പ്ലസ്ടു പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. എറണാകുളം പറവൂര്‍ സ്വദേശിനി എം ബി അതുല്യയാണ് ജീവനൊടുക്കിയത്. കുറ്റിച്ചിറ പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.പറവൂര്‍ സ്വദേശിയായ എം എസ് ബാബുരാജിന്റെയും റീനയുടെയും മകളാണ് അതുല്യ. പറവൂര്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.