ആലപ്പുഴ: കായംകുളം എം.എല്‍.എ യു. പ്രതിഭയുടെ ഭര്‍ത്താവിനെ നിലമ്പൂരില്‍തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വൈദ്യുതബോര്‍ഡ് ജീവനക്കാരനായ കെ.ആര്‍.ഹരിയെയാണ് മരിച്ച നിലയില്‍ കണ്ടത്. മരണം ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു.വര്‍ഷങ്ങളായി കുടുംബത്തില്‍ നിന്ന് അകന്നു കഴിയുന്ന ഹരിയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കായംകുളം എം.എല്‍.എ പ്രതിഭ സമര്‍പ്പിച്ച വിവാഹ മോചന കേസ് ആലപ്പുഴ കോടതിയില്‍ നടന്നു വരികയാണ്. നിലമ്പൂര്‍ ചുങ്കത്തറയില്‍ കെ.എസ്.ഇ.ബി ഓവര്‍സിയറായ ഹരിയെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് മരിച്ച നിലയില്‍ കണ്ടത്. ആലപ്പുഴ തകഴി സ്വദേശിയാണ്.