അമൃത്‌സര്‍ : മുന്‍ കേരള ഗവര്‍ണര്‍ വിദേശകാര്യ മന്ത്രിയുമായിരുന്ന ആര്‍ എല്‍ ഭാട്ടിയ അന്തരിച്ചു (100) കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് ബാധയെ തുടര്‍ന്ന് അമൃത്‌സര്‍റിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2004 ജൂണ്‍ മുതല്‍ 2010 ജൂലൈ വരെ കേരളത്തിന്റെ ഗവര്‍ണറായിരുന്നു. ആറുതവണ ലോകസഭാംഗമായി. എഐസിസി ജനറല്‍ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.