Sports

രാജകുമാരന്‍ – 00 (01); രണ്ടാം ടി-20 യില്‍ ഇന്ത്യ തകര്‍ന്നു

By webdesk18

December 12, 2025

ചണ്ഡിഗര്‍: രണ്ടാം ടി-20 യില്‍ ഇന്ത്യക്ക് 51 റണ്‍സിന്റെ നാണം കെട്ട തോല്‍വി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നേടിയ 213 റണ്‍സിനെതിരെ ബാറ്റ് ചെയ്ത ഇന്ത്യ 162 ല്‍ എല്ലാവരും പുറത്തായി. ഉപനായകന്‍ ശുഭ്മാന്‍ ഗില്‍ നേരിട്ട ആദ്യ പന്തില്‍ പൂജ്യനായപ്പോള്‍ പൊരുതിയത് 34 പന്തില്‍ 62 റണ്‍സ് നേടിയ തിലക് വര്‍മ മാത്രം. 24 റണ്‍സിന് നാല് ഇന്ത്യക്കാരെ പുറത്താക്കിയ ഒട്ട് നെല്‍ബാര്‍ട്ട്മാന് മുമ്പിലായിരുന്നു ഇന്ത്യന്‍ ഇന്ത ബാറ്റര്‍മാര്‍ കളി മറന്നത്.

ഏഴ് സിക്സറുകള്‍ ഉള്‍പ്പെടെ 46 പന്തില്‍ 90 റണ്‍സ് നേടിയ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കി ന്റെ വെടിക്കെട്ട് ബാറ്റിംഗ് മികവിലായിരുന്നു ദക്ഷിണാഫ്രിക്ക നാല് വിക്കറ്റിന് 213 റണ്‍സിലെത്തിയത്. മറുപടിയില്‍ ഇ ന്ത്യയാവട്ടെ തകര്‍ന്നു. ടീമിലെ രാജകുമാരന്‍ ശുഭ്മാന്‍ ഗില്‍ ആദ്യ ഓവറില്‍ തന്നെ ഗോള്‍ഡന്‍ ഡക്കായി. കട്ടക്കിലെ ആദ്യ മല്‍സരത്തില്‍ രണ്ട് പന്തില്‍ നാല് റണ്‍സ് മാത്രം നേടി പുറത്തായ ഉപനായകന്‍ ഇന്നലെ ലുന്‍ഗി എന്‍ഗിടിയുടെ ആദ്യ പന്തിലാണ് മടങ്ങിയത്.

നായകന്‍ സൂര്യകുമാര്‍ യാദവും ദയ നിയത ആവര്‍ത്തിച്ചു. നാല് പന്തില്‍ കേവലം അഞ്ച് റണ്‍സ്. രണ്ട് സിക്സറുകളുമായി പ്രതിക്ഷ നല്‍കിയ അഭിഷേക് ശര്‍മ (17) യും പുറത്തായതോടെ ഇന്ത്യ ഒരു ഘട്ടത്തില്‍ മൂന്ന് വിക്കറ്റിന് 32 റണ്‍സ് എന്ന നിലയിലായി. അക്സര്‍ പട്ടേല്‍ 21 റണ്‍സ് നേടി മടങ്ങുമ്പോള്‍ സ്‌കോര്‍ 67. പിന്നെയാണ് തിലക് വര്‍മയും ഹാര്‍ദിക് പാണ്ഡ്യയും പൊരുതിയത്. മിന്നും ഫോമിലായിരുന്നു തിലക്. 27 പന്തില്‍ അര്‍ധശതകം സ്വന്തമാക്കിയ അദ്ദേഹത്തിന് പക്ഷേ ഹാര്‍ദിക്കിന്റെ സേവനം കൂടുതല്‍ സമയം ലഭിച്ചില്ല. 23 പന്തില്‍ 20 റണ്‍സുമായി ഹാര്‍ദിക് പുറത്തായി. പിന്നെ വന്നവരില്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ അല്‍പ്പം പൊരുതി. അദ്ദേഹം പുറത്തായതിന് ശേഷം വാലറ്റക്കാരില്‍ ആരും

തിലകിന് പിന്തുണ നല്‍കിയില്ല. ശിവം ദുബേ ഒരു റണ്ണാണ് നേടിയത്. ആഫ്രിക്കന്‍ ഇന്നിം ഗ്‌സില്‍ ഡി കോക്കിന് കാര്യമായ പിന്തുണ നല്‍കുന്ന തില്‍ നായകന്‍ ഐദന്‍ മാര്‍ ക്‌റാം (29) വിജയിച്ചു. പത്ത് പന്തില്‍ 14 ലെത്തിയ ഡിവാള്‍ ഡ് ബ്രെവിസിനെ അക്‌സര്‍ പട്ടേല്‍ മടക്കിയപ്പോള്‍ പകര ക്കാരനായി വന്ന ഡോണോ വന്‍ ഫെരേരയാണ് സ്‌കോര്‍ 200 കടത്തിയത്. മൂന്ന് കൂറ്റന്‍ സിക്സറുകള്‍ യുവതാരം പയിച്ചു. 12 പന്തില്‍ 20 റണ്‍സ് നേടിയ ഡേവിഡ് മില്ലര്‍ ഫെരേരക്ക് കാര്യമായ പിന്തുണ നല്‍കി. ജസ്പ്രീത് ബുംറയും അര്‍ഷദിപ് സിംഗും ആക്രമി ക്കപ്പെട്ടപ്പോള്‍ 29 റണ്‍സിന് രണ്ട് വിക്കറ്റ് നേടിയ വരുണ്‍ ചക്രവര്‍ത്തിയായിരുന്നു ഇന്ത്യന്‍ ബൗളര്‍മാരില്‍ മികവ് കാട്ടിയത്.