പെരുന്നാള്‍ നമസ്‌കാരത്തിനിടെ വിശ്വാസികള്‍ക്ക് ആവശ്യമായ സൌകര്യമൊരുക്കി നല്‍കുന്ന നിയമപാലകരുടെ വീഡിയോ വൈറലാകുന്നു. നമസ്‌കാരം നടക്കുന്നതിന്റെ സമീപത്ത് നിലകൊണ്ടിരുന്ന പൊലീസുകാരാണ് ഒരുമയുടെ വലിയ സന്ദേശവാഹകരായി മാറിയത്.

നമസ്‌കാരത്തിനിടെ കടലാസ് പറന്നുപോകാതെ പൂര്‍വ്വസ്ഥിതിയിലാക്കി കൊടുക്കുന്ന പൊലീസുകാരെ വീഡിയോയില്‍ കാണാം. 60 മില്യണിലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടിട്ടുള്ളത്. നിരവധി പേരാണ് പൊലീസുകാരുടെ സഹായമനസ്‌കതയെ അഭിനന്ദിച്ച് രംഗത്തെത്തിയത്

ന്യൂസ് നായകാണ് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.