വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം സംവാദം നടക്കാനിരിക്കെ രാജ്യത്ത് ഇസ്‌ലാം ചര്‍ച്ചാ വിഷയാമവുന്നു. രാഷ്ട്ീയ ചര്‍ച്ചകളില്‍ അമേരിക്കന്‍ രാഷ്ട്രീയ നേതാക്കള്‍ വീണുപോകുന്ന വിഷയമാണ് ഇസ്ലാമോഫോബിയ. അധികാരത്തിരിക്കുന്നവരുടെ പ്രസ്താവനകള്‍ പോലും ഈ വിഷയത്തില്‍ ചിലപ്പോള്‍ വിവാദമാകാറുണ്ട്്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് പലവട്ടം ഇസ്‌ലാം വിരുദ്ധ പ്രസ്താവനകളില്‍ വിവാദത്തിലായതുമാണ്.
എന്നാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം സംവാദം അടുത്തിരിക്കെ ഇസ്‌ലാമോഫോബിയ അമേരിക്കയില്‍ പൊതു ചര്‍ച്ചാ വിഷയമായി ഉയര്‍ന്നു കഴിഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു അമേരിക്കന്‍ മുസ്‌ലിം യുവതി വിഷയം പരാമര്‍ശിക്കപ്പെട്ടതോടെയാണ് ഇസ്‌ലാം മതവും അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന രാഷ്ട്രീയവും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഒരു പ്രധാന വിഷയമായി മാറിയത്.
Why can’t we talk about Muslims without talking about ISIS? We are more than that. Tired of this same old talking point. #debate
— Linda Sarsour (@lsarsour) October 10, 2016
പ്രചാരണത്തിനിടെ കാണികളില്‍ ഒരാളായ ഗോര്‍ബ ഹമേദ് എന്ന മുസ്‌ലിം വനിതയാണ് ഇസ്ലാമോഫോബിയയെക്കുറിച്ച് ഇരു സ്ഥാനാര്‍ഥികളോടും ചോദ്യമുന്നയിച്ചത്.
‘അമേരിക്കയിലെ മുപ്പത്തി മൂന്നു ലക്ഷം മുസ്‌ലിങ്ങളില്‍ ഒരാളാണ് ഞാന്‍. മുസ്‌ലിം രാഷ്ട്രങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സ്ഥാനാര്‍ഥികളായ നിങ്ങള്‍ പറയുന്നുണ്ടെങ്കിലും ഇസ്ലാമോഫോബിയ വളരുന്നകാലത്ത് ഞാനടക്കമുള്ള മുസ്‌ലിങ്ങള്‍ സംശയത്തിന്റെ നിഴലിലാണ് ജീവിക്കുന്നത്. ഈ സാഹചര്യത്തില്‍ നിങ്ങള്‍ ഞങ്ങളെ എങ്ങനെ സഹായിക്കുക,’ എന്ന ചോദ്യമാണ് യുവതി ഉന്നയിച്ചത്.
എന്നാല്‍, മുസ്‌ലിങ്ങള്‍ അമേരിക്കയിലേക്ക് വരുന്നത് തടയണമെന്നു വരെ മുമ്പ് പറഞ്ഞിരുന്ന ട്രംപ്, യുവതിക്ക് വളരെ കരുതിയാണ് ഉത്തരം നല്‍കിയത്. ഇത്തരം സാഹചര്യം ഒരു നാണക്കേടാണെന്നും ഇങ്ങനെ എന്തെങ്കിലും തെറ്റായി കണ്ടാല്‍ അത് റിപ്പോര്‍ട്ട് ചെയ്യേണ്ട ഉത്തരവാദിത്വം മുസ്‌ലിങ്ങള്‍ക്കു തന്നെയാണെന്നുമാണ് ട്രംപ് അഭിപ്രായപ്പെട്ടത്. കൂടാതെ, സാന്‍ ബെര്‍ണാര്‍ഡിനോയിലെ ഭീകരവാദികള്‍ ബോംബുണ്ടാക്കുന്നതു കണ്ട അയല്‍വാസികള്‍ അത് അധികൃതരെ അറിയിച്ചില്ലെന്ന തന്റെ വിവാദ വാദം ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തു.
ഹിലാരിയുടെ മറുപടി, അമേരിക്ക ഏതു മതത്തിലും വിശ്വസിക്കാന്‍ കഴിയുന്നതടക്കം സ്വാതന്ത്ര്യത്തിന്റെ അടിത്തറയില്‍ പടുത്തുയര്‍ന്ന രാജ്യമാണെന്നായിരുന്നു. എന്നാല്‍ ഒരു തവണയെങ്കിലും മുസ്‌ലിങ്ങളെ രാജ്യത്ത് നിന്ന് ഒഴിവാക്കണമെന്ന് പറഞ്ഞ വ്യക്തിയാണ് ട്രംപെന്നും ഹില്ലരി ആരോപിച്ചു.
കയ്യടി നേടാനുള്ള ട്രംപിന്റെ മുസ്‌ലിം വിരുദ്ധ നിലപാടുകള്‍ ഐസിസിന്റെ ശക്തികൂട്ടാനാണ് സഹായിക്കുന്നതെന്നും ഹില്ലരി പറഞ്ഞു. ഇസ്‌ലാമുമായി അമേരിക്ക യുദ്ധത്തിലല്ലെന്നും ഹമേദിനെപ്പോലുള്ള മുസ്‌ലിം പൗരന്മാരെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന രാജ്യമാണ് തന്റേതെന്നും ഹില്ലരി അഭിപ്രായപ്പെട്ടു.
അതേസമയം രാജ്യത്തിന്റെ മുന്നണിയിലെ കണ്ണുകളും കാതുകളുമായി അമേരിക്കന്‍ മുസ്‌ലിം സമൂഹം മാറണമെന്നും സുരക്ഷയുള്ള സമൂഹം കെട്ടിപ്പടുക്കാന്‍ മുസ്‌ലിങ്ങളും നേതൃത്വം കൊടുക്കണമെന്നുമുള്ള ഹിലരുയുടെ നിലപാട് വിവാദമായി.
ഇസ്്‌ലാമോഫോബിയ വിഷയത്തില്‍ ട്രംപിനെ പോലെ ഹിലാരിക്കും ഏതാണ്ട് ഒരേ നിലപാടാണന്നാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാവുന്നത്. അമേരിക്കന്‍ മുസ്‌ലിമിനേയും ഇസ്‌ലാമിനേയും ഐ.എസിനോടും ഭീകരവാദത്തോടും ചേര്‍ത്തു നിര്‍ത്തുന്ന രാഷ്ടീയമാണ് സ്ഥാനാഥികളുടേത്. എല്ലാത്തിന്റെയും ഉത്തരവാദിത്വമേറ്റെടുത്ത് മുസ്‌ലിങ്ങളാണ് ഭീകരവാദത്തെ ചെറുത്തു തോല്‍പിക്കേണ്ടതെന്ന പൊതു ഇസ്‌ലാമോഫോബിയ വാദമാണ് ഇരു സ്ഥാനാര്‍ഥികളും ഉയര്‍ത്തുന്നതുന്നതെന്നാണ് വിമശകരുടെ ആരോപണം. ട്രംപ് ഉറക്കെവിളിച്ചു പറഞ്ഞുവെങ്കില്‍ ഹിലരി മയത്തില്‍ പറഞ്ഞു എന്ന മാറ്റമേയുള്ളൂ എന്നും വിമശകര്‍ തുറന്നടിച്ചു.
ട്രംപില്‍ നിന്ന് മറ്റൊരു നിലപാട് പ്രതീക്ഷിക്കുന്നില്ലെങ്കിലും ബരാക് ഒബാമയുടെ പിന്‍ഗാമിയായി വരുന്ന ഹിലരിയെ വളരെ പ്രതീക്ഷയോടെയാണ് മുസ്‌ലിം സമൂഹം കാണുന്നത്. എന്നാല്‍ ഇസ്‌ലാമോഫോബിയ വിഷയത്തില്‍ ഹിലാരിയുടെ രാഷ്ട്രീയ നിലപാട് ശരിയാണോ എന്ന സംശയമാണ് സംവാദത്തെ തുടര്‍ന്ന് അമേരിക്കയില്‍ ഉണ്ടായിരിക്കുന്നത്.
#AmericanMuslim എന്ന ഹാഷ് ടാഗ് സംവാദത്തിനു ശേഷം ട്വിറ്ററില്‍ ട്രെണ്ടിങ്ങായി കഴിഞ്ഞു. ഇരു സ്ഥാനാര്‍ഥികളേയും പരിഹസിച്ചു കൊണ്ടുള്ള ട്വീറ്റുകളാണ് പരക്കുന്നത്.
#MUSTWATCH THIS #TEDTALK BY #daliamogahed an #AmericanMuslim truth behind #ISIS & real #life of average #muslim https://t.co/UPAXvA6sqT
— Rukhsar Khan (@iamRukhsarKhan) October 11, 2016
Muslims only discussed by candidates in relation to:
– ISIS
– terrorism
– homegrown radicalizationNot victims of Islamophobia. #debate
— Khaled Beydoun (@KhaledBeydoun) October 10, 2016
Be the first to write a comment.