ന്യൂഡല്‍ഹി: പ്ലസ്‌വണ്‍ പരീക്ഷ നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ കോടതി അംഗീകരിച്ചു. പരീക്ഷകള്‍ നടത്തരുതെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി.

എല്ലാ ഉത്തരവാദിത്വങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചതിനാല്‍ പരീക്ഷ നടത്താമെന്ന് സുപ്രീംകോടതി അറിയിച്ചു. ഇക്കാര്യം സംബന്ധിച്ച് സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്നും കോടതി.

പ്ലസ്‌വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഓണ്‍ലൈന്‍ പരീക്ഷ കാര്യക്ഷമമല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം.