Culture
മാറുതുറന്നിട്ട മൂന്നെണ്ണത്തിന്റെ കൂടെയല്ല കേരളത്തിലെ മൂന്നു കോടിയെന്ന് പിണറായി സര്‍ക്കാര്‍ ഓര്‍ത്താല്‍ നന്ന്: പി.എം സ്വാദിഖലി
പി.എം സ്വാദിഖലി
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി
പിണറായി പുതിയൊരു കേരളം സൃഷ്ടിക്കുകയാണ്.
കേട്ടുകേള്‍വിയില്ലാത്ത, കണ്ടു പരിചയമില്ലാത്ത, മലയാളികള്‍ക്ക് തീര്‍ത്തും അന്യമായ ഒരു കേരളം.
രാജാവു നഗ്‌നനാണെന്നു വിളിച്ചു പറയാന്‍ ചങ്കൂറ്റമില്ലാത്ത മുഴുവന്‍ പ്രജയുടെയും കട്ട സപ്പോര്‍ട്ട് പിണറായിക്ക്…
തുണിയുടുത്തും മാറു മറച്ചും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും ജീവിക്കണമെന്ന സോദ്ദേശ്യത്തോടെയുള്ള ഒരു അധ്യാപകന്റെ ഉപദേശങ്ങള്‍ക്ക് പോലീസിന്റെ പിടി. പിണറായിപ്പോലീസും അതിന്റെ കൂട്ടാളികളുമല്ലേ ഇവിടെ യഥാര്‍ത്ഥത്തില്‍ സാദാചാര ഗുണ്ടകള്‍?
അന്തരീക്ഷത്തില്‍ ഈ കറുത്ത പുകപടലങ്ങള്‍ ഇരുള്‍ പരത്തി നിറഞ്ഞു നില്‍ക്കുമ്പോഴാണ് ചില സ്വാഭാവിക ചിന്തകള്‍ കടന്നുവരുന്നത്.
മൂന്ന് നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് ആഴ്ചപ്പതിപ്പില്‍ ചരിത്രകാരനും ചിന്തകനുമായ രാമചന്ദ്ര ഗുഹയുടെ ഒരു ലേഖനം വന്നിരുന്നു.
തീവ്ര മതേതരത്വ വ്യവസ്ഥിതി നിലനില്‍ക്കുന്ന ഫ്രാന്‍സിലെ വിദ്യാലയങ്ങളില്‍ ജൂത കുട്ടികളുടെ സ്‌കള്‍ ക്യാപ്പ്, സിക്കുകാരുടെ ടര്‍ബണ്‍, മുസ്‌ലിം പെണ്‍കുട്ടികളുടെ ശിരോവസ്ത്രം എന്നിവയ്‌ക്കെല്ലാം നിരോധനമാണ്.
മതേതരത്വത്തിന്റെ പേരില്‍ ഒരു വിശ്വാസിയില്‍ അന്തര്‍ലീനമായ ചോദനകളെ നിരാകരിക്കുന്നതിനെ രാമചന്ദ്ര ഗുഹ ചോദ്യം ചെയ്യുന്നു.
അതേസമയം അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരില്‍ മുസ്‌ലിം സ്ത്രീകളെ ഗളച്ഛേദം ചെയ്യുന്നതില്‍ അദ്ദേഹം ആശ്ചര്യപ്പെടുകയും ചെയ്യുന്നു.
അവിടെ വിശ്വാസത്തിന്റെ പേരില്‍ ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കുകയാണ് ചെയ്യുന്നത്.
ഈ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന രാമചന്ദ്ര ഗുഹ കോഴിക്കോട് സര്‍വകലാശാലയിലെ സെമിനാര്‍ ഹാളില്‍ ഒരു പ്രബന്ധം അവതരിപ്പിക്കാന്‍ വന്നപ്പോഴുണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്.
സെമിനാര്‍ ഹാളില്‍ കേള്‍വിക്കാരായി ഭൂരിഭാഗവും മുസ്‌ലിം പെണ്‍കുട്ടികളാണ്.
അവര്‍ ശിരോവസ്ത്രവും ഇസ്‌ലാമിക വേഷങ്ങളും ധരിച്ചിട്ടുണ്ട്.
പ്രൊഫസര്‍മാരും വിദ്യാഭ്യാസ വിദഗ്ധരും സമ്മേളിച്ചിരിക്കുന്ന ആ ഹാളില്‍ മുസ്‌ലിം പെണ്‍കുട്ടികളുടെ വസ്ത്രധാരണാ രീതി ആരും ഗൗനിക്കുന്നു പോലുമില്ല.
വിദ്യാര്‍ത്ഥിനികളാകട്ടെ, തങ്ങളുടെ ഉമ്മൂമ്മമാര്‍ക്ക് നിഷേധിക്കപ്പെട്ട അറിവിന്റെ ലോകം ആര്‍ത്തിയോടെ പ്രഭാഷണങ്ങളില്‍നിന്ന് കുറിച്ചെടുക്കുകയും ചെയ്യുന്നു.
മനോഹരമായ ഈ കാഴ്ച കേരളത്തിന്റെ ബഹുസ്വരതയും സാംസ്‌കാരിക ഔന്നത്യവും മതേതര പാരമ്പര്യവും വിളിച്ചോതുന്നതാണെന്ന് രാമചന്ദ്രഗുഹ സാക്ഷ്യപ്പെടുത്തുന്നു.
ഈ വിശ്വാസ സ്വാതന്ത്ര്യത്തെയും തനത് മതേതരത്വത്തെയും അദ്ദേഹം ആദരവോടെ നോക്കിക്കാണുന്നു.
കാലത്തിന്റെ ഭീകരതകള്‍ മാത്രം പേറാന്‍ വിധിക്കപ്പെട്ട ഒരു ജനതയെ ചന്ദ്രക്കലയിലേക്ക് വിരല്‍ ചൂണ്ടി അഭിമാനകരമായ ആസ്തിക്യത്തിന്റെ നിറനിലാമുറ്റത്തേക്ക് വഴിനടത്തിയ സി.എച്ച് മുഹമ്മദ് കോയ എന്ന മഹാ മനീഷിയെ മനം കുളിര്‍ത്ത് ഓര്‍ത്ത സന്ദര്‍ഭങ്ങളിലൊന്ന്.
മലബാറിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി കാലിക്കറ്റ് സര്‍വകലാശാല സ്ഥാപിച്ച കര്‍മയോഗി സി.എച്ച് മുഹമ്മദ് കോയ.
ഈ കേരളത്തിലാണ് വിശ്വാസ സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടും തനത് മതേതര സംസ്‌കാരം നിരാകരിച്ചു കൊണ്ടും വരട്ടു തത്വവാദികളും അരാജകവാദികളും ഇന്ന് നിറഞ്ഞാടുന്നത്.
ഇക്കൂട്ടരുടെ അഴിഞ്ഞാട്ടങ്ങള്‍ക്കും തോന്നിവാസങ്ങള്‍ക്കും ഭരണകൂട പിന്‍ബലം നല്‍കുന്ന പിണറായി സര്‍ക്കാര്‍ ജനരോഷത്തിന്റെ കോപാഗ്‌നിയില്‍ ഇതിനകം തന്നെ വീണുകഴിഞ്ഞിരിക്കുന്നു.
മാറുതുറന്നിട്ട മൂന്നെണ്ണത്തിന്റെ കൂടെയല്ല കേരളത്തിലെ മൂന്നു കോടി ജനങ്ങളെന്ന് ഓര്‍ത്തിരിക്കുന്നത് നന്ന്.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
Film
വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india15 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala13 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
Sports11 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

