കണ്ണൂര്‍: കണ്ണൂര്‍ പിണറായിയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടികൊന്നു. രമിത് ആണ് കൊല്ലപ്പെട്ടത്. രമിത്തിന്റെ പിതാവിനെ നേരത്തെ കൊലപ്പെടുത്തിയിരുന്നു. പത്തു മണിയോടെയാണ് കൊല നടന്നത്.
പിണറായി പെട്രോള്‍ പമ്പിനു സമീപത്തു വാഹനത്തിലെത്തിയ അക്രമി സംഘം രമിത്തിനെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു.
രണ്ടു മാസത്തിനിടെ കണ്ണൂരില്‍ ഇത് ഏഴാമത്തെ രാഷ്ട്രീയ കൊലപാതകമാണ്. രണ്ടു ദിവസം മുമ്പ് സിപിഎം ബ്രാഞ്ച് സെക്രട്ടറി മോഹനന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ജില്ലയില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. അനിഷ്ടസംഭവങ്ങളെത്തുടര്‍ന്ന് ജില്ലയില്‍ പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.