കൂളില്‍ 86.02% വും അണ്‍ എയ്ഡ്ഡ് സ്‌കൂളില്‍ 81.12 % വും ടെക്‌നിക്കല്‍ സ്‌കൂളില്‍ 68.71 % വും ആണ് വിജയം. ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോട് (87.79 %) ജില്ലയിലാണ്. വിജയശതമാനം കുറഞ്ഞ ജില്ല വയനാടാണ് (75.07 %). 78 സ്‌കൂളുകളാണ് നൂറുമേനി വിജയം നേടിയത്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത് 28,480 വിദ്യാര്‍ത്ഥികളാണ്.കൂടതല്‍ എ പ്ലസ് നേടിയ ജില്ല മലപ്പുറം ജില്ലയാണ്.

സംസ്ഥാനത്തെ വി എച്ച് എസ് ഇ പരീക്ഷ എഴുതിയത് 29,811 പേരായാരുന്നു.ഇതില്‍ 23,251 പേര്‍ വിജയിച്ചു.78.26% വിജയശതമാനം.കഴിഞ്ഞ തവണ 79.62 % ആയിരുന്നു.

പരീക്ഷാ ഫലം അറിയാനുള്ള ആപ്പുകളും വെബ്‌സൈറ്റുകളും

ഉച്ചയ്ക്ക് 12 മുതല്‍ മൊബൈല്‍ ആപ്പുകളായ PRD Live, SAPHALAM 2022, iExaMS, വെബ്സൈറ്റുകളായ prd.kerala.gov.in, results.kerala.gov.in, www.examresults.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.kite.kerala.gov.in എന്നിവയില്‍ ഫലം ലഭിക്കും.