ജസ്റ്റിസ് ലോയയുടെ മരണുവുമായി ബന്ധപ്പെട്ട സി.ബി.ഐ വിശദീകരണത്തെ സുപ്രിം കോടതിയില്‍ ചോദ്യം ചെയ്ത് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഒരു ഇംഗ്ലീഷ് മാധ്യമമാണ് ജസ്റ്റിസ് ലോയയുടെ മരണ കാരണം ഹൃദയാഘാതമല്ലെന്ന ഇ.സി.ജി റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

ഇ.സി.ജി റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി എങ്ങനെയാണ് ഇങ്ങനെയൊരു വാര്‍ത്ത പത്രത്തില്‍ പ്രസിദ്ധീകരിച്ചതെന്ന കാര്യം അന്വേഷിക്കേണ്ടതാണെന്ന് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായുള്ള മൂന്നംഗ ബെഞ്ച് മുമ്പാകെ പ്രശാന്ത് ഭൂഷണ്‍ വാദിച്ചു.

ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച വാര്‍ത്തകള്‍ 2017 മുതല്‍ മാധ്യമെങ്ങളില്‍ നിറഞ്ഞിരുന്നു.

സഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് കൈകാര്യം ചെയ്തിരുന്ന ജസ്റ്റിസ് ലോയ തന്റെ സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹം സല്‍ക്കാരത്തില്‍ സംബന്ധിക്കാന്‍ പോകുന്നതിനിടെ ഹൃദയ സ്തംഭനം സംഭവിക്കുകയായിരുന്നു. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ അടക്കം പ്രതി ചേര്‍ക്കപ്പെട്ട കേസായിരുന്നു സഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്.