Connect with us

main stories

രാഷ്ട്രപതി, ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, രാഹുല്‍ ഗാന്ധി തുടങ്ങി പതിനായിരം പ്രമുഖര്‍ ചൈനയുടെ നിരീക്ഷണത്തില്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

രാഷ്ട്രപതി, പ്രധാനമന്ത്രി, വിവിധ കേന്ദ്ര മന്ത്രിമാര്‍, സംയുക്ത സേന മേധാവി കുടുംബാംഗങ്ങള്‍, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് താത്ക്കാലിക അധ്യക്ഷ സോണിയാ ഗാന്ധി അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ നിരീക്ഷിക്കപ്പെടുന്നവരില്‍പ്പെടുന്നവരാണ്.

Published

on

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമടക്കം ഇന്ത്യയിലെ പ്രമുഖരായ 10,000ത്തോളം വ്യക്തികളെയും സ്ഥാപനങ്ങളെയും ചൈന നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ചൈനീസ് സര്‍ക്കാരുമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബന്ധമുള്ള സ്ഥാപനമാണ് നിരീക്ഷണം നടത്തുന്നതെന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. ഷെങ്ഹ്വ ഡാറ്റ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇന്ത്യയിലെ പ്രമുഖരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ്ഡാറ്റ ടൂളുകള്‍ ഉപയോഗിച്ച് നീരീക്ഷിക്കുന്നത് എന്നും റിപ്പോര്‍ട്ടിലുണ്ട്.

രാഷ്ട്രപതി, പ്രധാനമന്ത്രി, വിവിധ കേന്ദ്ര മന്ത്രിമാര്‍, സംയുക്ത സേന മേധാവി കുടുംബാംഗങ്ങള്‍, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് താത്ക്കാലിക അധ്യക്ഷ സോണിയാ ഗാന്ധി അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ നിരീക്ഷിക്കപ്പെടുന്നവരില്‍പ്പെടുന്നവരാണ്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ, ചില സംസ്ഥാന മുഖ്യമന്ത്രിമാര്‍, രണ്ട് മുന്‍ രാഷ്ട്രപതിമാര്‍, അഞ്ച് മുന്‍ പ്രധാനമന്ത്രിമാര്‍ അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരും നിരീക്ഷപ്പെടുന്നവരുടെ പട്ടികയിലുണ്ട്.

ശശിതരൂര്‍ ഉള്‍പ്പെടെ എഴുന്നൂറോളം രാഷ്ട്രീയ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍, സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, സര്‍വീസിലുള്ളതും വിരമിച്ചതുമായ സൈനികോദ്യോഗസ്ഥര്‍ എന്നിവരെയും ചൈനീസ് കമ്പനി നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനീസ് സേനയുമായും സുരക്ഷാ ഏജന്‍സികള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവയുമായും അടുത്ത് സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഷെങ്ഹ്വ. എന്നാല്‍ പുറത്തു വന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ കമ്പനി തയ്യാറായിട്ടില്ല.

അതേസമയം ഇത്തരത്തില്‍ ഇന്ത്യക്കാരെ നിരീക്ഷിക്കാന്‍ ആരെയും ചൈനീസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ല എന്ന് ഡല്‍ഹിയിലെ ചൈനീസ് എംബസി വ്യക്തമാക്കി.

 

 

india

റെയില്‍വേ സ്റ്റേഷന്‍ ദുരന്തം; തിരക്കില്‍പ്പെട്ട് യാത്രക്കാര്‍ മരിച്ചതില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

മഹാകുംഭമേളയിലേക്കുള്ള പ്രത്യേക ട്രെയിന്‍ അനൗണ്‍സ് ചെയ്തതോടെയുണ്ടായ തിരക്കില്‍പ്പെട്ടാണ് 18 പേര്‍ മരിക്കുകയും നിരവധി യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.

Published

on

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ തിക്കിലും തിരക്കിലുംപ്പെട്ട് യാത്രക്കാര്‍ മരിച്ചതില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. മഹാകുംഭമേളയിലേക്കുള്ള പ്രത്യേക ട്രെയിന്‍ അനൗണ്‍സ് ചെയ്തതോടെയുണ്ടായ തിരക്കില്‍പ്പെട്ടാണ് 18 പേര്‍ മരിക്കുകയും നിരവധി യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.

പ്രയാഗ്രാജിലേക്കുള്ള ട്രെയിനിനായി അനിയന്ത്രിതമായി ജനറല്‍ ടിക്കറ്റ് വിതരണം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രായാഗ് രാജിലേക്ക് പോകുന്നതിനായി കഴിഞ്ഞ ദിവസം രാത്രി നിരവധി യാത്രക്കാര്‍ പ്ലാറ്റ്ഫോം നമ്പര്‍ 14 ലുണ്ടായിരുന്നു. കൂടാതെ, ന്യൂഡല്‍ഹിയില്‍ നിന്നും ദര്‍ഭംഗയിലേക്ക് പോകുന്ന സ്വതന്ത്രസേനാനി എക്സ്പ്രസില്‍ യാത്രചെയ്യുന്നതിനായി നിരവധി പേര്‍ പ്ലാറ്റ്ഫോം നമ്പര്‍ 13 ലും ഉണ്ടായിരുന്നു. ഈ ട്രെയിന്‍ വൈകുകയും അര്‍ധ രാത്രിയിലേക്ക് ഷെഡ്യൂള്‍ ചെയ്തതോടെ കൂടുതല്‍ ടിക്കറ്റുകള്‍ കൂടി വിറ്റതോടെ പ്ലാറ്റ്ഫോം നമ്പര്‍ 14 ല്‍ യാത്രക്കാരുടെ എണ്ണം അനിയന്ത്രിതമായി ഉയര്‍ന്നു.

‘യാത്രക്കാരുടെ എണ്ണം ഉയര്‍ന്നതും തുടര്‍ച്ചയായ ടിക്കറ്റ് വില്‍പ്പനയും പരിഗണിച്ച് റെയില്‍വെ പ്രയാഗ് രാജിലേക്ക് പ്രത്യേക തീവണ്ടി അനൗണ്‍സ് ചെയ്തു. പ്ലാറ്റ്ഫോം 16 ല്‍ നിന്നും യാത്ര ആരംഭിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം. ട്രെയിന്‍ അനൗണ്‍സ്മെന്റ് കേട്ടതും പ്ലാറ്റ്ഫോം നമ്പര്‍ല 14 ലെ യാത്രക്കാര്‍ ഒന്നടങ്കം തിരക്കിട്ട് മേല്‍പ്പാലത്തിലൂടെ 16 ലേക്ക് ഓടി. ഇതിനിടെ ഓവര്‍ബ്രിഡ്ജില്‍ ഇരിക്കുന്ന യാത്രക്കാരുടെ മുകളിലേക്ക് യാത്രക്കാര്‍ വീഴുകയും അപകടം ഉണ്ടാവുകയുമായിരുന്നു’, റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Continue Reading

kerala

കേരളത്തിന്റെ വ്യവസായ ഭൂപടം മാറ്റി വരച്ചത് യുഡിഎഫ് സര്‍ക്കാര്‍; പി.കെ കുഞ്ഞാലിക്കുട്ടി

കിന്‍ഫ്ര കൊണ്ടുവന്നത് യു.ഡി.എഫ് സര്‍ക്കാറാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Published

on

കേരളത്തിന്റെ വ്യവസായ ഭൂപടം മാറ്റി വരച്ചത് യുഡിഎഫ് സര്‍ക്കാറാണെന്ന് മുസ്‌ലിം ലീഗ് നേതാവും മുന്‍ വ്യവസായ മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി. നിക്ഷേപങ്ങള്‍ക്ക് അനുകൂലമായ നയമല്ല ഒരു കാലത്തും ഇടത് സര്‍ക്കാറിന്റേതെന്നും അവരുടെത് പൊളിച്ചടുക്കല്‍ നയമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സ്വകാര്യ എന്‍ജിനീയറിങ് കോളജുകള്‍ക്കെതിരെ ഇടതുപക്ഷം നടത്തിയ സമരങ്ങള്‍ ജനങ്ങള്‍ക്ക് ഇന്നും ഓര്‍മയുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പല ലോകോത്തര ആശയങ്ങളും കേരളത്തിലെത്തിച്ചത് ആന്റണി സര്‍ക്കാറാണെന്നും കിന്‍ഫ്ര കൊണ്ടുവന്നത് യു.ഡി.എഫ് സര്‍ക്കാറാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കേരളത്തില്‍ വന്ന വ്യവസായങ്ങളില്‍ 90 ശതമാനവും കിന്‍ഫ്ര പാര്‍ക്കിനകത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്ഷയ കേന്ദ്രങ്ങളും ഇന്‍ഫോപാര്‍ക്കും തുടങ്ങിയതും യു.ഡി.എഫ് സര്‍ക്കാറുകളാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിന്റെ കഠിന പരിശ്രമത്തിന്റെ ഭാഗമാണ് ആന്റണി സര്‍ക്കാരിന്റെ കാലത്തുള്ള എമര്‍ജിങ് കേരള, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തുള്ള ഇന്‍വെസ്റ്റ്മെന്റ് മീറ്റുമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

കൊച്ചിയില്‍ നടക്കാന്‍ പോകുന്ന വ്യവസായ ഈവന്റില്‍ പ്രതിപക്ഷത്തെ നേതാക്കള്‍ പങ്കെടുക്കുമെന്നും മുമ്പ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജിം അടക്കമുള്ള ഈവന്റുകളില്‍ ഇടതു നേതാക്കള്‍ പങ്കെടുത്തിട്ടുണ്ടോയെന്നും പി കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു. ഇപ്പോള്‍ സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുന്നതും, വലിയ ഹൈവേകള്‍ക്ക് അനുകൂലിക്കുന്നതുമെല്ലാം ഇടതുമുന്നണിയുടെ നേരത്തെയുള്ള നയത്തില്‍ നിന്നുള്ള തിരുത്തലുകളാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

വയനാട് ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാര്‍ വായ്പയായി പണം അനുവദിച്ചത് അപമാനകരമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയവരെ കയ്യിലും കാലിലും വിലങ്ങിട്ട് അമേരിക്ക നാടുകടത്തിയതും അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

 

 

Continue Reading

kerala

ചേന്ദമംഗലത്തെ കൂട്ടക്കൊല; പ്രതി ഋതുവിന് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കുറ്റപത്രം

വിനിഷയുടെ കുടുംബത്തോടുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

Published

on

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ഋതു ജയന് മാനസിക പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് കുറ്റപത്രം. വിനിഷയുടെ കുടുംബത്തോടുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

കൊലപാതകം നടത്തിയതിനു ശേഷം പക തീര്‍ത്തുവെന്ന് പ്രതി പറഞ്ഞതായി സാക്ഷിമൊഴിയുണ്ട്. അതേസമയം പ്രതി ലഹരിക്ക് അടിമയാണെങ്കിലും കൃത്യം നടത്താന്‍ കാരണം ലഹരിയല്ലെന്നാണ് കണ്ടെത്തല്‍. നൂറിലധികം സാക്ഷികളും അന്‍പതോളം അനുബന്ധ തെളിവുകളും ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം തയാറാക്കിയത്.

ജനുവരി 15നാണ് എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ അയല്‍വാസിയായ പ്രതി ഋതു ജയന്‍ അടിച്ചു കൊലപ്പെടുത്തിയത്. കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനിഷ എന്നിവരാണ് മരിച്ചത്.

അതേസമയം ഗുരുതരമായി പരിക്കേറ്റ വിനിഷയുടെ ഭര്‍ത്താവ് ജിതിന്‍ ബോസ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. കുട്ടികളുടെ കണ്‍മുന്നില്‍ വെച്ചായിരുന്നു കൊലപാതകം.

ജിതിനെയും വിനിഷയെയും ലക്ഷ്യം വെച്ചാണ് പ്രതി വീട്ടിലെത്തിയതെന്നും എന്നാല്‍ ജിതിന്‍ മരിക്കാത്തതില്‍ പ്രയാസമുണ്ടെന്നും പ്രതി തെളിവെടുപ്പ് സമയത്ത് പറഞ്ഞിരുന്നു. അഞ്ച് കേസുകളില്‍ പ്രതിയാണ് ഇയാള്‍.

 

 

Continue Reading

Trending