X

പൊലീസും എ.ഐ ക്യാമറകള്‍ സ്ഥാപിക്കുന്നു; കരാര്‍ കെല്‍ട്രോണിന്

മോട്ടോര്‍ വാഹന വകുപ്പിന് പിന്നാലെ സംസ്ഥാനത്ത് പൊലീസ് വകുപ്പും എ.ഐ ക്യാമറകള്‍ സ്ഥാപിക്കുന്നു. 500 ക്യാമറകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ പദ്ധതിയുടെ കരാറും കെല്‍ട്രോണിനാണ് നല്‍കുന്നത്.

ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കും കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങള്‍ ശേഖരിക്കാനാണ് എ.ഐ ക്യാമറകള്‍ സ്ഥാപിക്കാന്‍ പൊലീസും തീരുമാനിച്ചത്. ഇതിന്റെ ഓര്‍ഡര്‍ കെല്‍ട്രോണിന് നല്‍കി കഴിഞ്ഞു. വിവിധയിടങ്ങളില്‍ ട്രാഫിക് ലംഘനങ്ങള്‍ കണ്ടെത്താന്‍ 500 എ.ഐ ക്യാമറ, അമിതവേഗം കണ്ടെത്താന്‍ 200 സ്പീഡ് ഡിറ്റക്ഷന്‍ ക്യാമറ, റെഡ് സിഗ്നല്‍ ലംഘനം കണ്ടെത്താനുള്ള 110 ക്യാമറ, വാഹനങ്ങളില്‍ ഘടിപ്പിക്കാന്‍ 60 ക്യാമറ എന്നിങ്ങനെയാണ് കണക്ക്.

മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച 726 ക്യാമറകളിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ പൊലീസിനും നല്‍കണമെന്നാണ് വ്യവസ്ഥ. എന്നിട്ടും സ്വന്തമായി എ.ഐ ക്യാമറകള്‍ വേണമെന്നാണ് പൊലീസിന്റെ ആവശ്യം. എംവിഡിയുടെ ക്യാമറകള്‍ സ്ഥാപിച്ച ഇടത്ത് ഒരു കാരണവശാലും പൊലീസിന്റെ എ.ഐ ക്യാമറകള്‍ സ്ഥാപിക്കരുമെന്നാണ് നിര്‍ദേശം. എവിടെയൊക്കെ പൊലീസിന്റെ ക്യാമറ സ്ഥാപിക്കാം എന്നത് കെല്‍ട്രോണ്‍ തന്നെ സര്‍വേ നടത്തും.

webdesk13: