kerala
മുഖ്യമന്ത്രി പ്രതിക്കൂട്ടില്‍ നില്ക്കുമ്പോള് പ്രതിപക്ഷ നേതാവിനെതിരെ കേസെടുത്തത് എന്തുകൊണ്ടാണെന്ന് മനസിലാക്കാനുള്ള ബുദ്ധി ജനങ്ങള്‍ക്കുണ്ട്: വി.ഡി സതീശന്
മുഖ്യമന്ത്രി പ്രതിക്കൂട്ടില്‍ നില്ക്കുമ്പോള് പ്രതിപക്ഷ നേതാവിനെതിരായ നിലനില്‍ക്കാത്ത കേസില്‍ വിജിലന്‍സ് കേസെടുക്കുന്നതിലൂടെ മുഖ്യമന്ത്രി എത്രത്തോളം ചെറുതായെന്ന് ജനങ്ങള്‍ക്ക് ബോധ്യമാകും.
മുഖ്യമന്ത്രി പ്രതിക്കൂട്ടില്‍ നില്ക്കുമ്പോള് പ്രതിപക്ഷ നേതാവിനെതിരെ കേസെടുത്തത് എന്തുകൊണ്ടാണെന്ന് മനസിലാക്കാനുള്ള ബുദ്ധി ജനങ്ങള്‍ക്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മുഖ്യമന്ത്രി വിദേശത്തേക്ക് പോകുന്നതിന് മുന്‍പ് എനിക്കെതിരെ പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സിന് ഉത്തരവ് നല്കിയിട്ടാണ് പോയത്. 2020-ല്‍ ഇതേ വിഷയം വന്നപ്പോള്‍ ധൈര്യമുണ്ടെങ്കില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഞാന്‍ വെല്ലുവിളിച്ചിട്ടുണ്ട്. അതേ ഞാന്‍ തന്നെ വിജിലന്‍സ് അന്വേഷണം തെറ്റാണെന്ന് പറയുന്നതില്‍ അനൗചിത്യമുണ്ട്. അന്വേഷണം നടക്കട്ടെ. നേരത്തെ ഇതേ പരാതി വന്നപ്പോള്‍ പരിശോധിച്ച് കഴമ്പില്ലെന്ന് കണ്ട് മുഖ്യമന്ത്രിയുടെ തന്നെ അറിവോടെ വിജിലന്‍സ് തള്ളിക്കളഞ്ഞതാണ്. പ്രോസിക്യൂഷന് അനുമതി ചോദിച്ച് സ്പീക്കര്‍ക്ക് കത്ത് കൊടുത്തപ്പോഴും നിയമസഭ സെക്രട്ടേറിയറ്റ് നിയമപരമായ പരിശോധനകള്‍ നടത്തി ആവശ്യം തള്ളിക്കളഞ്ഞു. തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചു. അന്ന് എനിക്ക് ഒരു നോട്ടീസ് പോലും അയയ്ക്കാതെ അഡ്മിഷന് സ്റ്റേജില്‍ തന്നെ ഹൈക്കോടതി പരാതി തള്ളിക്കളഞ്ഞു. ഇതേ ആവശ്യം ഉന്നയിച്ച് പരാതിക്കാര്‍ ഡിവിഷന് ബെഞ്ചിനെ സമീപിച്ചു. അവിടെയും ഒരു നോട്ടീസ് പോലും അയയ്ക്കാതെ പരാതി തള്ളി. മൂന്ന് വര്‍ഷമായിട്ടും ഒരു കേസും എടുക്കാതെ ഇപ്പോള്‍ കേസുമായി മുന്നോട്ട് പോകുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കാനുള്ള ബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കുണ്ട് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. ഒരു ലക്ഷം ഡോളര്‍ നല്കുന്ന ആളെ അടുത്തിരുത്തിയും അന്‍പതിനായിരം നല്‍കുന്നയാളെ തൊട്ടപ്പുറത്ത് ഇരുത്തിയും 25000 ഡോളര്‍ നല്കുന്നവനെ മുന്നിലിരുത്തിയും പണമില്ലാത്തവനെ പുറത്ത് നിര്‍ത്തിയും മുഖ്യമന്ത്രി നടത്തുന്ന പരിപാടിയും ലോകകേരള സഭയുടെ പേരില്‍ അമേരിക്കയില്‍ നടത്തിയ അനധികൃത പണപ്പിരിവും പ്രതിപക്ഷം എതിര്‍ത്തിരുന്നു. ഒരു നിയമത്തിന്റെയും പിന്‍ബലമില്ലാതെ മുഖ്യമന്ത്രിയുടെ അറിവോടെയാണ് കോടിക്കണക്കിന് രൂപയുടെ പിരിവ് നടത്തുന്നത്. അനധികൃത പിരിവിനെ വിമര്‍ശിച്ചപ്പോഴാണ് സി.പി.എമ്മിന്റെ മുഖപത്രം എനിക്കെതിരായ കേസ് പൊക്കിക്കൊണ്ട് വന്ന് അന്വേഷണം പ്രഖ്യാപിപ്പിച്ചത്. ഒരു ദുരന്തം ഉണ്ടായ സ്ഥലത്ത് എങ്ങനെയാണ് ദുരിതാശ്വാസം പ്രവര്‍ത്തനം നടത്തേണ്ടതെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടായിരിക്കും ഈ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സര്‍ക്കാരിന് സമര്‍പ്പിക്കുക. ഏത് തരത്തിലുള്ള അന്വേഷണവുമായും സഹകരിക്കും അദ്ദേഹം കൂട്ടിചേര്‍ത്തു.
മുഖ്യമന്ത്രി പ്രതിക്കൂട്ടില്‍ നില്ക്കുമ്പോള് പ്രതിപക്ഷ നേതാവിനെതിരായ നിലനില്‍ക്കാത്ത കേസില്‍ വിജിലന്‍സ് കേസെടുക്കുന്നതിലൂടെ മുഖ്യമന്ത്രി എത്രത്തോളം ചെറുതായെന്ന് ജനങ്ങള്‍ക്ക് ബോധ്യമാകും. അദാനി കേസില്‍ നരേന്ദ്ര മോദിയെ വിമര്‍ശിച്ചപ്പോഴാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതും അദ്ദേഹത്തിനെതിരെ കേസെടുത്തതും. അതുപോലെയാണ് പിണറായി വിജയനെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവിനെതിരെയും നിയമപരമായി നില്‍ക്കാത്ത കേസെടുത്ത് വിരട്ടാന്‍ നോക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതെല്ലാം ചെയ്യുന്നത്. കേസെടുത്തെന്ന വാര്‍ത്ത കേട്ടപ്പോള്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് പേടിച്ചു പോയെന്ന് അമേരിക്കയില്‍ നിന്നും പിണറായി വിളിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ പറയണമെന്നൊരു അഭ്യര്‍ത്ഥനയുണ്ട്. പേടിച്ചെന്ന് പറയുമ്പോള്‍ മുഖ്യമന്ത്രിക്ക് സന്തോഷമാകും. എത്രത്തോളം വൈര്യനിര്യാതന ബുദ്ധിയും അസഹിഷ്ണുതയുമാണ് മുഖ്യമന്ത്രിക്കെന്നതിന്റെ എറ്റവും വലിയ തെളിവാണിത്. ഇതുകൊണ്ടൊന്നും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരായ അഴിമതി ആരോപണങ്ങളില്‍ നിന്നും ഞങ്ങള്‍ പിന്മാറില്ല.
എല്ലാ എം.എല്‍.എമാര്‍ക്കും വിദേശത്ത് പോകാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് വേണം. പലരും അത് എടുക്കാറില്ല. പക്ഷെ ഈ തീരുമാനം സര്‍ക്കുലര്‍ വഴി നിയമസഭാ സ്പീക്കര്‍ അറിയിച്ചതിന് ശേഷം വി.ഡി സതീശന് പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ഇല്ലാതെ വിദേശത്തേക്ക് പോയിട്ടില്ല. അതിന്റെ എല്ലാ ഫയലുമുണ്ട്. സി.പി.എമ്മിന്റെ മുഴുവന്‍ എം.എല്‍.എമാരും പോയിരിക്കുന്നത് പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ഇല്ലാതെയാണ്. എനിക്കെതിരെ പലതും പറയുമെന്ന് അറിയാവുന്നത് കൊണ്ട് എല്ലാ വിദേശ യാത്രകളിലും പൊളിറ്റിക്കല്‍ ക്ലിയറന്‍സ് എടുത്തിട്ടുണ്ട്. 81 തവണ വിദേശത്ത് പോയെന്നതാണ് മറ്റൊരു ആരോപണം. പാസ്പോര്‍ട്ട് മുഖ്യമന്ത്രിയെ ഏല്‍പ്പിക്കാമെന്നും അതിന്റെ പകുതി തവണയെങ്കില്‍ വിദേശ യാത്ര നടത്തിയിട്ടുണ്ടെന്ന് തെളിയിച്ചാല്‍ ഈ പണി നിര്‍ത്താമെന്നും നിയമസഭയില്‍ പറഞ്ഞിട്ടുള്ളതാണ്.
പുനര്‍ജ്ജനി പദ്ധതിക്ക് വേണ്ടി ഒരു പണപ്പിരിവും നടത്തിയിട്ടില്ല. നാട്ടില്‍ ഒരു അക്കൗണ്ട് പോലുമില്ല. ഡോണറെയും ബെനിഫിഷറിയെയും ഞങ്ങള്‍ തന്നെ കണ്ടെത്തും. ഡോണര്‍ നേരിട്ട് വന്ന് വീട് വച്ചില്ലെങ്കില്‍ ഞങ്ങളുടെ പാനലില്‍ നിന്നുള്ള കരാറുകാരനെ പണി ഏല്‍പ്പിക്കും. കരാറുകാരന് ഘട്ടം ഘട്ടമായി ഡോണര്‍ പണം നല്‍കും. ആയിരക്കണക്കിന് തയ്യല്‍ മെഷീനുകളാണ് മണ്ഡലത്തില്‍ വിതരണം ചെയ്തത്. കോവിഡ് കാലത്ത് മരുന്ന് വിതരണം ഉള്‍പ്പെടെ നടത്തി. വിദേശത്ത് ഞാനും സ്പീക്കറും പങ്കെടുത്ത പരിപാടിയില്‍ വികാരപരമായി സംസാരിച്ചു പോയി. പ്രളയത്തില്‍ ഏറ്റവും അധികം വീടുകള്‍ നഷ്ടപ്പെട്ടത് എന്റെ മണ്ഡലത്തിലായിരുന്നു. തൊട്ടുപിന്നാലെ ആസാദ് മൂപ്പന് 25 വീടുകള്‍ വച്ച് തരാമെന്ന് പറഞ്ഞു. ആസ്റ്റര്‍ ഹോംസ് നിര്‍മ്മിച്ച വീടുകള്‍ മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. ഡി.പി വേള്‍ഡും വീട് വച്ചു നല്കി. കൊച്ചിയിലെ റോട്ടറി ക്ലബ്ബുകളെല്ലാം ചേര്‍ന്ന് തൊണ്ണൂറോളം വീടുകള്‍ നിര്‍മ്മിച്ചു. വിദേശ മലയാളികകളും സഹായിച്ചിട്ടുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒന്നരക്കോടിയുടെ മെഡിസിന് വന്നിട്ടുണ്ട്. എറണാകുളത്തെ എല്ലാ ആശുപത്രികളും പറവൂര്‍ മണ്ഡലത്തില്‍ ഒരാഴ്ചത്തെ ക്യാമ്പ് നടത്തിയിട്ടുണ്ട്. ഒന്നര ലക്ഷം പേരെയാണ് അന്ന് പ്രളയം ബാധിച്ചത്. യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ സര്‍ക്കാരിനെ സഹായിക്കുകയാണ് ചെയ്തത്. അതാണ് എന്റെ ധൈര്യം. വിജിലന്‍സ് റിപ്പോര്‍ട്ട് കൊടുക്കുമ്പോള്‍ ഇതൊരു മോഡല്‍ റീബില്‍ഡാണെന്ന റിപ്പോര്‍ട്ട് നല്‍കുമെന്നാണ് പ്രതീക്ഷ.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൈനീസ് കേബിളാണ് കെ ഫോണിന് വരുത്തിയതെന്നും ചൈനീസ് എന്ന് കേള്‍ക്കുമ്പോള്‍ നിലവാരം കുറഞ്ഞതാണെന്ന് തോന്നുന്നത് അറിവില്ലായ്മ കൊണ്ടാണെന്നുമാണ് പറഞ്ഞിരിക്കുന്നത്. അപ്പോള്‍ കെ ഫോണിന് ചൈനീസ് കേബിളാണ് വരുത്തിയതെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സമ്മതിച്ചു. പക്ഷെ കഴിഞ്ഞ ദിവസം ഒരു ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ കെ ഫോണ്‍ എം.ഡി പറഞ്ഞത്, ഗുഡ്ഗാവില്‍ നിര്‍മ്മിക്കുന്ന എല്‍.എസ്. കേബിള്‍സിന്റെയും ചെന്നൈയില്‍ നിര്‍മിക്കുന്ന സ്റ്റെര്‍ലൈറ്റ് ടെക്നോളജീസ് ലിമിറ്റഡിന്റെയും കേബിളുകളാണ് ഉപയോഗിച്ചിട്ടുള്ളതെന്നാണ്. പക്ഷെ മുഖ്യമന്ത്രിയുടെ ഒഫീസ് സമ്മതിക്കുന്നത് ചൈനീസ് കേബിളെന്നാണ്. അപ്പോള്‍ എം.ഡിക്കെതിരെ നടപടി എടുക്കുമോ? കേബിള്‍ നിലാവാരം കുറഞ്ഞതാണെന്ന് പ്രതിപക്ഷമല്ല, കെ ഫോണിലെ പാട്ണറായ കെ.എസ്.ഇ.ബിയാണ് പറഞ്ഞത്. ഇന്ത്യന്‍ നിര്‍മ്മിത കേബിള്‍ ഉപയോഗിക്കണമെന്നും കെ.എസ്.ഇ.ബിയാണ് നിര്‍ദ്ദേശിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നല്കിയ പണം ഉപയോഗപ്പെടുത്തുന്നത് കൊണ്ടാണ് ഇന്ത്യന്‍ നിര്‍മ്മിത കേബിളുകള്‍ ഉപയോഗിക്കണമെന്ന വ്യവസ്ഥ സര്‍ക്കാര്‍ തന്നെ കരാറില്‍ ഉള്‍പ്പെടുത്തിയത്. അത് ലംഘിച്ചാണ് നിലാവാരം കുറഞ്ഞ കേബിള്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തത്. അതിനെ തള്ളിക്കൊണ്ടാണ് കെ.എസ്.ഐ.റ്റി.എല്‍ ചൈനീസ് കേബിള്‍ വാങ്ങാന്‍ തീരുമാനിച്ചത്. ചൈനീസ് കേബിള്‍ വരുത്തുക മാത്രമല്ല ചെയ്തത്, അതില്‍ എല്‍.എസ് കേബിള്‍സിന്റെ സ്റ്റിക്കര്‍ ഒട്ടിച്ച് കൊടുക്കുകയും ചെയ്തു. ഓഡിറ്റിങ് നടത്തുന്ന സി.എ.ജിയോടാണ് കേബിളിന് ഗുണനിലവാരമില്ലെന്ന് കെ.എസ്.ഇ.ബി പറഞ്ഞിരിക്കുന്നത്. വന്‍ അഴിമതിയാണ് ഇതിന് പിന്നില്‍ നടന്നത് അദ്ദേഹം പറഞ്ഞു.
പരീക്ഷാ വിവാദത്തില്‍ കുറ്റക്കാരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കാട്ടാക്കടയില്‍ ആള്‍മാറാട്ടം നടത്തിയ എസ്.എഫ്.ഐ ഏരിയാ കമ്മിറ്റി സെക്രട്ടറിയെയും അറസ്റ്റ് ചെയ്തിട്ടില്ല. നാടിനെ ഞെട്ടിച്ച കൃത്രിമത്വം നടത്തിയ നേതാക്കള്‍ വെറുതെ നടക്കുകയാണ്. ഗുരുതരമായ ക്രിമിനല്‍ കുറ്റം ചെയ്താലും എസ്.എഫ്.ഐക്കാരെ അറസ്റ്റ് ചെയ്യില്ല. അത് ഇരട്ട നീതിയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ വിശ്വാസ്യത തകര്‍ത്ത സംഭവമാണത്. മഹാരാജാസിലെ പ്രിന്‍സിപ്പല്‍ മാറി മാറി അഭിപ്രായം പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്‍.ഐ.സി റിസള്‍ട്ട് വകുപ്പ് മേധാവിമാര്‍ പരിശോധിച്ച ശേഷമെ മഹാരാജാസിന്റെ വൈബ് സൈറ്റില്‍ പ്രസിദ്ധീകരിക്കൂ. നിരന്തരമായി എന്‍.ഐ.സി തെറ്റ് വരുത്തുമെങ്കില്‍ എസ്.എഫ്.ഐ നേതാവിന്റെ റിസള്‍ട്ട് വന്നപ്പോള്‍ എന്തുകൊണ്ടാണ് അത് പരിശോധിക്കാതെ മഹാരാജാസിന്റെ വെബ് സൈറ്റില്‍ ഇട്ടത്? ഈ ചോദ്യത്തിന് പ്രിന്‍സിപ്പല്‍ മറുപടി പറയണം. അതേ സംസ്ഥാന സെക്രട്ടറി തന്നെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിക്കൊടുക്കുന്നതിനുള്ള എല്ലാ സഹായവും ചെയ്തതും. കൃത്രിമത്തിന് കൂട്ട് നില്‍ക്കാത്തത് കൊണ്ട് സി.പി.എം സംഘടനയില്‍പ്പെട്ട ഒരു അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയാണ് അഭിപ്രായം മാറ്റിച്ചത്. പി.എസ്.സി പരീക്ഷയുടെ ക്രെഡിബിലിറ്റി പോലും എസ്.എഫ്.ഐക്കാര്‍ ഇല്ലാതാക്കി. കൗണ്‍സിലറായി ജയിച്ച പെണ്‍കുട്ടിയുടെ പേര് മാറ്റി ഏരിയാ നേതാവിനെ തിരുകിക്കയറ്റുകയും വാഴക്കുല തീസിസ് കൊടുക്കുകയും ചെയ്തത് എസ്.എഫ്.ഐ നേതാക്കലാണ്.
കാലടി സര്‍വകലാശാകളില്‍ പി.എച്ച്.ഡി പ്രവേശനത്തിന് സംവരണമുണ്ട്. സംവരണം അട്ടിമറിച്ചെന്ന റിപ്പോര്‍ട്ട് നല്‍കിയിട്ടും കണ്ണടച്ചു. വി.സിയുടെ ഓഫീസില്‍ സ്വാധീനം ചെലുത്തിയ നേതാക്കള്‍ ആരാണെന്ന് അന്വേഷിക്കണം. പി.ജിക്ക് പഠിക്കുമ്പോള്‍ തന്നെ മഹാരാജാസില്‍ പഠിപ്പിക്കുകയായിരുന്നെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിക്കൊടുത്തത് ആരാണ്? ഈ നാട്ടില്‍ എന്തും നടക്കുമോ? അവര്‍ തന്നെ പൊലീസ് സ്റ്റേഷനും കോടതിയും തീരുമാനവും ആകുകയാണ്. കുറ്റക്കാര്‍ക്കെതിരെ ഒരു നടപടിയും എടുക്കുന്നില്ല. പൊലീസിന്റെ കയ്യും കാലും കെട്ടിയിരിക്കുകയാണ്. ഏത് നേതാക്കളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്? ഇത്രയും നാണംകെട്ട കേസുകളില്‍ പോലും നടപടി എടുക്കാതിരിക്കുന്നത്, കേരളത്തില്‍ എന്തും നടത്താമെന്ന അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇത് അംഗീകരിക്കാനാകില്ല. ഉന്നത വിദ്യാഭ്യാസരംഗത്തെ ഒന്നാകെ പൊതുസമൂഹത്തിന് മുന്നില്‍ അപമാനിച്ചിരിക്കുകയാണ്.
വി.സി രാഷ്ട്രീയ ഇടപെടലുകള്‍ക്ക് അനുസരിച്ചാണ് പി.എച്ച്.ഡി പ്രവേശന പട്ടിക ഇറക്കിയത്. സംവരണം അട്ടിമറിച്ചെന്ന് എസ്.സി എസ്.ടി കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കാട്ടക്കടയില്‍ തിരുത്തിയ പ്രതിയും വ്യാജരേഖ ചമച്ച പ്രതിയുമൊക്കെ ഈ നാട്ടിലുണ്ട്. പക്ഷെ അവരെ പൊലീസ് പിടിക്കില്ല. ചോദ്യം ചെയ്യാന്‍ പോലും വിളിച്ചിട്ടില്ല. ഒരു അന്വേഷണവും നടക്കുന്നില്ല. ഈ രണ്ട് കേസുകളിലും പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വരെ സമരം ചെയ്യും അദ്ദേഹം കൂട്ടിചേര്‍ത്തു.
kerala
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ പട്ടം സെന്റ് മേരീസിൽ വോട്ട് രേഖപ്പെടുത്തി
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ മെച്ചപ്പെട്ട പോളിങ്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ മെച്ചപ്പെട്ട പോളിങ്. ഉച്ചക്ക് ഒരുമണിവരെ 47.6 ശതമാനത്തിലേറെ ആളുകള്‍ വോട്ട് രേഖപ്പെടുത്തി. ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ വോട്ടര്‍മാരാണ് പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ പട്ടം സെന്റ് മേരീസ് എച്ച് എസ് എസിൽ വോട്ട് രേഖപ്പെടുത്തി
ആകെ 36, 630 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. 1.32 കോടിയിലധികം വോട്ടര്‍മാര്‍ക്കായി 15, 432 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. വടക്കന്‍ ജില്ലകളില്‍ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. ഇന്ന് വൈകിട്ടോടെ പരസ്യപ്രചരണം അവസാനിക്കും.
ആദ്യ ഘട്ട വോട്ടിങ് നടക്കുന്ന ജില്ലകളില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് എറണാകുളത്താണ് 49 ശതമാനത്തിലേറെ ആളുകള്‍ എറണാകുളത്ത് വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിങ് തിരുവനന്തപുരത്താണ്. 41 ശതമാനമാണ് തിരുവനന്തപുരത്തെ പോളിങ്. കൊല്ലത്ത്- 45, പത്തനംതിട്ട- 44.76 , ആലപ്പുഴ -46.77 , കോട്ടയം- 44.68 ശതമാനം, ഇടുക്കി-43.82 ശതമാനം എന്നിങ്ങനെയാണ് പോളിങ് ശതമാനം. തിരുവനന്തപുരം കോര്‍പ്പറേഷനിലടക്കം പോളിങ് സ്റ്റേഷനുകള്‍ക്ക് മുമ്പില്‍ രാവിലെ മുതല്‍ വലിയ വരിയാണ്.
കേരളത്തിലെത്തിയശേഷമുള്ള ഗവര്‍ണറുടെ ആദ്യവോട്ടായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന് , എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ , ശശിതരൂര്‍ എം.പി, രമേശ് ചെന്നിത്തല, കെ. മുരളീധരന്, എം.എം ഹസന്,പിജെ ജോസഫ്, ജോസ് കെ.മാണി, അടൂര്‍ പ്രകാശ്, വൈക്കം വിശ്വന് ,ജി.സുധാകരന്, തുടങ്ങിയ നേതാക്കളും വോട്ട് രേഖപ്പെടുത്തി .
kerala
തദ്ദേശ തിരഞ്ഞെടുപ്പ്: എറണാകുളം ജില്ലയില്‍ ഇതുവരെ 1107724 പേര് വോട്ട് രേഖപ്പെടുത്തി
പോളിംഗ് ശതമാനം 41.52 %ആയി.
തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം ജില്ലയില്‍ നിലവില്‍ 1107724 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 2667746 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. പോളിംഗ് ശതമാനം 41.52 %ആയി.
നഗരസഭ
• കളമശ്ശേരി -41.9 %
* കോതമംഗലം -43.58 %
* അങ്കമാലി – 47.32%
* തൃപ്പൂണിത്തുറ- 38.26%
* മുവാറ്റുപുഴ – 48.78%
* നോര്‍ത്ത് പറവൂര്‍ – 46.73%
* പെരുമ്പാവൂര്‍ – 48.85%
* ആലുവ – 44.54%
•തൃക്കാക്കര – 38.09%
* ഏലൂര്‍- 47.97%
* മരട് -45.41 %
* കൂത്താട്ടുകുളം – 51.36%
* പിറവം – 46.42%
ബ്ലോക്ക് പഞ്ചായത്തുകള്‍
* പറവൂര്‍ – 44.87%
* ആലങ്ങാട് – 43.63%
* അങ്കമാലി – 42.56%
* കൂവപ്പടി – 44.51%
* വാഴക്കുളം – 45.21%
* ഇടപ്പള്ളി – 40.97%
* വൈപ്പിന്‍ -43.07 %
* പള്ളുരുത്തി -41.61 %
* മുളന്തുരുത്തി – 43.12%
* വടവുകോട് – 47.12%
• കോതമംഗലം – 42.89%
* പാമ്പാക്കുട -41.33%
* പാറക്കടവ് – 45.42%
* മുവാറ്റുപുഴ -41.6%
കോര്പ്പറേഷന്
* കൊച്ചി കോര്പ്പറേഷന് – 32.6%
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് തുടങ്ങി ആറ് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഏഴ് ജില്ലകളിലും ഭേദപ്പെട്ട പോളിങ്. 11.45ന് പുറത്തെത്തിയ കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലയിലെ പോളിങ് 29.23 ശതമാനം കടന്നു. കൊല്ലത്തെ പോളിങ് 32.57 ശതമാനമാണ്. പത്തനംതിട്ടയില്‍ 31.37 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടപ്പോള്‍ ആലപ്പുഴയില്‍ 33.81 ശതമാനം വോട്ടുകളും കോട്ടയത്ത് 31.88 ശതമാനം വോട്ടുകളും പോള്‍ ചെയ്യപ്പെട്ടു. ഇടുക്കിയില്‍ പോളിങ് ശതമാനം 33.33 ശതമാനമായി.
kerala
30ാമത് ഐ.എഫ്.എഫ്.കെ: ജൂറി ചെയര്‍പേഴ്സണായി ഇറാനിയന്‍ വിദ്വേഷചലച്ചിത്രകാരന്‍ മുഹമ്മദ് റസൂലോഫ്
കാന്‍ ചലച്ചിത്രമേളയില്‍ നാല് സിനിമകള്‍ കൊണ്ടു മാത്രം എട്ട് പുരസ്കാരങ്ങള്‍ നേടിയ അപൂര്‍വ നേട്ടം കൈവരിച്ച സംവിധായകനാണ് റസൂലോഫ്.
തിരുവനന്തപുരം: 30ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (IFFK) മത്സരവിഭാഗത്തിന്റെ ജൂറി ചെയര്‍പേഴ്സണ്‍ ആയി പ്രശസ്ത ഇറാനിയന്‍ സംവിധായകന് മുഹമ്മദ് റസൂലോഫിനെ നിയമിച്ചു. ‘ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ’് ഉള്‍പ്പെടെ കാന്‍ ചലച്ചിത്രമേളയില്‍ നാല് സിനിമകള്‍ കൊണ്ടു മാത്രം എട്ട് പുരസ്കാരങ്ങള്‍ നേടിയ അപൂര്‍വ നേട്ടം കൈവരിച്ച സംവിധായകനാണ് റസൂലോഫ്.
ബെര്‍ലിന്റെ ഗോള്‍ഡന്‍ ബെയര്‍, ഗോവയിലെ സുവര്‍ണമയൂരം, ഷിക്കാഗോ ഫെസ്റ്റിവലിലെ സില്‍വര്‍ ഹ്യൂഗോ തുടങ്ങി നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയ അദ്ദേഹം, 2025ലെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളില്‍ ഒരാളായി ടൈം മാഗസിനും തെരഞ്ഞെടുത്തു. സ്വതന്ത്ര ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍ ചെയ്തതിനാല്‍ ഇറാനിലെ ഭരണകൂടത്തിന്റെ കടുത്ത സെന്‍സര്‍ഷിപ്പിനും ശിക്ഷാവിധികള്‍ക്കും ഇരയായ റസൂലോഫ് ഇപ്പോള്‍ രാജ്യഭ്രഷ്ടനായി ജര്‍മ്മനിയില്‍ കഴിയുന്നു.
ഇതുവരെ സംവിധാനം ചെയ്ത അഞ്ചു ഫീച്ചര്‍ സിനിമകളില്‍ ഒന്നും സ്വന്തം നാട്ടില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടില്ല. 2010ല്‍ സംവിധായകന് ജാഫര്‍ പനാഹിയോടൊപ്പം സിനിമാ ചിത്രീകരണത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് ആറുവര്‍ഷത്തെ തടവാണ് ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം ‘ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ’് കാന്‍ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോഴും എട്ടുവര്‍ഷത്തെ തടവും ചാട്ടവാറടിയും പിഴയുമടങ്ങിയ ശിക്ഷയാണ് ഇറാന് അധികാരികള്‍ വിധിച്ചത്. ദ ട്വിലൈറ്റ്, അയണ്‍ ഐലന്‍ഡ്, എ മാന്‍ ഓഫ് ഇന്റഗ്രിറ്റി, ദെര്‍ ഇസ് നോ ഇവില്‍ എന്നിവ അദ്ദേഹത്തിന്റെ മറ്റു പ്രധാന സിനിമകളാണ്.
അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ മറ്റു ജൂറി അംഗങ്ങള്‍ സ്പാനിഷ് നടി ആന്‍ഗെലാ മോലിന, വിയറ്റ്നാമീസ് സംവിധായകനും എഴുത്തുകാരനുമായ ബുയി താക് ചുയന്‍, മലേഷ്യന്‍ സംവിധായകന് എഡ്മണ്ട് ഇയോ, ബ്രിട്ടീഷ്-ഇന്ത്യന്‍ സംവിധായിക സന്ധ്യ സൂരി എന്നിവരാണ്. ബുയി താക് ചുയന്‍ ബുസാന്‍, ഷാങ്ഹായ് മേളകളില്‍ പുരസ്കാരനേട്ടങ്ങളുള്ള സംവിധായകനാണ്.
എഡ്മണ്ട് ഇയോയുടെ ചിത്രങ്ങള്‍ വെനീസ്, കാന്‍, ലൊകാര്‍ണോ, ടൊറന്റോ ചലച്ചിത്രമേളകളില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അരനൂറ്റാണ്ടിലേറെയായി പെദ്രോ അല്‍മോദോവര്‍, ലൂയി ബുനുവല്‍, കാര്‍ലോസ് സോറ തുടങ്ങിയ മഹാനായ ചലച്ചിത്രകാരന്മാരുടെ സിനിമകളില്‍ പ്രധാനവേഷങ്ങള്‍ ചെയ്തിട്ടുള്ള ആന്‍ഗെലാ മോലിന നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയ അഭിനേത്രിയാണ്.
സന്ധ്യ സൂരിയുടെ ഫീച്ചര്‍ ചിത്രം സന്തോഷ് കഴിഞ്ഞ വര്‍ഷം കാന്‍ ഔദ്യോഗിക വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഓസ്കര് ഷോര്‍ട്ട്ലിസ്റ്റില്‍ ഇടം നേടുകയും ചെയ്തു.
ഫിപ്രസ്കി ജൂറിയില്‍ എഴുത്തുകാരനും പ്രസാധകനുമായ ക്രിസ്റ്റഫര്‍ സ്മോള്‍, ഫിലിം-ടിവി-പോപ്പ് കള്‍ച്ചര്‍ നിരൂപകയും പ്രക്ഷേപകയുമായ അശാന്തി ഓംകാര്‍, ചലച്ചിത്രനിരൂപക-കവയിത്രി-വിവര്‍ത്തകയായ അപരാജിത പൂജാരി എന്നിവരാണ് അംഗങ്ങള്‍. നെറ്റ്പാക് ജൂറിയില്‍ ശ്രീലങ്കന്‍ സംവിധായകനും എഡിറ്ററുമായ ഉപാലി ഗാംലത്, സംവിധായിക-നിര്‍മ്മാതാവായ സുപ്രിയ സൂരി, ചലച്ചിത്ര നിരൂപകയും സാംസ്കാരിക വിമര്‍ശകയുമായ ഇഷിത സെന്‍ഗുപ്ത എന്നിവരും അംഗങ്ങളാണ്.
തമിഴ് സംവിധായകന് കെ. ഹരിഹരന് കെ.ആര്. മോഹനന് അവാര്‍ഡിന്റെ ജൂറി ചെയര്‍പേഴ്സണായി സേവനം ചെയ്യും. പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം എട്ട് ഫീച്ചര്‍ സിനിമകളും 350ലേറെ ഹൃസ്വചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. ലതിക പഡ്ഗോങ്കര്‍ (ചലച്ചിത്രനിരൂപക-വിവര്‍ത്തക), നടിയും എഴുത്തുകാരിയുമായ സജിത മഠത്തില്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.
-
india1 day agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
india24 hours ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala1 day agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
Cricket3 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ
-
Sports1 day ago2026 ഫിഫ ലോകകപ്പ് ഫിക്സ്ച്ചര്‍; മത്സരങ്ങള്‍ 104
-
kerala21 hours agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
-
india23 hours agoവന്ദേമാതര ഗാനം ബിജെപി പ്രചരണം ആത്മാര്‍ത്ഥത ഇല്ലാത്തത്: കെസി വേണുഗോപാല്‍ എംപി
-
crime24 hours agoഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ ഹോട്ടലില്‍ വച്ച് കടന്നുപിടിച്ചു; പ്രമുഖ സംവിധയാകനെതിരെ ചലച്ചിത്രകാരി; മുഖ്യമന്ത്രിക്ക് പരാതി

