News
പ്രൈം വോളി നാളെ മുതല്‍
നാളെ തുടങ്ങുന്ന മത്സരങ്ങള്‍ ഫെബ്രുവരി 27 വരെ നീളും.
റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ ആദ്യ സീസണിനായി ഒരുങ്ങി ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയം. ഇടവേളക്ക് ശേഷം വീണ്ടും വോളി ലീഗിന് അരങ്ങൊരുങ്ങുമ്പോള്‍ രാജ്യത്തെ വോളിബോള്‍ ആരാധകരും വലിയ ആവേശത്തിലാണ്. കാലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്, ചെന്നൈ ബ്ലിറ്റ്സ്, ബെംഗളൂരു ടോര്‍പ്പിഡോസ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് എന്നീ ഏഴ് ടീമുകളാണ് പ്രഥമ പ്രൈം വോളി ലീഗ് കിരീടത്തിനായി മത്സരിക്കുന്നത്. നാളെ തുടങ്ങുന്ന മത്സരങ്ങള്‍ ഫെബ്രുവരി 27 വരെ നീളും. ശക്തമായ ജൈവസുരക്ഷാ വലയത്തിലാണ് മത്സരങ്ങള്‍ നടക്കുക. കോവിഡ് 19 പ്രതിരോധത്തിനുള്ള എല്ലാ സുരക്ഷാ നടപടികളും സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്. നാളെ വൈകിട്ട് ഉദ്ഘാടന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക് ഹോക്സ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ നേരിടും. ആകെ 24 മത്സരങ്ങളാണുള്ളത്. എല്ലാ ടീമുകളും ഓരോ തവണ പരസ്പരം മത്സരിക്കും. ലീഗ് റൗണ്ടില്‍ ആദ്യ നാലിലെത്തുന്ന ടീമുകള്‍ സെമിഫൈനലിന് യോഗ്യത നേടും. സോണിയുടെ വിവിധ ചാനലുകളില്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലെ കമന്ററിയോടെ മത്സരങ്ങള്‍ തത്സമയം കാണാം. എല്ലാ മത്സരങ്ങളും വൈകിട്ട് 7ന് തുടങ്ങും.
ജെറോം വിനിത് (യൂണിവേഴ്സല്‍), അജിത്ലാല്‍ സി (അറ്റാക്കര്‍) എന്നീ താരജോടികളായിരിക്കും കോഴിക്കോട് ഹീറോസിനെ മുന്നില്‍ നിന്ന് നയിക്കുക. അമേരിക്കന്‍ താരങ്ങളായ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് ഡേവിഡ് ലീ (ബ്ലോക്കര്‍), ആരോണ്‍ കൂബി (അറ്റാക്കര്‍) എന്നിവരില്‍ നിന്നും മികച്ച പിന്തുണയും ടീമിന് ലഭിക്കും. അബില്‍ കൃഷ്ണന് എം പി, വിശാല്‍ കൃഷ്ണ പി എസ്, വിഘ്നേഷ് രാജ് ഡി, ആര് രാമനാഥന്, അര്‍ജുന്‍നാഥ് എല്‍ എസ്, മുജീബ് എം സി, ജിതിന് എന്‍, ലാല്‍ സുജന്‍ എം വി, അരുണ്‍ സഖറിയാസ് സിബി, അന്‍സബ് ഒ എന്നിവരാണ് ടീമിലെ മറ്റു താരങ്ങള്‍. ഇന്ത്യന്‍ ദേശീയ ടീമിനെ അവസാന ടൂര്‍ണമെന്റില്‍ നയിച്ച മിഡില്‍ ബ്ലോക്കര്‍ കാര്‍ത്തിക് മധുവാണ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ ക്യാപ്റ്റന്‍. പരിചയസമ്പന്നനായ മിഡില്‍ ബ്ലോക്കര്‍ ദീപേഷ് കുമാര്‍ സിന്‍ഹ അദ്ദേഹത്തിന് മികച്ച പിന്തുണ നല്‍കും. യുഎസ്എയില്‍ നിന്നുള്ള അറ്റാക്കര്‍മാരായ കോള്ട്ടണ് കോവല്‍, കോഡി കാള്‍ഡ്വെല്‍ എന്നിവരാണ് ടീമിലെ വിദേശ സാനിധ്യങ്ങള്‍. റെയ്സണ്‍ ബെനറ്റ് റെബെല്ലോ, സേതു ടി ആര്, എറിന് വര്‍ഗീസ്, ദര്ശന് എസ് ഗൗഡ, സി വേണു, അഭിനവ് ബി എസ്, ദുഷ്യന്ത് ജി എന്‍, പ്രശാന്ത് കുമാര്‍ സരോഹ, ആഷാം എ, അബ്ദുല്‍ റഹീം എന്നിവരും ടീമിനൊപ്പമുണ്ട്. ഫെബ്രുവരി 18നാണ് കൊച്ചി, കാലിക്കറ്റ് ടീമുകള്‍ നേര്‍ക്കുനേര്‍ വരുന്നത്.
kerala
മുഖ്യമന്ത്രിക്ക് സമരങ്ങളോട് പുച്ഛം, തീവ്രവലതുപക്ഷവാദി; വി.ഡി സതീശന്
ലൈംഗീക അപവാദക്കേസുകളില്‍ പെട്ട എത്ര പേര് സ്വന്തം മന്ത്രിസഭയിലും പാര്‍ട്ടിയിലും ഉണ്ടെന്ന് മുഖ്യമന്ത്രി എണ്ണി നോക്കണം.
കൊച്ചി: മുഖ്യമന്ത്രി തീവ്രവലതുപക്ഷവാദിയായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. 25 കൊല്ലം മുമ്പുള്ള മനോഭാവമാണ് മുഖ്യമന്ത്രിക്ക്. സമരങ്ങളോടുള്ള പുച്ഛമൊക്കെ ഇതിന്റെ ഭാഗമാണെന്നും വി.ഡി സതീശന് വ്യക്തമാക്കി. ലൈംഗീക അപവാദക്കേസുകളില്‍ പെട്ട എത്ര പേര് സ്വന്തം മന്ത്രിസഭയിലും പാര്‍ട്ടിയിലും ഉണ്ടെന്ന് മുഖ്യമന്ത്രി എണ്ണി നോക്കണം. ഇടതുപക്ഷ എംഎല്‍എയായിരുന്ന പി.ടി. കുഞ്ഞുമുഹമ്മദിനെതിരെയുള്ള പരാതി മുഖ്യമന്ത്രി 13 ദിവസം പൂഴ്ത്തി വെച്ചു. മുഖ്യമന്ത്രിയുടെത് പി.ടി കുഞ്ഞു മുഹമ്മദിനെ രക്ഷപ്പെടുത്താനുള്ള ശ്രമമാണെന്നും വിഡി സതീശന് പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പന്റെ സ്വര്‍ണ്ണം കവര്ന്നവന് ഇപ്പോഴും പാര്‍ട്ടിക്കാരനാണ്. പത്മകുമാറിനെതിരെ എന്ത് കൊണ്ട് നടപടിയില്ലെന്നും വി.ഡി സതീശന് ചോദിച്ചു.
kerala
ശബരിമല മണ്ഡല പൂജയ്ക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് മുതല്‍; ഡിസംബര്‍ 26-27 തീയതികളുടെ സ്ലോട്ടുകള്‍ തുറന്നു
ഡിസംബര്‍ 26ന് 30,000 പേര്‍ക്കും ഡിസംബര്‍ 27ന് 35,000 പേര്‍ക്കും ദര്‍ശനാനുമതി ലഭിക്കും.
ശബരിമല: മണ്ഡല പൂജയ്ക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് വൈകിട്ട് 5 മണി മുതല്‍ ആരംഭിക്കുന്നു. ആദ്യഘട്ടമായി ഡിസംബര്‍ 26, 27 തീയതികളിലേക്കുള്ള സ്ലോട്ടുകളാണ് തുറന്നിരിക്കുന്നത്. ഡിസംബര്‍ 26ന് 30,000 പേര്‍ക്കും ഡിസംബര്‍ 27ന് 35,000 പേര്‍ക്കും ദര്‍ശനാനുമതി ലഭിക്കും. ഇരുദിവസങ്ങളിലും 5,000 പേര്‍ക്ക് സ്പോട്ട് ബുക്കിംഗിലൂടെ പ്രവേശനവും അനുവദിക്കും.
ദര്‍ശനത്തിനുള്ള സ്ലോട്ടുകള്‍ sabarimalaonline.org വഴി ബുക്ക് ചെയ്യണമെന്ന് ദേവസ്വം വകുപ്പ് അറിയിച്ചു. മണ്ഡല-മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് ഹൈക്കോടതി നിര്‍ദേശിച്ച വെര്‍ച്വല്‍ ക്യൂ സ്പോട്ട് ബുക്കിംഗ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുമെന്ന് സന്നിധാനം എഡിഎം ഡോ. അരുണ്‍ എസ്. നായര്‍ അറിയിച്ചു.
തിരക്ക് നിയന്ത്രണവും സുരക്ഷിത ദര്‍ശനവും ഉറപ്പാക്കാന്‍ ബുക്ക് ചെയ്ത ദിവസത്തോടു ചേര്‍ന്നാണ് ഭക്തര്‍ എത്തേണ്ടതെന്നും അദ്ദേഹം ഉപദേശിച്ചു. ആരോഗ്യപ്രശ്നങ്ങളുള്ളവര്‍, വയോധികര്‍, നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍, കുട്ടികളുമായി വരുന്നവര്‍ എന്നിവര്‍ കാനനപാത ഒഴിവാക്കി നിലയ്ക്കല്‍-പമ്പ റൂട്ടാണ് തിരഞ്ഞെടുക്കേണ്ടത്.
കാനനപാതയില്‍ തിരക്ക് കൂടുന്നതിനാല്‍ അടിയന്തര വൈദ്യസഹായം നല്കുന്നതില് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം. വനപാലകര്‍, അഗ്നിശമന സേന, എന്‍ഡിആര്‍എഫ് എന്നിവരുടെ സഹായത്തോടെയാണ് നിലവില്‍ പാതയില്‍ അവശരാകുന്നവരെ രക്ഷപ്പെടുത്തി ചികിത്സയ്ക്കായി മാറ്റുന്നത്. നിലവില്‍ ശബരിമലയില്‍ ഭക്തജനത്തിരക്ക് നിയന്ത്രണവിധേയമാണെന്നും ഭക്തര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ദര്‍ശന ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുന്നും അവലോകനയോഗം വിലയിരുത്തി.
kerala
ചൂരല്‍മല ദുരന്തബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ ഇപ്പോഴും സര്‍ക്കാരിനായിട്ടില്ല; UDFന് അനുകൂലമായ വിധിയെഴുത്ത് വയനാട്ടിലുണ്ടാകും; ടി സിദ്ദിഖ് MLA
ശബരിമല വിഷയവും ബ്രഹ്മഗിരി വിഷയവും വലിയ ചര്‍ച്ചയായെന്നും സര്‍ക്കാരിനെതിരായ ജനവിധിയാണ് സംഭവിക്കുകയെന്നും ടി സിദ്ദിഖ് പറഞ്ഞു.
യുഡിഎഫിന് അനുകൂലമായ വിധിയെഴുത്ത് വയനാട്ടില്‍ ഉണ്ടാകുമെന്ന് ടി സിദ്ദിഖ് എംഎല്‍എ. ശബരിമല വിഷയവും ബ്രഹ്മഗിരി വിഷയവും വലിയ ചര്‍ച്ചയായെന്നും സര്‍ക്കാരിനെതിരായ ജനവിധിയാണ് സംഭവിക്കുകയെന്നും ടി സിദ്ദിഖ് പറഞ്ഞു. യുഡിഎഫ് വലിയ ആത്മവിശ്വാസത്തിലാണ്. ചൂരല്‍മല ദുരന്തബാധിതര്‍ക്ക് ഇപ്പോഴും സഹായം എത്തിക്കാന്‍ സര്‍ക്കാരിനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വയനാട് ദുരന്തബാധിതര്‍ക്ക് വേണ്ടി കോണ്‍ഗ്രസ് വീട് നിര്‍മിക്കുന്ന സ്ഥലത്തിന്റെ രജിസ്ട്രേഷന് ഈ മാസം നടത്തുമെന്ന് ടി സിദ്ദിഖ് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ഥലത്തിന്റെ അഡ്വാന്‍സ് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 28ന് കോണ്‍ഗ്രസ് ജന്മദിനത്തില് വീടുകളുടെ നിര്‍മ്മാണം തുടങ്ങാനാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ഗുണഭോക്താക്കളുടെ ലിസ്റ്റ് തയാറാക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും കോണ്‍ഗ്രസിന്റെ ഭൂമി തോട്ടഭൂമിയല്ലെന്നും അക്കാര്യം പാര്‍ട്ടി പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ ദുരന്തബാധിതരെയും കോണ്‍ഗ്രസ് ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രഹ്മഗിരി, ശബരിമല വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. സംസ്ഥാന നേതൃത്വം ശബരിമല കൊള്ള നടത്തുമ്പോള്‍ ജില്ല കമ്മിറ്റി ബ്രഹ്മഗിരി കൊള്ള നടത്തുകയാണെന്നും സിദ്ദീഖ് പറഞ്ഞു.
-
india3 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala2 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india3 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala2 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
kerala3 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
kerala2 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
india2 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala3 days agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു

