തിരുവനന്തപുരം: പ്ലസ്ടു, വി.എച്ച്.എസ്.ഇ സേ പരീക്ഷകള്‍ക്ക്
നാളെ തുടക്കമാകും. പ്ലസ്ടു സേ പരീക്ഷകള്‍ 13നും വി.എച്ച്.എസ്.ഇ സേ തിയറി പരീക്ഷകള്‍ 14നും അവസാനിക്കും.
ഹയര്‍സെക്കന്ററി വിഭാഗത്തില്‍ രാവിലെ 9.30മുതലും ഉച്ചകഴിഞ്ഞ് രണ്ടുമണി മുതലുമാണ് സേ പരീക്ഷ. പ്രായോഗിക പരീക്ഷയുള്ള വിഷയങ്ങള്‍ക്ക് കൂള്‍ ഓഫ് ടൈം ഉള്‍പ്പെടെ രണ്ടേകാല്‍ മണിക്കൂറും പ്രായോഗിക പരീക്ഷ ഇല്ലാത്ത വിഷയങ്ങള്‍ക്ക് കൂള്‍ ഓഫ് ടൈം ഉള്‍പ്പെടെ രണ്ടേമുക്കാല്‍ മണിക്കൂറും ആയിരിക്കും പരീക്ഷാസമയം. മ്യൂസിക്കിന് കൂള്‍ ഓഫ് ടൈം ഉള്‍പ്പെടെ ഒന്നേമുക്കാല്‍ മണിക്കൂറും ആയിരിക്കും പരീക്ഷാ സമയം. ഇന്ന് രാവിലെ ഫിസിക്‌സ്, ജോഗ്രഫി, അക്കൗണ്ടന്‍സി, ഫിലോസഫി, മ്യൂസിക്, ആന്ത്രപ്പോളജി, ജേര്‍ണലിസം പരീക്ഷ നടക്കും,
ഉച്ചകഴിഞ്ഞ് ജിയോളജി, സോഷ്യല്‍ വര്‍ക്ക് പരീക്ഷ. എട്ടിന് രാവിലെ കെമിസ്ട്രി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃത ശാസ്ത്രം എന്നിവയും ഉച്ചക്ക് ഇക്കണോമിക്‌സ്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍ പരീക്ഷയും നടക്കും.
ഒന്‍പതിന് രാവിലെ മാത്തമാറ്റിക്‌സ്, പാര്‍ട്ട് മൂന്ന് ഭാഷകള്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സൈക്കോളജി, സംസ്‌കൃത സാഹിത്യം. ഉച്ചക്ക് ഗാന്ധിയന്‍ സ്റ്റഡീസ്, സ്റ്റാറ്റിസ്റ്റിക്‌സ്. 12ന് രാവിലെ ഇംഗ്ലീഷ് പാര്‍ട്ട് ഒന്ന്. ഉച്ചക്ക് രണ്ടാംഭാഷ, കമ്പ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി. 13ന് രാവിലെ ബയോളജി, സോഷ്യോളജി, കമ്പ്യൂട്ടര്‍ സയന്‍സ്. ഉച്ചക്ക് ഹോം സയന്‍സ്, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, ഇസ്‌ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍, ഇലക്‌ട്രോണിക്‌സ്, ഇ.എസ്.ടി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്.
വി.എച്ച്.എസ്.ഇയില്‍ ഏഴിന് രാവിലെ 9.30 മുതല്‍ ഫിസിക്സ്/ജിയോഗ്രഫി/അക്കൗണ്ടന്‍സി, എട്ടിന് രാവിലെ കെമിസ്ട്രി, ഉച്ചക്ക് ഇക്കണോമിക്സ്, ഒന്‍പതിന് രാവിലെ മാത്തമാറ്റിക്സ്, 12ന് രാവിലെ ഇംഗ്ലീഷ്, ഉച്ചക്ക് മാനേജ്മെന്റ്, 13ന് രാവിലെ ബയോളജി, ഉച്ചക്ക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, 14ന് രാവിലെ ഇന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ്/ജി.എഫ്.സി, ഉച്ചക്ക് വൊക്കേഷണല്‍ തിയറി പരീക്ഷകള്‍ നടക്കും. തിയറി പരീക്ഷകള്‍ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലും എല്ലാ വൊക്കേഷണല്‍, നോണ്‍ വൊക്കേഷണല്‍ മോഡുലാര്‍ പ്രായോഗിക പരീക്ഷകളും ജൂണ്‍ 15 മുതല്‍ 22 വരെയുള്ള തിയതികളില്‍ വിദ്യാര്‍ത്ഥികള്‍ പഠിച്ച സ്‌കൂളുകളിലും നടക്കും.
റജിസ്റ്റര്‍ ചെയ്തവരുടെ ഹാള്‍ടിക്കറ്റുകള്‍ സ്‌കൂള്‍ അധികൃതര്‍ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണം. ഹാള്‍ടിക്കറ്റില്‍ അപാകതകള്‍ ഉണ്ടെങ്കിലോ ലഭിക്കാതിരിക്കുകയോ ചെയ്താല്‍ വിവരം അടിയന്തരമായി പരീക്ഷാ ഓഫീസില്‍ അറിയിക്കണം.