kerala
വിദ്യയെ അറസ്റ്റുചെയ്യാതെ പൊലീസ്; ഒളിവിലെന്ന് വിശദീകരണം; വിദ്യ ഹോസ്റ്റലില്‍ തന്നെയുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍
കൂടാതെ പൊലീസ് ഇന്ന് വിദ്യയുടെ വീട്ടിലെത്തി പരിശോധന നടത്താന്‍ ശ്രമിച്ചെങ്കിലും വീട്ടില്‍ ആ സമയത്ത് ആരും ഉണ്ടായിരുന്നില്ല.

വ്യാജ രേഖ കേസില്‍ എസ്എഫ്ഐ നേതാവ് കെ വിദ്യയെ അറസ്റ്റ് ചെയ്യാതെ തപ്പി തടഞ്ഞ് പൊലീസ്. വിദ്യ ഒളിവിലാണ് എന്നാണ് പൊലീസിന്റെ വിശദീകരണം. അതേസമയം വിദ്യ കാലടി സര്‍വകലാശാല ഹോസ്റ്റലില്‍ തന്നെ ഉണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
കൂടാതെ പൊലീസ് ഇന്ന് വിദ്യയുടെ വീട്ടിലെത്തി പരിശോധന നടത്താന്‍ ശ്രമിച്ചെങ്കിലും വീട്ടില്‍ ആ സമയത്ത് ആരും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പൊലീസ് തിരിച്ചു പോവുകയായിരുന്നു. സംഭവത്തില്‍ വിദ്യയെ തള്ളി പറഞ്ഞ നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. വിദ്യക്ക് രാഷ്ട്രീയപരമായി പിന്തുണ നല്‍കേണ്ട എന്നാണ് സിപിഎമ്മിന്റെ നിലപാട്.
india
സ്വാതന്ത്ര്യദിനം മുസ്ലിം യൂത്ത് ലീഗ് ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കും

കോഴിക്കോട്: സ്വാതന്ത്ര്യ ദിനം, ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും അറിയിച്ചു.
ബ്രിട്ടീഷ് രാജില്‍ നിന്നും ഇന്ത്യ സ്വതന്ത്രമായതിന്റെ എഴുപത്തിഎട്ടാം വാര്‍ഷികത്തിൽ യൂണിറ്റ്/ശാഖ/വാർഡ് കമ്മറ്റികളുടെ നേതൃത്വത്തിലാണ് ജനാധിപത്യ സംരക്ഷണ ദിനം സംഘടിപ്പിക്കുക.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്നതിൽ വലിയ അഭിമാനമുള്ളവരാണ് നാം. വിവിധ മതവിഭാഗങ്ങളും അല്ലാത്തവരുടെയും സംഗമഭൂമി കൂടിയാണ് ഇന്ത്യ. വ്യത്യസ്ത ജനവിഭാഗങ്ങളുടെ വൈവിധ്യമായ ആചാരനുഷ്ഠാനങ്ങൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ നാട്. എന്നാൽ നാം ഉയർത്തിപ്പിടിച്ചിരിക്കുന്ന അഭിമാനബോധത്തെ തകർക്കുന്ന വാർത്തകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ലോകത്ത് തന്നെ സത്യസന്ധവും സുതാര്യവുമായി നടക്കുന്ന തെരഞ്ഞടുപ്പ് സംവിധാനങ്ങളായിരുന്നു നമുക്കുണ്ടായിരുന്നത്. ഇതിൻ്റെ നടത്തിപ്പിന് നേതൃത്വം നൽകി വരുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ രാജ്യത്തെ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ടിട്ടുള്ള വോട്ടർ പട്ടികയിൽ ബി.ജെ.പിക്ക് അനുകൂലമായി ക്രമക്കേടുകൾ നടത്താൻ കൂട്ട് നിന്നുവെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് കേട്ടത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇതിൻ്റെ വ്യക്തമായ തെളിവുകൾ പുറത്ത് കൊണ്ട് വന്നിരിക്കുന്നു. ഇന്ത്യക്ക് ലോകത്തിന് മുന്നിൽ തല താഴ്ത്തേണ്ടി വന്ന ദിനങ്ങളാണ് കഴിഞ്ഞ് പോയതെന്ന് നേതാക്കൾ തുടർന്നു. രാജ്യത്തെ നീതിപീഠം അതീവ ഗൗരവത്തോടെ ഇടപെട്ട് ജനാധിപത്യ ഇന്ത്യയുടെ വിശ്വാസ്യത വീണ്ടെടുത്തേ മതിയാകൂ. ഇതോടൊപ്പം തന്നെ രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നായി വിശിഷ്യാ മണിപ്പൂർ, ചത്തീസ്ഗഢ്, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ന്യൂനപക്ഷ വേട്ടയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും ഖേദകരമാണ്. ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ നിരന്തരമായ കലഹങ്ങൾക്ക് ഭരണകൂടം തന്നെ കുടപിടിച്ച് ജനാധിപത്യ ഇന്ത്യയെ കശാപ്പ് ചെയ്യുന്നു. രാജ്യത്തിൻ്റെ പൈതൃകത്തെ ഉന്മൂലനം ചെയ്യുന്നവർക്കെതിരെ ജനാധിപത്യ മാർഗ്ഗത്തിൽ പോരാട്ട വഴികൾ തുറക്കണം. അതിനായി ഈ സ്വാതന്ത്ര്യ ദിനത്തെ ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കാമെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു.
പരിപാടിയുടെ ഭാഗമായി ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറുകയും പ്രതിജ്ഞ എടുക്കുകയും ചെയ്യും. ദേശീയ ഗാനാലാപനത്തോടെ പരിപാടി സമാപിക്കും. മുഴുവൻ ശാഖകളിലും സ്വതന്ത്ര ദിന പരിപാടി നടക്കുന്നുണ്ടെന്ന് മേൽ കമ്മറ്റികൾ ഉറപ്പ് വരുത്തണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു.
kerala
സിന്‍ഡിക്കേറ്റ് യോഗം ചേരാനാകുന്നില്ല’; വിസി ഹൈകോടതിയില്‍
സിന്‍ഡിക്കേറ്റ് യോഗം ചേരാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടികൊണ്ട് സാങ്കേതിക സര്‍വകലാശാല വിസി ഡോക്ടര്‍ ശിവപ്രസാദ് ഹൈകോടതിയെ സമീപിച്ചു.

സിന്‍ഡിക്കേറ്റ് യോഗം ചേരാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടികൊണ്ട് സാങ്കേതിക സര്‍വകലാശാല വിസി ഡോക്ടര്‍ ശിവപ്രസാദ് ഹൈകോടതിയെ സമീപിച്ചു. ധനകാര്യ – ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാര്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ മനപൂര്‍വം യോഗത്തില്‍ നിന്നും മാറിനില്ക്കുന്നു. യോഗം മാറ്റിവെക്കേണ്ടി വരുന്നത് സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നും ഹരജിയില്‍ പറയ്യുന്നു.
13ന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ കോടതി നിര്‍ദേശിക്കണമെന്ന ആവശ്യം ഡോക്ടര്‍ ശിവപ്രസാദ് ഉന്നയിച്ചു.
film
സോഷ്യല്‍ മീഡിയ അധിക്ഷേപം; നടന് വിനായകനെ ചോദ്യം ചെയ്തു
സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപകരമായ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ നടന് വിനായകനെ കൊച്ചി സൈബര്‍ പൊലീസ് ചോദ്യം ചെയ്തു.

സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപകരമായ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ നടന് വിനായകനെ കൊച്ചി സൈബര്‍ പൊലീസ് ചോദ്യം ചെയ്തു. നേതാക്കളെ അധിക്ഷേപിച്ചതായി ബന്ധപ്പെട്ട കേസിലും പ്രായപൂര്‍ത്തി ആകാത്ത കുട്ടിയുടെ പ്രൊഫൈല്‍ ചിത്രം പങ്കുവെച്ചതിലും ലഭിച്ച പരാധിയിലാണ് ചോദ്യം ചെയ്തത്. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു ശേഷം വിനായകനെ വിട്ടയച്ചു.
-
kerala3 days ago
‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല’: സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്
-
india3 days ago
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്
-
kerala3 days ago
‘ഡോ. ഹാരിസിനെ വേട്ടയാടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തി’; രമേശ് ചെന്നിത്തല
-
crime3 days ago
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ കസ്റ്റംസ് ഓഫീസറെ സര്‍വീസില്‍ നിന്ന് പുറത്താക്കി
-
india3 days ago
പുടിനുമായി ഫോണില്‍ സംസാരിച്ച് മോദി, ഇന്ത്യയിലേയ്ക്ക് ക്ഷണം
-
kerala2 days ago
‘തെരഞ്ഞെടുപ്പിനായി സുരേഷ് ഗോപി തൃശൂരില്‍ വോട്ട് ചേര്‍ത്തു’; ആരോപണവുമായി തൃശൂര്‍ ഡിസിസി പ്രസിഡന്റ്
-
film2 days ago
ലാലേട്ടനെ തൊടാന്‍ ആയിട്ടില്ല, കൂലി രണ്ടാം സ്ഥാനത്ത് തന്നെ
-
india2 days ago
ബിഹാര്‍ ബിജെപി നേതാക്കള്‍ക്കെതിരെ അഴിമതി ആരോപിച്ച് പ്രശാന്ത് കിഷോര്‍