മുംബൈ:കുട്ടികളെ മോശമായി ചിത്രീകരിക്കുന്ന പോസ്റ്റ് ഷെയര്‍ ചെയ്തതിന് നടന്‍ ഋഷി കപൂറിനെതിരെ കേസെടുത്തു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെ ജയ് ഹോ എന്ന എന്‍.ജി.ഒ ഫൗണ്ടേഷനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സംഘടനയുടെ അധ്യക്ഷന്‍ അഫ്രോസ് മാലിക്കാണ് പരാതി നല്‍കിയത്. നിയമപ്രകാരവും കുട്ടികളെ മോശമായി ചിത്രീകരിച്ചതിന്റെ പേരില്‍ ഋഷി കപൂറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പോക്‌സോ നിയമപ്രകാരം കേസെടുക്കണമെന്നുമാണ് ആവശ്യം. 2.6 ദശലക്ഷം ആളുകള്‍ കപൂറിനെ ട്വിറ്ററില്‍ പിന്തുടരുന്നുണ്ട്. നിരവധി റീ ട്വിറ്റുകളും ലൈക്കുകളുമാണ് ഈ ചിത്രത്തിന് ലഭിച്ചത്. അതിനര്‍ത്ഥം ഇവര്‍ക്കിടയിലെല്ലാം കുട്ടിയുടെ അശ്ലീല ചിത്രം പ്രചരിപ്പിക്കപ്പെടുകയാണെന്ന് അഫ്രോസ് മാലിക് പറഞ്ഞു. പരാതിയില്‍ പോസ്‌കോ നിയമപ്രകാരം നടനെതിരെ കേസെടുത്തിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഋഷി കപൂര്‍ പോസ്റ്റ് പിന്‍വലിച്ചു.