Connect with us

Video Stories

കുടിക്കല്ലേ.. സോഫ്റ്റ് ഡ്രിങ്ക് ബോട്ടിലുകളില്‍ മാരക വിഷാംശം

Published

on

ന്യൂഡല്‍ഹി: മള്‍ട്ടി നാഷണല്‍ കമ്പനികളായ കൊക്കോകോളയും പെപ്‌സിയും ഉല്‍പാദിപ്പിച്ച് പെറ്റ് ബോട്ടിലുകളില്‍ വിതരണം ചെയ്യുന്ന അഞ്ച് ഇനം പാനിയങ്ങളില്‍ വിഷാംശം അടങ്ങിയതായി കണ്ടെത്തല്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡ്(ഡി.ടി.എ.ബി) നടത്തിയ പഠനമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
പെപ്‌സി, കൊക്കോകോള, മൗണ്ടൈന്‍ ഡ്യൂ, സ്‌പ്രൈറ്റ്, 7അപ് എന്നിവയുടെ പെറ്റ് (പോളിത്തീന്‍ ടെറാപ്തലേറ്റ്) ബോട്ടില്‍ സാമ്പിളുകള്‍ ശേഖരിച്ചാണ് പഠന വിധേയമാക്കിയത്. പ്രഥാമിക പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി ഇവ വീണ്ടും പരിശോധനക്ക് വിധേയമാക്കി. ഡി.ടി.എ.ബി നിര്‍ദേശം അനുസരിച്ച് കൊല്‍ക്കത്തയിലെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജീന്‍ ആന്റ് പബ്ലിക് ഹെല്‍ത്തില്‍ ആണ് സാമ്പിളുകള്‍ പരിശോധിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ളതാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ടും. ഏതാനും ദിവസം മുമ്പാണ് ആരോഗ്യ വകുപ്പ് ഡയരക്ടര്‍ ജനറലും ഡി.ടി.എ.ബി ചെയര്‍മാനുമായ ജഗദീഷ് പ്രസാദിന് പരിശോധനാ റിപ്പോര്‍ട്ട് കൈമാറിയത്.
റിപ്പോര്‍ട്ട് പ്രകാരം പെസ്പിയില്‍ അടങ്ങിയിരിക്കുന്ന വിഷാംശത്തിന്റെ അളവ് ഇപ്രകാരമാണ്. ആന്റിമണി (നീലാഞ്ജനം)- 0.029 മില്ലിഗ്രാം/ലിറ്റര്‍, ഈയം- 0.011 മില്ലിഗ്രാം, കാഡ്മിയം- 0.002 മില്ലി, ക്രോമിയം- 0.017 മില്ലി, ഡി.ഇ.എച്ച്.പി(പ്ലാസ്റ്റിക് മാലിന്യം)- 0.028മില്ലി. കൊക്കോകോളയില്‍ ഇവയുടെ അളവ് യഥാക്രമം 0.009 മില്ലി, 0.011 മില്ലി, 0.026 മില്ലി, 0.026 മില്ലി എന്നിങ്ങനെയാണ്.
സമാനമായ ഫലങ്ങള്‍ തന്നെയാണ് സ്‌പ്രൈറ്റ്, മൗണ്ടന്‍ ഡ്യൂ, 7 അപ് എന്നിവ പരിശോധിച്ചതിലും ലഭ്യമായതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അന്തരീക്ഷ താപനിലയിലെ വ്യത്യാസത്തിന് അനുസരിച്ച് വിഷാംശത്തിന്റെ അളവ് കൂടി വരുന്നതായും പരിശോധനയില്‍ കണ്ടെത്തി.
സാധാരണ താപനിലയില്‍ 0.004 മില്ലി ഗ്രാം ആണ് ഈയത്തിന്റെ അളവെങ്കില്‍ 40 ഡിഗ്രി താപനിലയില്‍ 10 ദിവസം സൂക്ഷിക്കുമ്പോള്‍ 0.007 മില്ലിയായി ഈയത്തിന്റെ അളവ് വര്‍ധിക്കുന്നതായാണ് കണ്ടെത്തല്‍. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് പ്രകാരം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന മാരക വിഷപദാര്‍ത്ഥങ്ങളാണ് ഈയവും(ലെഡ്) കാഡ്മിയവും. പ്രത്യേകിച്ച് കുട്ടികളുടെ ശരീരത്തില്‍ ഇവ അമിതമായി പ്രവേശിക്കുന്നത് വലിയ പ്രശ്‌നങ്ങളുണ്ടാക്കും.
തലച്ചോറ്, നാഡീവ്യൂഹം എന്നിവയുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കാനും കോമ പോലുള്ള സാഹചര്യത്തിലേക്ക് എത്തിക്കാനും മരണം വരെ സംഭവിക്കാനും ഇടയാക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ലെഡിന്റെ സാന്നിധ്യം ശരീരത്തില്‍ വര്‍ധിക്കുന്നത് കുട്ടികളെ മാനസിക വൈകല്യങ്ങളും സ്വഭാവ പ്രശ്‌നങ്ങളും ഉള്ളവരാക്കി മാറ്റുമെന്നും ഡബ്ല്യു.എച്ച്.ഒ പറയുന്നു.
കാഡ്മിയത്തിന്റെ സാന്നിധ്യം കിഡ്‌നിയുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം ഫുഡ് സേഫ്റ്റി സ്റ്റാന്റേര്‍ഡ്‌സ് റഗുലേഷന്‍ ചട്ടങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് പാനിയങ്ങള്‍ ഉത്പാദിപ്പിക്കുന്നതെന്ന് പെപ്‌സി കമ്പനി പ്രതികരിച്ചു. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഉല്‍പാദനം.
അനുവദിക്കപ്പെട്ടതിലും കൂടുതല്‍ രാസപദാര്‍ത്ഥങ്ങള്‍ ഒന്നിലും ചേരുന്നില്ലെന്ന് ഉറപ്പു വരുത്തിയാണ് ഉല്‍പന്നം വിപണിയില്‍ എത്തിക്കുന്നതെന്നും പുതിയ പഠന റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. കൊക്കോകോള കമ്പനിക്ക് വിശദീകരണം ആവശ്യപ്പെട്ട് ഇ മെയില്‍ സന്ദേശം അയച്ചെങ്കിലും പ്രതികരണം ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. പെറ്റ് ബോട്ടില്‍ നിര്‍മാതാക്കളുടെ അസോസിയേഷനുമായി ബന്ധപ്പെട്ടെങ്കിലും ഇവരും പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല.
ഡി.ടി.എ.ബി ചെയര്‍മാനായി ജഗദീഷ് പ്രസാദ് ചുമതലയേറ്റ ഉടന്‍, 2015 ഏപ്രിലിലാണ് പെറ്റ് ബോട്ടിലുകളില്‍ പുറത്തിറങ്ങുന്ന പാനിയങ്ങള്‍ പരിശോധനക്ക് വിധേയമാക്കാന്‍ നിര്‍ദേശിച്ചത്. പെറ്റ് ബോട്ടിലുകളില്‍ വിപണിയില്‍ എത്തുന്ന ശീതള പാനിയങ്ങള്‍, മരുന്നുകള്‍, ആല്‍ക്കഹോള്‍, വിവിധ ഇനം ജ്യൂസുകള്‍, മറ്റ് ബിവറേജസ് ഉല്‍പന്നങ്ങള്‍ എന്നിവ പരിശോധിക്കാനായിരുന്നു നിര്‍ദേശം.
മരുന്നകളാണ് ആദ്യം പരിശോധനക്ക് വിധേയമാക്കിയത്. ഇവയിലും കാഡ്മിയത്തിന്റെയും ഈയത്തിന്റെയും അളവ് കണ്ടെത്തിയിരുന്നു. 2015 ഓഗസ്റ്റിലാണ് ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചത്.
ഡി.ടി.എ.ബി നിര്‍ദേശപ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്‍ ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി എം.കെ ബാനിന്റെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചു. എന്നാല്‍ വിവിധ ലാബുകളില്‍ നടത്തിയ പഠനങ്ങളുടെ ഫലം വിവിധ രീതിയിലാണെന്നും പെറ്റ് ബോട്ടിലുകളില്‍നിന്ന് വിശാംശം കലരുന്നുണ്ടെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കാനായിട്ടില്ലെന്നുമായിരുന്നു എം.കെ ബാന്‍ അധ്യക്ഷനായ സമിതിയുടെ നിഗമനം.
അതേസമയം പെറ്റ്‌ബോട്ടില്‍ നിര്‍മാണത്തിന് യു.എസിലേതുപോലെ ഇന്ത്യയില്‍ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളില്ലെന്നും ബാന്‍ സമിതി ചൂണ്ടിക്കാട്ടിയിരുന്നു. റിപ്പോര്‍ട്ട് കണക്കിലെടുത്ത് കുട്ടികള്‍, സ്ത്രീകള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്കുള്ള മരുന്നുകള്‍ പെറ്റ്‌ബോട്ടിലുകളില്‍ വിതരണം ചെയ്യരുതെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending