Connect with us

kerala

മഅദനിയുടെ അറസ്റ്റ്: പഴയ വാര്‍ത്ത വൈറലാകുന്നു

ഇടതുമുന്നണിയും സി.പി.എമ്മും എന്തുനിലപാട് സ്വീകരിക്കുമെന്നാണ് പലരും ആരായുന്നത്.

Published

on

പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയുടെ അറസ്റ്റ് തന്ത്രപൂര്‍വമായിരുന്നുവെന്ന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാര്‍ പറഞ്ഞതിന്റെ വാര്‍ത്താകട്ടിംഗ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. 1998ലും 2010ലും അതാത് ഇടതുപക്ഷസര്‍ക്കാരുകളാണ് മഅദനിയെ യഥാക്രമം തമിഴ്‌നാട്, കര്‍ണാടക പൊലീസുകാര്‍ക്ക് പിടിച്ചുകൊടുത്തത്. പിന്നീട് പൊന്നാനിയിലെ 2009ലെ പ്രചാരണത്തിന് ഇടതുമുന്നണിയുമായി പിഡിപി വേദിപങ്കിട്ടുരുന്നു. പുതിയ സാഹചര്യത്തില്‍ മഅദനി ബംഗളൂരുവില്‍നിന്ന ്‌രണ്ടരമാസത്തേക്ക് ജാമ്യത്തില്‍ കേരളത്തിലെത്തുമ്പോള്‍ ഇടതുമുന്നണിയും സി.പി.എമ്മും എന്തുനിലപാട് സ്വീകരിക്കുമെന്നാണ് പലരും ആരായുന്നത്.

kerala

പ്രതിഷേധം അവസാനിപ്പിച്ചു; ഒമാനില്‍ മരിച്ച നമ്പി രാജേഷിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മുന്നറിയിപ്പില്ലാതെ സര്‍വീസുകള്‍ റദ്ദാക്കിയതോടെ ഒമാനില്‍ എത്തിപ്പെടാന്‍ അമൃതയ്ക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ല

Published

on

തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് ഉറ്റവരെ അവസാനമായി ഒരുനോക്കുകാണാനാവാത ഒമാനില്‍ മരിച്ച കരമന നെടുങ്കാട് സ്വദേശി നമ്പി രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു.

ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവിനെ ഒരു നോക്ക് കാണാനായി ഒമാനിലേക്ക് യാത്ര പുറപ്പെട്ടപ്പോഴാണ് അപ്രതീക്ഷിതമായി വിമാനങ്ങള്‍ റദ്ദാക്കിയ വിവരം രാജേഷിന്റെ ഭാര്യയായ അമൃത അറിയുന്നത്. മുന്നറിയിപ്പില്ലാതെ സര്‍വീസുകള്‍ റദ്ദാക്കിയതോടെ ഒമാനില്‍ എത്തിപ്പെടാന്‍ അമൃതയ്ക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ല.

മസ്‌ക്കത്തില്‍ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു നമ്പി രാജേഷ്. ഇതിനിടെ കഴിഞ്ഞ ഏഴാം തീയതി ഹൃദയാഘാതത്തെ തുടര്‍ന്ന് രാജേഷിനെ ഒമാനിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവസാനമായി ഭാര്യയെ കാണണമെന്നായിരുന്നു രാജേഷ് പറഞ്ഞിരുന്നത്. ഇതോടെയാണ് തൊട്ടടുത്ത ദിവസം ഒമാനിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസില്‍ അമൃതയും കുടുംബവും ടിക്കറ്റെടുത്തത്.

തന്റെ ദയനീയാവസ്ഥ അമൃത, അധികൃതരെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് 9-ാം തീയതി ഒമാനിലേക്ക് പോകുന്ന ഫ്ളൈറ്റിന് ടിക്കറ്റ് തരാമെന്നായിരുന്നു അധികൃതര്‍ അറിയിച്ചത്. എന്നാല്‍ സര്‍വീസുകള്‍ മുടങ്ങിയതോടെ അന്നും യാത്ര തിരിക്കാനായില്ല. തുടര്‍ന്ന് ഇവര്‍ യാത്ര മാറ്റിവച്ചു. ഇതിനുപിന്നാലെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് നമ്പി രാജേഷ് മരിച്ചത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിനെതിരെ നിയമനടപടിക്കുള്ള തയാറെടുപ്പിലാണ് കുടുബം.

മൃതദേഹവുമായി ബന്ധുക്കള്‍ തിരുവനന്തപുരത്തെ എയര്‍ ഇന്ത്യയുടെ ഓഫീസിനു മുന്നില്‍ രണ്ടു മണിക്കൂറോളം പ്രതിഷേധിച്ചു. സംസ്‌കാരത്തിനുശേഷം ചര്‍ച്ച നടത്താമെന്ന ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം കരമനയിലെ വീട്ടിലേക്ക് കൊണ്ടുപോയി.

Continue Reading

kerala

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം; പ്രതി രാഹുല്‍ അന്വേഷണം വിദേശത്തേക്കും

രാഹുലും ബന്ധുക്കളും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് യുവതിയുടെ മൊഴിയിലുണ്ട്

Published

on

കോഴിക്കോട് പന്തീരങ്കാവില്‍ നവവധുവിന് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതി രാഹുല്‍ പി ഗോപാലിനായുളള അന്വേഷണം വിദേശത്തേക്കും നീങ്ങുന്നു. രാഹുല്‍ നിലവില്‍ സിംഗപ്പൂരിലേക്ക് കടന്നെന്നാണ് വിവരം ഇയാളെ കണ്ടെത്താനായി കേരളം പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടും.

കേസില്‍ ലഭ്യമായ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. എസിപി സാജു കെ അബ്രഹാമിന്റെ നേത്യത്വത്തിലുളള അന്വേഷണ സംഘമാണ് നടപ്പടികളിലേക്ക് കടന്നത്. രാഹുലും ബന്ധുക്കളും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് യുവതിയുടെ മൊഴിയിലുണ്ട്. രാഹുല്‍ രാജ്യംവിട്ട സാഹചര്യത്തില്‍ കുടുതല്‍ നടപടി വേണമെന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം.

പൊലീസിന്റെ വീഴ്ചയാണ് രാഹുല്‍ സിംഗപ്പൂരിലേക്ക് രക്ഷപെടാന്‍ കാരണമായതെന്ന ആക്ഷേപം യുവതിയും കുടുംബവും ഉന്നയിച്ചിരുന്നു. വീഴ്ച കണ്ടെത്തിയതോടെ പന്തീരങ്കാവ് എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. നോര്‍ത്ത് സോണ്‍ ഐജി കെ സേതുരാമന്‍ ആണ് സസ്പന്‍ഡ് ഉത്തരവിട്ടത്. പൊലീസ് പ്രതിയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി യുവതിയും കുടുംബവും പരാതി സമര്‍പ്പിച്ചതിന് പിന്നാലെ എഡിജിപി എം ആര്‍ അജിത് കുമാര്‍ സംഭവത്തില്‍ ഇടപെടല്‍ നടത്തുകയും പരാതി അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

Continue Reading

kerala

മുല്ലപ്പള്ളിയില്‍ കാണാതായ 14കാരനെ കണ്ടെത്തി; കൈയിലുണ്ടായിരുന്നത് 1500 രുപ

കൊല്ലം സ്വദേശി റിനുവാണ് സോഷ്യല്‍ മീഡിയയില്‍ കുട്ടിയുടെ ചിത്രം കണ്ട് തിരിച്ചറിഞ്ഞത്

Published

on

പത്തനംതിട്ട മുല്ലപ്പള്ളിയില്‍ നിന്ന് കാണാതായ 14 വയസുകാരനെ ചെന്നൈയില്‍ നിന്ന് കണ്ടെത്തി. കൊല്ലം സ്വദേശി റിനുവാണ് സോഷ്യല്‍ മീഡിയയില്‍ കുട്ടിയുടെ ചിത്രം കണ്ട് തിരിച്ചറിഞ്ഞത്. കുട്ടിയോട് സംസാരിച്ചതില്‍ നിന്നും കുട്ടി വീടുവിട്ട് വന്നതാണെന്ന് മനസിലാക്കിയ റിനു കുട്ടിയെ മടങ്ങിേപ്പാകാന്‍ ഉപദേശിക്കുകയും ബന്ധപ്പെട്ടവരെ വിവരമറിയിക്കുകയായിരുന്നു.

1500 രൂപയുമായി വീട്ടില്‍ നിന്ന് ഇറങ്ങിയ കുട്ടി സൈക്കിളില്‍ മുല്ലപ്പള്ളിയിലേക്കും അവിടെ നിന്ന് ബസ് മാര്‍ഗം ചങ്ങനാശ്ശേരിയിലേക്കും അവിടെ നിന്ന് ട്രെയിനില്‍ കുട്ടി ചെന്നൈയിലേക്കും പോകുകയായിരുന്നു. ബാംഗ്ലൂരിലേക്ക് പോകാനായിരുന്നു കുട്ടി പദ്ധതിയിട്ടിരുന്നത്.

ഇന്നലെ ആറരയോടെയാണ് ട്യുഷന്‍ സെന്ററിലേക്ക് പോയ ആദിത്യനെ കാണാതായത്. വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വോഷണത്തിലാണ് സിനിമയില്‍ അഭിനയിക്കാന്‍ പോകുകയാണെന്നും തിരക്കഥ എഴുതാന്‍ താല്‍പര്യമുണ്ടെന്നും കാണിച്ച് കുറിപ്പ് കണ്ടെത്തിയത്. പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Continue Reading

Trending