ന്യൂഡല്‍ഹി: എന്‍സിപി അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ശരദ് പവാര്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ഥിയാവുമെന്ന് സൂചന. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് ശരദ് പവാറിന്റെ പേര് നിര്‍ദേശിച്ചത്. സോണിയയുടെ ദൂതനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യാഴാഴ്ച പവാറിനെ കണ്ടിരുന്നു.
അതേസമയം പവാര്‍ തീരുമാനം അറിയിച്ചിട്ടില്ലെന്നാണ് വിവരം. ആം ആദ്മി പാര്‍ട്ടി നേതാവായ സഞ്ജയ സിങ്ങും ഞായറാഴ്ച ശരദ് പവാറിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ എന്നിവരുമായും ഖാര്‍ഗെ കൂടിക്കാഴ്ച നടത്തിയിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ബുധനാഴ്ച ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. രാഷ്ട്രപതി തിരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണ് മമത യോഗം വിളിച്ചത്. പ്രതിപക്ഷത്തെ എല്ലാ നേതാക്കള്‍ക്കും മമത നേരിട്ട് കത്തെഴുതിയിട്ടുണ്ട്. അതിനിടെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മമതയുമായി ഫോണി ല്‍ ചര്‍ച്ച നടത്തി. ജൂലൈ 18നാണ് തിരഞ്ഞെടുപ്പ്.