കൊല്ലം: മന്ത്രിമാരായ ടി.എം തോമസ് ഐസകിനും കെ.ടി ജലീലിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കൊല്ലം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന്‍. ഇരുവരും ന്യൂനപക്ഷ മേഖലകളില്‍ തനിക്കെതിരെ വര്‍ഗീയ പ്രചാരണം നടത്തിയതായി പ്രേമചന്ദ്രന്‍ ആരോപിച്ചു.

തനിക്കെതിരെ ഒരു രാഷ്ട്രീയ ആരോപണവും ഉന്നയിക്കാനാവാത്ത സി.പി.എം നേതൃത്വം വ്യക്തിഹത്യയാണ് നടത്തിയത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു.