പ്രധാനമന്ത്രി നരേന്ദ്രമോദി വാര്‍ത്ത സമ്മേളനം നടത്തിയതില്‍ സന്തോഷമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ ഫിലോസഫി ഹിംസയുടേതാണ് ഗാന്ധിയുടെ പോലെ അഹിംസ അല്ലെന്ന് രാഹുല്‍ പറഞ്ഞു. ജനങ്ങളുടെ തീരുമാനത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും ജനതീരുമാനത്തിന് മുമ്പേ അതേ കുറിച്ച് ഒന്നും പറയുന്നില്ലെന്നും രാഹുല്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങള്‍ ഏകപക്ഷീയമായിരുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. റാഫേല്‍ അഴിമതിയില്‍ മറുപടി പറയുയെന്ന് മോദിയോട് രാഹുല്‍ വാര്‍ത്ത സമ്മേളനത്തിനിടെ ആവശ്യപ്പെട്ടു.
മോദിയുടെ രക്ഷിതാക്കള്‍ക്ക് എതിരെ താന്‍ ഒന്നും പറയില്ലെന്നും തന്റെ കുടുംബത്തെ കുറിച്ച് മോദിക്ക് എന്തൊക്കെ പറയണോ പറയട്ടേ എന്നും രാഹുല്‍ പറഞ്ഞു.മോദിയെ പോലെ പരിചയ സമ്പത്തുള്ളവരെ വലിച്ചെറിയുന്ന ആളല്ല താന്‍ എന്നും രാഹുല്‍ വാര്‍ത്ത സമ്മേളനത്തിനിടെ പറഞ്ഞു.
പ്രധാനമന്ത്രിയായ ശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ട് മോദി, മാധ്യമങ്ങളെ കാണുന്നത് നല്ലതെന്ന് രാഹുല്‍ ഗാന്ധി

Be the first to write a comment.