Connect with us

kerala

ഓവര്‍ടേക് ചെയ്തതിന് പോലീസ് തടഞ്ഞു, യുവാവിന് പി എസ് സി പരീക്ഷ മുടങ്ങി, പോലീസുകാരന് സസ്‌പെന്‍ഷന്‍

സംഭവത്തില്‍ ഫറോക്ക് പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിപിഒ രഞ്ജിത്ത് പ്രസാദിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു

Published

on

കോഴിക്കോട്: ഓവര്‍ടേക്ക് ചെയ്തതിന് പോലീസ് തടഞ്ഞു നിര്‍ത്തിയത് കാരണം യുവാവിന് പി എസ് സി പരീക്ഷ നഷ്ടമായ സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. പെറ്റി കേസ് രേഖപ്പെടുത്തി വിട്ടയക്കേണ്ട കേസുകളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തി വ്യക്തികളുടെ ആത്മാഭിമാനത്തെയും സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കുകയും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസ് സേനാംഗങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവി കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു.

ഗതാഗത നിയമം ലംഘിച്ചതിന് പോലീസ് സ്‌റ്റേഷനില്‍ ചെന്ന് പിഴയടക്കാന്‍ നിര്‍ദ്ദേശിച്ചതിന്റെ ഫലമായി യുവാവിന് പി എസ് സി പരീക്ഷയെഴുതാന്‍ സാധിക്കാത്ത സംഭവത്തില്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവ്. സംഭവത്തില്‍ ഫറോക്ക് പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിപിഒ രഞ്ജിത്ത് പ്രസാദിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ഇത്തരം വീഴ്ചകള്‍ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്നും ഉദ്യോഗസ്ഥന്റെ അനഭിലഷണീയമായ പ്രവൃത്തി കാരണം പോലീസ് സേനയും സല്‍പ്പേരിന് കളങ്കം സംഭവിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. പരാതിയില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിച്ചതായി സിറ്റി അസി. കമ്മീഷണര്‍ കമ്മീഷനെ അറിയിച്ചു.

2022 ഒക്ടോബര്‍ 25ന് ഫറോക്ക് പുതിയ പാലത്തിന് സമീപമാണ് പരാതിക്ക് ആസ്പദമായ സംഭവം. ഇരുചക്രവാഹനത്തില്‍ ഓവര്‍ടേക്ക് ചെയ്യാനെത്തിയ അരുണ്‍ എന്ന യുവാവിനോട് ഗതാഗത നിയമ ലംഘനത്തിന് സ്‌റ്റേഷനില്‍ ചെന്ന് പിഴയടക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. താന്‍ പരീക്ഷയെഴുതാന്‍ പോവുകയാണെന്ന് പറഞ്ഞിട്ടും പോലീസ് വിട്ടില്ലെന്ന് യുവാവ് പറഞ്ഞു. എന്നാല്‍, പരീക്ഷാ വിവരം അരുണ്‍ പറഞ്ഞില്ലെന്നാണ് പോലീസുകാരന്റെ വാദം. പരാതിയെ തുടര്‍ന്ന് പോലീസുകാരനായ രഞ്ജിത്ത് പ്രസാദിനെ സസ്‌പെന്റ് ചെയ്തു. പോലീസുകാരനെതിരെ വകുപ്പുതല നടപടി സ്വീകരിച്ച പശ്ചാത്തലത്തില്‍ കേസുമായി മുന്നോട്ടു പോകാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് അരുണ്‍ കമ്മീഷനെ അറിയിച്ച സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി.

kerala

‘ഭാരത് ജോഡോ യാത്ര പോലും നിർത്തിവച്ചാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിൽ രാഹുൽ ഗാന്ധി എത്തിയത്’: ടി സിദ്ദിഖ്

Published

on

രാഹുൽ ഗാന്ധി വയനാട്ടിൽ എത്താറില്ലെന്ന് പരിഹസിച്ച എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന് മറുപടിയുമായി ടി സിദ്ദിഖ് എംഎൽഎ. ഭാരത് ജോഡോ യാത്ര പോലും നിർത്തിവച്ചാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിൽ രാഹുൽ ഗാന്ധി എത്തിയത്.

രാഹുൽ ഗാന്ധിയുടെ ഇടപെടലിൽ കർണാടക സർക്കാർ ധനസഹായം പ്രഖ്യാപിച്ചതിനെ ബിജെപി എതിർത്തിരുന്നു. അതിന് കെ സുരേന്ദ്രൻ ക്ഷമ ചോദിക്കണമെന്നും ടി സിദ്ദിക്ക് എംഎൽഎ വ്യക്തമാക്കി.

 

Continue Reading

EDUCATION

തുല്യതാ പരീക്ഷ മാർച്ച്‌ 30 വരെ അപേക്ഷിക്കാം

പത്താം തരം തുല്യതാ പരീക്ഷയിലേക്ക് അപേക്ഷിക്കുന്നതിന് 1950 രൂപയും ഹയർ സെക്കന്ററിക്ക് 2,600 രൂപയുമാണ് ഫീസ്

Published

on

സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിലേക്ക് മാർച്ച്‌ 30 വരെ അപേക്ഷിക്കാം. 17 വയസ് പൂർത്തിയായ ഏഴാംതരം വിജയിച്ചവർ, 8, 9 ക്ലാസുകളില്‍ പഠനം നിർത്തിയവർ, പത്താംതരം തോറ്റവർ എന്നിവർക്ക് പത്താം തരത്തിലേക്ക് അപേക്ഷിക്കാം.

22 വയസ് പൂർത്തിയായ പത്താംതരം വിജയിച്ചവർ, പത്താംതരം തുല്യത കോഴ്‌സ് വിജയിച്ചവർ, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠനം നിർത്തിയവർ,തോറ്റവർ എന്നിവർക്ക് ഹയർ സെക്കൻഡറി തലത്തിലേക്ക് അപേക്ഷിക്കാം. പത്താം തരം തുല്യതാ പരീക്ഷയിലേക്ക് അപേക്ഷിക്കുന്നതിന് 1950 രൂപയും ഹയർ സെക്കന്ററിക്ക് 2,600 രൂപയുമാണ് ഫീസ്.

Continue Reading

kerala

അനു കൊലപാതകം: പ്രതിയുടെ ഭാര്യയും പിടിയിൽ, അനുവിൻ്റെ സ്വർണം വിറ്റ പണം കൈവശം വച്ചതും ചിലവഴിച്ചതും റവീന

ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്

Published

on

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ അനുവിനെ തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീനയാണ് അറസ്റ്റിലായത്. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.

1,43,000 രൂപയും ഇവരുടെ കൈയിൽ നിന്ന് കണ്ടെടുത്തു. അറുപതോളം കേസുകളിൽ പ്രതിയാണ് അനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുജീബ് റഹ്മാൻ. പിടികൂടാൻ ശ്രമിക്കവെ മുജീബിൻ്റെ ആക്രമണത്തിൽ ഒരു പൊലീസുകാരന് കൈയ്ക്ക് പരിക്കേറ്റിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.

സ്വര്‍ണാഭരണങ്ങള്‍ വിറ്റ പണം ചീട്ടു കളിച്ച് നശിപ്പിച്ചു എന്നാണ് മുജീബ് ആദ്യം പറഞ്ഞത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് പണം റൗഫീനയെ ഏല്‍പ്പിച്ചതായി വെളിപ്പെടുത്തിയത്. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ, പണം കൂട്ടുകാരിയെ ഏല്‍പ്പിച്ചു. ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

Trending