കോഴിക്കോട്: ‘ അതിജീവനം ‘ കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്ന നന്ദു മഹാദേവ് അന്തരിച്ചു. 27 വയസ്സായിരുന്നു. കോഴിക്കോട് എം വി ആര്‍ ആശുപത്രിയില്‍ ചികത്സയില്‍ കഴിയുന്നതിനിടയിലാണ് മരണം. സമൂഹമാധ്യമങ്ങളിലൂടെ അര്‍ബുദത്തിനെതിരെയുള്ള
അതിജീവന സന്ദേശങ്ങളിലൂടെ നിരവധി ആളുകള്‍ക്കാണ് നന്ദു പ്രചോദനമായിരുന്നത്. ക്യാന്‍സറിനെതിരെ വലിയ പോരാട്ടം നടത്തിയാണ് നന്ദു മരണത്തിന് കീഴടങ്ങുന്നത്.