മുംബൈ: പി.എം കെയര്‍ ഫണ്ടിന് കീഴില്‍ മഹാരാഷ്ട്രയില്‍ വിതരണം ചെയ്ത വെന്റിലേറ്ററുകളില്‍ വന്‍ അഴിമതി നടന്നതായി മഹാ വികാസ് അഘാഡി. സംസ്ഥാനത്ത് വിതരണം ചെയ്ത വെന്റിലേറ്ററുകളെല്ലാം ഉപയോഗശൂന്യമാണെന്നും ടെക്‌നീഷ്യന്‍മാര്‍ക്ക് പോലും തകരാറുകള്‍ പരിഹരിക്കാന്‍ കഴിയുന്നില്ലെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സച്ചിന്‍ സാവന്ത് പറഞ്ഞു.

ഔറംഗബാദ് മെഡിക്കല്‍ കോളേജ് വിദഗ്ധരാണ് വെന്റിലേറ്ററിലെ തകരാറുകള്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെ പണമാണ് പി.എം കെയര്‍ ഫണ്ടിലുള്ളതെന്നും മാപ്പര്‍ഹിക്കാത്ത തെറ്റാണ് വെന്റിലേറ്ററില്‍ വിതരണത്തിലെ അനാസ്ഥയെന്നും സച്ചിന്‍ പറഞ്ഞു.നേരത്തെ എന്‍.സി.പി നേതാവ് സതിഷ് ചവാനും ആശുപത്രികള്‍ സന്ദര്‍ശിച്ച് സമാന ആരോപണം ഉന്നയിച്ചിരുന്നു.

അതേസമയം ആരോപണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളി.